Asianet News MalayalamAsianet News Malayalam

'ജൽഗ്രാമിലേക്ക് സ്വാഗതം'; വെള്ളത്തിലായ ഗുരുഗ്രാമിന്‍റെ പേര് മാറ്റി സോഷ്യൽ മീഡിയ


'ജൽഗ്രാമിലേക്ക് സ്വാഗതം' എന്നായിരുന്നു വെള്ളത്തില്‍ മുങ്ങിയ ഗുരുഗ്രാം നഗരത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും പങ്കുവച്ച് കൊണ്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ എഴുതിയത്. 

Welcome to Jalgram Social media has changed the name of Gurugram after heavy rain watch viral video
Author
First Published Aug 12, 2024, 8:15 AM IST | Last Updated Aug 12, 2024, 8:15 AM IST


ണ്‍സൂണിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്. കേരളം, കർണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥനങ്ങളിലടക്കം അതിശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഇത് മലയോര മേഖലകളില്‍ ഉരുള്‍പൊട്ടൽ അടക്കമുള്ള അപകടങ്ങള്‍ക്കും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും പ്രളയത്തിനും കാരണമായി. ഹിമാലയന്‍ താഴ്വാരയിലും അതിതീവ്ര മഴയാണ് പെയ്തൊഴിഞ്ഞത്. ഇതോടെ മാസ്റ്റർ പ്ലാനില്ലാതെ നിര്‍മ്മിക്കപ്പെട്ട പല പഴയ നഗരങ്ങളും വെള്ളക്കെട്ടിലായി. ഇതിനിടെ ഇന്ത്യയിലെ പുതിയ കാല നഗരങ്ങളിലൊന്നായ ഹരിയാനയിലെ ഗുരുഗ്രാമിൽ വെള്ളം കയറിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് വഴി തെളിച്ചത്. ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും പുതിയ നഗരങ്ങളിലൊന്നായ ഗുരുഗ്രാമിന് പോലും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള മാസ്റ്റര്‍ പ്ലാനില്ലെന്നതാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ അസ്വസ്ഥമാക്കിയത്. 

'ജൽഗ്രാമിലേക്ക് സ്വാഗതം' എന്നായിരുന്നു വെള്ളത്തില്‍ മുങ്ങിയ ഗുരുഗ്രാം നഗരത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും പങ്കുവച്ച് കൊണ്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ എഴുതിയത്. ഒരു ചെറിയ ചാറ്റൽ മഴയെ പോലും താങ്ങാനുള്ള ശക്തി  'മില്ലേനിയം സിറ്റി' -ക്കില്ലെന്നായിരുന്നു പ്രധാന ആരോപണം. ദില്ലിയുടെ ഉപഗ്രഹ നഗരമായ ഗുരുഗ്രാമിൽ അരയ്ക്കൊപ്പം വെള്ളത്തിലൂടെ ആളുകള്‍ നടന്ന് പോകുന്ന വീഡിയോകളും പങ്കുവയ്ക്കപ്പെട്ടു. ഇന്നലെ പകല്‍ പെയ്ത മഴയിലാണ് ഗുരുഗ്രാമില്‍ ഇത്രയേറെ വെള്ളം കയറിയത്. #GurugramturnsJalgram എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഗുരുഗ്രാമില്‍ നിന്നുള്ള വീഡിയോകള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ഗുരുഗ്രാം മുനിസിപ്പൽ കോർപ്പറേഷൻ, ഗുരുഗ്രാം മെട്രോപൊളിറ്റൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (ജിഎംഡിഎ), ഡെപ്യൂട്ടി കമ്മീഷണർ എന്നിവരെ ടാഗ് ചെയ്തു. മറ്റ് ചിലര്‍ ഹരിയാന സർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ജല്‍ഗ്രാമില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ടാഗ് ചെയ്തു. 

 

ബെംഗളൂരു - കൊൽക്കത്ത സെക്കന്‍റ് എസി തത്കാൽ ടിക്കറ്റിന് 10,100 രൂപ; കണ്ണ് തള്ളി സോഷ്യല്‍ മീഡിയ

മന്തുരോഗം മാറാൻ മന്ത്രവാദ ചികിത്സ, പകരം ഒരു ആടിനെ മതി; ഒടുവിൽ രോഗിക്ക് നഷ്ടപ്പെട്ടത് 15 ലക്ഷം രൂപയുടെ സ്വർണം

തമിഴ്നാട്ടില്‍ ‌2,600 വർഷം പഴക്കമുള്ള സങ്കീർണ്ണമായ ജലസേചന സംവിധാനം കണ്ടെത്തി

ജൽഗ്രാമില്‍ റോഡുകള്‍ ഇല്ലെന്നും മറിച്ച് ജലപാതകളാണെന്നും ചിലരെഴുതി. ആഡംബര അപ്പാർട്ടുമെന്‍റുകളുടെ ആസ്ഥാനമായ ഗോൾഫ് കോഴ്‌സ് റോഡ് പോലുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയ നിരവധി വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടു. മഴ വെള്ളം പെട്ടെന്ന് ഒഴുകി പോകാനുള്ള സംവിധാനം ഒരുക്കാത്തതിനാല്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അധികാരികളെ രൂക്ഷമായി വിമർശിച്ചു. പലരും അടിസ്ഥാന നിര്‍മ്മാണ പദ്ധതികളില്‍ പലതിലും അഴിമതി ആരോപിച്ചു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ പെൻഷനും ശമ്പളവും തടഞ്ഞുവയ്ക്കാനും അവരുടെ ആസ്തികളിൽ നിന്ന് നഷ്ടം ഈടാക്കണമെന്നും മറ്റ് ചിലര്‍ ആവശ്യപ്പെട്ടു. ചില റോഡുകളെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ വിശേഷിപ്പിച്ചത് 'മെഗാ സാനിറ്റേഷൻ ഡ്രൈവ്' എന്നായിരുന്നു. മിക്ക സമൂഹ മാധ്യമ ഉപയോക്താക്കളും നഗരത്തിന്‍റെ അടിസ്ഥാന സൌകര്യ വികസനത്തില്‍ ഭരണകൂടങ്ങള്‍ക്ക് മാസ്റ്റർ പ്ലാനുകളില്ലാതെ പോകുന്നതിനെ രൂക്ഷമായി വിമർശിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios