Asianet News MalayalamAsianet News Malayalam

'എസ്‍‍ആർ‍‍കെ -യ്ക്ക് സുഖപ്പെടുത്താനുള്ള കഴിവുണ്ട്'; ആശുപത്രിയിൽ നിന്നും 'ചലേയ'യ്‍ക്ക് യുവതിയുടെ തകർപ്പൻ ഡാൻസ് 

വളരെ പെട്ടെന്ന് തന്നെ യുവതി പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

woman dancing for Chaleya from Jawan movie in Hospital rlp
Author
First Published Sep 13, 2023, 6:07 PM IST

റിലീസ് ചെയ്ത് ആറ് ദിവസം പിന്നിട്ടപ്പോൾ തന്നെ 600 കോടിയിലധികം നേടി കുതിപ്പ് തുടരുകയാണ് ഷാരൂഖ് ഖാന്റെ ജവാൻ എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, സിനിമ മാത്രമല്ല അതിലെ പാട്ടുകളും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിച്ചു കൊണ്ടിരിക്കുകയാണ്. വൻ ആരാധകരാണ് ലോകത്തിന്റെ നാനാഭാ​ഗത്തു നിന്നുമായി ജവാനിലെ പാട്ടുകൾക്കുള്ളത്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും ജവാനിലെ പാട്ടിന് ചുവയ് വയ്ക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് വൈറലാവുന്നത്. 

ജവാനിലെ 'ചലേയ' എന്ന പാട്ടിനാണ് യുവതി ചുവട് വയ്ക്കുന്നത്. ഒപ്പം കാപ്ഷനിൽ 'എസ് ആർ കെയ്‍ക്ക് സുഖപ്പെടുത്താനുള്ള കഴിവുണ്ട്' എന്നും യുവതി കുറിച്ചിട്ടുണ്ട്. പ്രിഷ ഡേവിഡ് എന്ന യുവതിയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ പ്രിഷയെ കാണാം. ഒരു ഹോസ്പിറ്റൽ ​ഗൗണാണ് അവൾ ധരിച്ചിരിക്കുന്നത്. പിന്നാലെ, തന്റെ കാലുകൾ ചലിപ്പിച്ച് തുടങ്ങുന്നു. അസുഖമാണ് എങ്കിലും അതൊന്നും ​ഗൗനിക്കാത്ത വിധത്തിൽ അവൾ ചുവടുകൾ വയ്ക്കുകയാണ്. അനിരുദ്ധ് രവിചന്ദ്രൻ ഒരുക്കിയ സം​ഗീതത്തിൽ സ്വയം മറന്നത് പോലെ നൃത്തം ചെയ്യുകയാണ് പ്രിഷ. പ്രൊഫഷൻ കൊണ്ട് ഒരു ഡാൻസറാണ് പ്രിഷ എന്നാണ് മനസിലാകുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prisha David (@prisha_david)

ജവാനെയും ജവാനിലെ പാട്ടുകളെയും ചുറ്റിപ്പറ്റിയുള്ള തരം​ഗം തന്നെയാണ് യുവതിയേയും ആവേശിച്ചിരിക്കുന്നത് എന്ന് വീഡിയോ കാണുമ്പോൾ തന്നെ അറിയാം. വളരെ പെട്ടെന്ന് തന്നെ യുവതി പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ആശുപത്രിയിൽ ആണെങ്കിലും അവൾ നന്നായി ചുവട് വച്ചിരിക്കുന്നു എന്ന് പലരും പറഞ്ഞു. അവളുടെ നൃത്തത്തെ അഭിനന്ദിക്കുന്നു എന്നാണ് മറ്റ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 

അക്ഷയ് കുമാറും കയ്യടിച്ചു, 600 കോടി കടന്ന് ജവാൻ, റെക്കോര്‍ഡുകള്‍ തിരുത്തി ഷാരൂഖ് ഖാൻ
 

Follow Us:
Download App:
  • android
  • ios