സ്വന്തം വീട്ടിലാണ് കക്ഷിയുടെ താമസം. വെറും വീടെന്നു പറഞ്ഞാല്‍ പോര ജനലുകളും ബാല്‍ക്കണിയൊക്കെയുള്ള ഒരു ഇരുനില വീട് എന്ന് തന്നെ വേണം പറയാന്‍. പെയിന്റൊക്കെ ചെയ്ത് മനോഹരമാക്കിയ ഈ വീട്ടിലാണ് പൂച്ചക്കുട്ടിയുടെ താമസം.

പൂച്ച ആണെങ്കില്‍ എന്താ, സ്വന്തമായി വീടും സൗകര്യങ്ങളുമൊക്കെയുണ്ട്! നഗരമധ്യത്തില്‍ സ്വന്തം വീടുള്ള ഈ പൂച്ചക്കൂട്ടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം വീട്ടിലാണ് കക്ഷിയുടെ താമസം. വെറും വീടെന്നു പറഞ്ഞാല്‍ പോര ജനലുകളും ബാല്‍ക്കണിയൊക്കെയുള്ള ഒരു ഇരുനില വീട് എന്ന് തന്നെ വേണം പറയാന്‍. പെയിന്റൊക്കെ ചെയ്ത് മനോഹരമാക്കിയ ഈ വീട്ടിലാണ് പൂച്ചക്കുട്ടിയുടെ താമസം. സംഭവം എന്താണന്ന് പിടുത്തം കിട്ടിയില്ല അല്ലേ? പറയാം

കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ ഏറെ കൗതുകം സൃഷ്ടിച്ചുകൊണ്ട് ഒരു വീഡിയോ പ്രചരിച്ചത്. 'Buitengebieden എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത്. ഒരു തെരുവിലൂടെ നടന്നുവരുന്ന ഒരു പൂച്ചക്കുട്ടിയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പെട്ടന്ന് ഒരു വീടിന് മുന്‍പില്‍ എത്തിയപ്പോള്‍ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയതുപോലെ പൂച്ചക്കുട്ടി ആ വീട്ടിലേക്ക് കയറി. ഇതില്‍ എന്താണ് ഇത്ര സംഭവം എന്നല്ലേ. പൂച്ചകൂട്ടി അതിന്റെ ഉടമസ്ഥന്റെ വീട്ടിലെത്തിയപ്പോള്‍ കേറിയതായിരിക്കും എന്നാണ് പറഞ്ഞുവരുന്നതെങ്കില്‍ തെറ്റി.

Scroll to load tweet…

ഒരു പൂച്ചക്കുട്ടിയ്ക്ക് മാത്രം കഷ്ടി കയറാനുള്ള വലിപ്പമേ ആ വീടിന്റെ വാതിലിനുള്ളു. ഏതോ ഒരു വലിയ മതിലിലിന്റെ അടിഭാഗത്തായിട്ടാണ് അത് ഒരുക്കിയിരിക്കുന്നത്. മനോഹരമായി പെയിന്റ് ചെയ്ത് ഒരുക്കിയിട്ടുണ്ട്. ആ കുഞ്ഞു വീടിന് വാതിലുകളും ജനലുകളും ബാല്‍ക്കണിയുമുണ്ട്. ഒറ്റനോട്ടത്തില്‍ മനോഹരമായി ഒരുക്കിയ ഒരു ഇരുനില വീട്. പ്രധാന പ്രവേശനത്തിനുള്ള വാതില്‍, രണ്ട് വ്യത്യസ്ത പ്രവേശന കവാടങ്ങള്‍, ഒരു ബാല്‍ക്കണി, മൂന്ന് ചെറിയ ജനലുകള്‍, ഷേഡുള്ള മേല്‍ക്കൂര എന്നിവയുള്ള ഒരു സാധാരണ വീടിന് സമാനമാണ് ഈ വീട് എന്നതാണ് കൂടുതല്‍ കൗതുകകരമായ കാര്യം. 

ഷെയര്‍ ചെയ്തതിന് ശേഷം വീഡിയോ 6.7 ലക്ഷത്തിലധികം വ്യൂസ് നേടി. മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് 33,000 ലൈക്കുകള്‍ നേടി. 4,000-ത്തിലധികം ഉപയോക്താക്കള്‍ പോസ്റ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. 

Scroll to load tweet…

എന്തായാലും, ഈവീട് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ വളരെയധികം ആകര്‍ഷിച്ചു കഴിഞ്ഞു. ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് ഇത് ഏത് സ്ഥലത്ത് ആണന്നായിരുന്നു. എന്നാല്‍ മറ്റു ചിലര്‍ പോസ്റ്റിന്റെ കമന്റ് ഏരിയയില്‍ വീടിനെക്കുറിച്ചുള്ള കൂടുതല്‍ ആശയങ്ങള്‍ നിര്‍ദ്ദേശിക്കുന്ന തിരക്കിലാണ്. ഇത് സ്‌പെയിനില്‍ ആണന്നാണ് ഒരു ഉപയോക്താവ് പറഞ്ഞിരിക്കുന്നത്. പക്ഷേ അത് ഏത് നഗരമാണെന്ന് തനിക്ക് ഉറപ്പില്ല എന്നും വില്ലാജോയോസ,വലന്‍സിയ എന്നീ നഗരങ്ങളില്‍ ഏതോ ഒന്നാണന്നും ഇദ്ദേഹം പറയുന്നു. ഏതായാലും പൂച്ചകുട്ടിയുടെ തെരുവിനുള്ളിലെ കൊച്ചു വില്ല ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

Scroll to load tweet…