ബെംഗളൂരുവിലെ മോശം റോഡുകൾക്കിടയിൽ, ഒരു സ്വകാര്യ ടൗൺഷിപ്പിലെ വീഡിയോ വൈറലാകുന്നു. ഭാരതീയ സിറ്റി എന്ന ഈ പ്രദേശത്തെ വൃത്തിയുള്ള റോഡുകളും അടിസ്ഥാന സൗകര്യങ്ങളും, എന്തുകൊണ്ട് സർക്കാർ റോഡുകൾക്ക് ഈ നിലവാരം സാധ്യമാകുന്നില്ലെന്ന ചർച്ചയ്ക്ക് തുടക്കമിട്ടു.

ന്ത്യയില്‍ ഏറ്റവും മോശം ട്രാഫിക്കിനും റോഡിനും പ്രശസ്തമായ നഗരമാണ് ബെംഗളൂുരു. എന്നാല്‍ ബെംഗൂരുവില്‍ അങ്ങനെയല്ലാത്ത, വൃത്തിയുള്ള കുഴിയില്ലാത്ത റോഡുകളുണ്ട്. ബെംഗളൂരുവിന്‍റെ വടക്കന്‍ പ്രാന്തപ്രദേശത്തുള്ള സ്വകാര്യമായി വികസിപ്പിച്ച ഒരു ടൗൺഷിപ്പിനെ കുറിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നഗരത്തിന്‍റെ കുറ്റമറ്റ ആസൂത്രണം, വീതിയേറിയ റോഡുകൾ, കാൽനടയാത്രക്കാർക്ക് അനുയോജ്യമായ രൂപകൽപ്പന എന്നിവയെ പ്രശംസിച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ബെംഗളൂരു നഗരത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കമിട്ടു.

വീഡിയോ

"ബെംഗളൂരുവിലായിരുന്നു ഞാൻ, ഈ 200 ഏക്കർ പ്രദേശം സ്വകാര്യ സ്ഥാപനങ്ങൾ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. റോഡുകളിൽ കുഴികളോ പൊടികളോ ഇല്ലായിരുന്നു. ശരിയായ അടയാളങ്ങളോടെ. വിശാലമായ നടപ്പാതകളുള്ള ശരിയായ തോട്ടങ്ങൾ. ഇതുപോലുള്ള റോഡുകൾ പരിപാലിക്കുന്നതിൽ നിന്ന് നമ്മുടെ സർക്കാരിനെ തടയുന്നത് എന്താണ്?" വീഡിയോ പങ്കുവച്ച് കൊണ്ട് ഇന്ത്യന്‍ ജെംസ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നുമെഴുതി.

Scroll to load tweet…

ചൂടേറിയ ചർച്ച

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗം വൈറലായി. ബെംഗളൂരുവിന്‍റെ പ്രാദേശിക നഗരമായ ഭാരതീയ സിറ്റിയായിരുന്നു അത്. വൃത്തിയുള്ള തെരുവുകൾ, വിശാലമായ പാർക്കുകൾ, സൈക്ലിംഗ് സൗഹൃദ പാതകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ടൗൺഷിപ്പിലെ ചില അപ്പാർട്ടുമെന്‍റുകൾക്ക് 50 നിലകളിലധികം ഉയരമുള്ളതായി തോന്നും. നഗര സുഖസൗകര്യങ്ങളും ശാന്തതയും പച്ചപ്പ് നിറഞ്ഞ ഇടങ്ങളും വീഡിയോയില്‍ കാണാം. "ദില്ലി മുതൽ ബാംഗ്ലൂർ വരെ, സ്വകാര്യമായി നിയന്ത്രിക്കപ്പെടുന്ന വസ്തുവകകൾ എല്ലായ്പ്പോഴും ഉയർന്ന തലത്തിലുള്ള സ്ഥലങ്ങളായിരിക്കും!" എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. "ആരാണ് അവ നിർമ്മിച്ചതെന്നോ പരിപാലിച്ചതെന്നോ അല്ല കാര്യം..... ആരാണ് അവ ഉപയോഗിക്കുന്നത് എന്നതാണ് വ്യത്യാസം, വീഡിയോയിൽ കാണിച്ചിരിക്കുന്ന സ്ഥലം നമ്മുടെ സമൂഹത്തിലെ ഉയ‍ർന്ന ക്ലാസിൽപ്പെട്ട ആളുകളാണ് ഉപയോഗിക്കുന്നത്. ഈ മേഖലയിലേക്ക് പൊതുജനങ്ങളെ പ്രവേശിച്ച് ഒരു മാസത്തിനുള്ളിൽ വ്യത്യാസം കാണാൻ അനുവദിക്കുക," ഒരു ഉപഭോക്താവ് എഴുതി.