നിങ്ങളുടെ വസ്ത്രധാരണം ഞങ്ങൾക്ക് ഇഷ്ടമായില്ല. വേണ്ടത്ര വെൽകമിങ് അല്ല. ഞങ്ങൾ ആഗ്രഹിക്കുന്ന തിളക്കം (ഗ്ലോ) നിങ്ങളുടെ മുഖത്തില്ല. ഈ ജോലിക്ക് തങ്ങൾ ആഗ്രഹിക്കുന്ന എന്തോ ഒന്ന് നിങ്ങളുടെ രൂപത്തിൽ ഇല്ല. അത് നിറത്തെ കുറിച്ചല്ല, മുഖത്തെ തിളക്കത്തെ കുറിച്ചാണ് എന്നും അവർ പറഞ്ഞുവെന്നും സ്വാതി പറയുന്നു.
പലതരം വിവേചനങ്ങൾ ഇന്നും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. അതിൽ ഒന്നാണ് നിറത്തിന്റെ പേരിലുള്ള വിവേചനം. ഇപ്പോഴിതാ ഒരു യുവതി നിറത്തിന്റെ പേരിൽ തനിക്ക് ജോലി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ് എന്ന് പറയുകയാണ്. യുവതി പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിരവധിപ്പേർ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നുണ്ട്.
സ്വാതി എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ പറയുന്നത് തനിക്ക് ജോലി നഷ്ടപ്പെട്ടത് നിറത്തിന്റെ പേരിലാണ് എന്നാണ്. കുട്ടിക്കാലം തൊട്ട് താൻ നിറത്തിന്റെ പേരിൽ വിവേചനം അനുഭവിക്കുന്നുണ്ട്. ഈ സംഭവം തന്നെ ശരിക്കും ഞെട്ടിച്ചു എന്നും യുവതി പറയുന്നു.
യുവതി പറയുന്നത് ഇങ്ങനെയാണ്: ഇന്നലെ ഞാൻ ഒരു ഇന്റർവ്യൂവിന് പോയി. ഇന്ന്, ജോലിയുടെ പ്രൊഫൈൽ എന്താണെന്ന് സംസാരിക്കുന്നതിന് വേണ്ടി അവർതന്നെ എന്നെ വിളിക്കുകയും ചെയ്തിരുന്നു. ഒരു സ്റ്റുഡന്റ് കൗൺസിലർ പൊസിഷനിലേക്കാണ് ഞാൻ അപേക്ഷിച്ചിരുന്നത്. എന്നെ സെലക്ട് ചെയ്ത ഒരാൾ ഉണ്ടായിരുന്നു, പിന്നെ എല്ലാം വിശദീകരിച്ചിരുന്ന ഒരു സ്ത്രീ കൂടി അവിടെ ഉണ്ടായിരുന്നു- എന്താണ് ജോലി, എങ്ങനെയാണത് ചെയ്യുക, എന്താണ് പ്രതീക്ഷിക്കുന്നത് എന്നെല്ലാം അവർ വിശദീകരിച്ചു. എങ്ങനെയാണ് ജോലി ചെയ്യുന്നത് എന്ന് അറിയുന്നതിന് വേണ്ടി അവർ എന്നെ കുറച്ചുനേരം നിരീക്ഷിച്ചു. കുറച്ച് സമയത്തിന് ശേഷം, എന്നെ ഒരു ക്യാബിനിലേക്ക് വിളിച്ചു, ആ സ്ത്രീ പറഞ്ഞത്, 'നിങ്ങൾക്ക് ഈ ജോലിക്കുള്ള യോഗ്യത ഇല്ലെന്ന് ഞാൻ കരുതുന്നു' എന്നാണ്.
നിങ്ങളുടെ വസ്ത്രധാരണം ഞങ്ങൾക്ക് ഇഷ്ടമായില്ല. വേണ്ടത്ര വെൽകമിങ് അല്ല. ഞങ്ങൾ ആഗ്രഹിക്കുന്ന തിളക്കം (ഗ്ലോ) നിങ്ങളുടെ മുഖത്തില്ല. ഈ ജോലിക്ക് തങ്ങൾ ആഗ്രഹിക്കുന്ന എന്തോ ഒന്ന് നിങ്ങളുടെ രൂപത്തിൽ ഇല്ല. അത് നിറത്തെ കുറിച്ചല്ല, മുഖത്തെ തിളക്കത്തെ കുറിച്ചാണ് എന്നും അവർ പറഞ്ഞുവെന്നും സ്വാതി പറയുന്നു.
എങ്ങനെ പ്രതികരിക്കണം എന്ന് തനിക്ക് മനസിലായില്ല. ചെറുപ്പം മുതൽ ഇരുണ്ട നിറമുള്ളവളാണ് എന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ട് എന്നും യുവതി പറയുന്നു. നിരവധിപ്പേരാണ് യുവതിയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. നിങ്ങൾ എങ്ങനെയാണോ ഇരിക്കുന്നത് അങ്ങനെ തന്നെ നിങ്ങൾ ഭംഗിയുള്ളവളാണ് എന്നാണ് ഏറെപ്പേരും കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, അവരുദ്ദേശിച്ചത് നിറത്തെയല്ല എന്ന് കമന്റ് നൽകിയവരും ഉണ്ട്.
ആശുപത്രിയുടെ ലൊക്കേഷനും ചിത്രങ്ങളും അയച്ചുനൽകാൻ ആവശ്യപ്പെട്ടു; ഓഫീസിലെ ദുരനുഭവം പങ്കിട്ട് യുവതി
