വാരാണസിയിലെ അസ്സി ഘട്ടില്‍ മൂന്ന് വര്‍ഷമായി കഴിയുന്ന ഈ സ്ത്രീയുടെ കഥ ഇപ്പോള്‍ വൈറലാണ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി അവനീഷ് അവളുമായി സംസാരിച്ച് തയ്യാറാക്കിയ ഒരു വീഡിയോയാണ് സ്വാതിയുടെ ജീവിതത്തിന്റെ അറിയാക്കഥകള്‍ പുറംലോകത്തെത്തിച്ചത്a

മുഷിഞ്ഞ വസ്ത്രം, ജടപിടിച്ച ചെമ്പന്‍ മുടി, തോളില്‍ നരച്ച പിങ്ക് പേഴ്‌സ് ഇതാണ് അവളുടെ രൂപം. തെുരുവിലാണ് അവളുടെ ജീവിതം. ഭിക്ഷയാണ് വരുമാന മാര്‍ഗം. ആരെങ്കിലും നല്‍കുന്നതാണ് ഭക്ഷണം. തെരുവോരത്തെ കടത്തിണ്ണകളിലാണ് അന്തിയുറക്കം. 

വാരാണസിയിലെ അസ്സി ഘട്ടില്‍ മൂന്ന് വര്‍ഷമായി കഴിയുന്ന ഈ സ്ത്രീയുടെ കഥ ഇപ്പോള്‍ വൈറലാണ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി അവനീഷ് അവളുമായി സംസാരിച്ച് തയ്യാറാക്കിയ ഒരു വീഡിയോയാണ് സ്വാതിയുടെ ജീവിതത്തിന്റെ അറിയാക്കഥകള്‍ പുറംലോകത്തെത്തിച്ചത്. വീഡിയോയില്‍ അവനീഷിന്റെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷും ഹിന്ദിയും കലര്‍ന്ന ഒഴുക്കുള്ള ഭാഷയില്‍ അവള്‍ മറുപടി നല്‍കുന്നു. 

തന്റെ പേര് സ്വാതി എന്നാണെന്ന് വീഡിയോയില്‍ അവള്‍ പറയുന്നു. ദക്ഷിണേന്ത്യയി്െല ഒരിടത്താണ് സ്വദേശം. താന്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയിട്ടുണ്ടെന്നും ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങള്‍ കാണം തെരുവില്‍ എത്തിപ്പെട്ടതാണെന്നും അവള്‍ പറയുന്നു. 

എങ്ങനെയാണ് താന്‍ തെരുവിലെത്തിയതെന്ന് അവള്‍ വീഡിയോവില്‍ വിശദീകരിക്കുന്നു. കുട്ടി ജനിച്ച ശേഷം, ശരീരത്തിന്റെ വലതുവശം തളര്‍ന്നുപോയി. ജോലി ചെയ്യാന്‍ പറ്റില്ല. സഹായിക്കാനാരുമില്ല. അങ്ങനെയാണ് താന്‍ വീട് ഉപേക്ഷിച്ച് തെരുവില്‍ അഭയം തേടിയതെന്ന് വീഡിയോയില്‍ അവള്‍ പറയുന്നു.

തന്റെ ഈ കോലം കണ്ട് മാനസിക രോഗിയാണെന്ന് ചിലര്‍ കരുതുന്നുണ്ടെന്നും എന്നാല്‍ ശാരീരികമായും മാനസികമായും താന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും അവള്‍ പറഞ്ഞു. തുടര്‍ന്നാണ് ഒഴുക്കുള്ള ഇംഗ്ലീഷില്‍ ത്‌ന്റെ വിദ്യാഭ്യാസ പശ്ചാത്തലവും കഴിവുകളും അവള്‍ പറയുന്നത്. 

തനിക്ക് ഒരു ജോലിയാണ് വേണ്ടതെന്നും, അതിനു സഹായിക്കണമെന്നും അവള്‍ ആവശ്യപ്പെടുന്നതും വീഡിയോവില്‍ കാണാം.

വാരാണസിയിലെ അസ്സി ഘട്ടിലെ അനേകം തെരുവുജീവികളില്‍ ഒരുവളായാണ് ഇപ്പോള്‍ അവള്‍ ജീവിക്കുന്നത്. നാട്ടുകാര്‍ ആരെങ്കിലും ദയ തോന്നി ആഹാരം നല്‍കുന്നു. വീടും വീട്ടുകാരും ഇല്ലാതെ കൈയില്‍ സമ്പാദ്യമൊന്നുമില്ലാതെ അവള്‍ തീര്‍ത്തും അനാഥയായി അവിടെ കഴിയുന്നു.