ഒരുകൂട്ടം ആളുകള്‍ ക്യൂട്ട് എന്ന് കമന്‍റിടുമ്പോള്‍ മറ്റൊരു വിഭാഗം ഇത് ജീവികളെ ചൂഷണം ചെയ്യുന്നതാണ് എന്നാണ് പറയുന്നത്. 

ഈ സീ ഓട്ടറിന്‍റെ വീഡിയോ ഷെയര്‍ ചെയ്ത് വളരെ ചുരുങ്ങിയ നേരം കൊണ്ടു തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. Buitengebieden -നാണ് 16 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നാലുലക്ഷം പേര്‍ ഇത് കണ്ടുകഴിഞ്ഞു. 

വീഡിയോയില്‍ ഒരു സ്ത്രീ ഡിജിറ്റല്‍ തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് സീ ഓട്ടറിന്‍റെ ടെംപറേച്ചര്‍ നോക്കുന്നത് കാണാം. ടെംപറേച്ചര്‍ പരിശോധിക്കുമ്പോഴുള്ള സീ ഓട്ടറിന്‍റെ ഭാവം എന്നാണ് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. വീഡിയോ വൈറലായതോടെ ആളുകള്‍ അതിന് താഴെ കമന്‍റുകളിട്ട് തുടങ്ങി. എന്നാല്‍, ആളുകള്‍ ഇതിനെ രണ്ടുതരത്തില്‍ കാണുന്നുണ്ട് എന്നാണ് കമന്‍റ് ബോക്സില്‍ നിന്നും വ്യക്തമാകുന്നത്. 

ഒരുകൂട്ടം ആളുകള്‍ ക്യൂട്ട് എന്ന് കമന്‍റിടുമ്പോള്‍ മറ്റൊരു വിഭാഗം ഇത് ജീവികളെ ചൂഷണം ചെയ്യുന്നതാണ് എന്നാണ് പറയുന്നത്. സാധാരണയായി മീന്‍ കൊടുക്കാനായി ഇങ്ങനെ ചെയ്യാറുണ്ട് അതിന് വേണ്ടി ആയിരിക്കാം ആ സീ ഓട്ടര്‍ വാ തുറന്നത് എന്ന് ചിലര്‍ കമന്‍റ് ചെയ്തു. ഈ വീഡിയോ കാണുമ്പോള്‍ ഒട്ടും സന്തോഷം തോന്നുന്നില്ല എന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തത്. 

വീഡിയോ കാണാം: 

Scroll to load tweet…