വര്‍ക്ക് ഫ്രം ഹോം വ്യാപകമായതോടെ അതുമായി ബന്ധപ്പെട്ട തമാശകളുടെ കൂടി ഇടമായി മാറിയിരിക്കുകയാണ് ഇന്റര്‍നെറ്റ്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഉണ്ടാവുന്ന രസകരമായ കാര്യങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ വീഡിയോയിലൂടെ വൈറലാവുകയാണ്.

കൊവിഡ് രോഗത്തിന്റെ ബാക്കിപത്രമാണ് വര്‍ക്ക് ഫ്രം ഹോം. ഒാഫീസ് കഴിഞ്ഞുള്ള ഇടം മാത്രമായിരുന്ന വീട് പതിയെ ഓഫീസ് പോലെ തന്നെയായി മാറി. രാവിലെ എഴുന്നേറ്റ് സ്വന്തം മുറിയിലിരുന്ന് തന്നെ ജോലി ചെയ്യാവുന്ന അവസ്ഥ പുതിയ സാഹചര്യങ്ങളാണ് സൃഷ്ടിച്ചത്. 

വര്‍ക്ക് ഫ്രം ഹോം വ്യാപകമായതോടെ അതുമായി ബന്ധപ്പെട്ട തമാശകളുടെ കൂടി ഇടമായി മാറിയിരിക്കുകയാണ് ഇന്റര്‍നെറ്റ്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഉണ്ടാവുന്ന രസകരമായ കാര്യങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ വീഡിയോയിലൂടെ വൈറലാവുകയാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇത്. 

ഷാര്‍ലറ്റ് കോസിനെറ്റ്‌സ് എന്ന സ്ത്രീയാണ് ഈ വീഡിയോയില്‍. കാലിഫോര്‍ണിയയിലുള്ള ഒരു ഫര്‍ണീച്ചര്‍ കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവാണ് ഇവര്‍. ഓഫീസിലെ ഒരു ഓണ്‍ലൈന്‍ മീറ്റിംഗിനിടയാണ് സംഭവം. കമ്പനിയുടെ സി ഇ ഒയും മറ്റ് സഹപ്രവര്‍ത്തകരുമാണ് വീഡിയോ കോണ്‍ഫ്രന്‍സിലുള്ളത്. സംസാരിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് കസേര പൊട്ടി അവര്‍ നിലത്തുവീഴുന്നു. ആദ്യം ചിരിക്കുന്നത് അവര്‍ തന്നെയാണ്. പിന്നെയാണ് മറ്റുള്ളവര്‍ക്ക് എന്താണ് നടന്നതെന്ന കാര്യം മനസ്സിലാവുന്നത്. അതോടെ എല്ലാവരും ചിരിയായി. എന്നാല്‍, ചിരി അടങ്ങിയപ്പോള്‍, ആ കസേരയിലിരുന്ന് സംസാരിക്കാമോ എന്ന് സഹപ്രവര്‍ത്തകര്‍ ചോദിക്കുന്നു. അവര്‍ വീഡിയോ ഓഫ് ചെയ്തു പോയി പുതിയ കസേരയുമായി വരുന്നു. ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഉടനെ തന്നെ വൈറലായി. 

ഫര്‍ണീച്ചര്‍ കമ്പനിയുടെ വീഡിയോ കോണ്‍ഫ്രന്‍സിനിടെ കസേര പൊട്ടിവീണ വീഡിയോ ട്രോളായി മാറിയിട്ടുമുണ്ട്. 

ഇതാണ് വീഡിയോ: 

View post on Instagram