വെടിയൊച്ച കേട്ടെങ്കിലും അത് എവിടെ നിന്നും വന്നതാണ് എന്ന് ആദ്യം റബേക്ക തിരിച്ചറിഞ്ഞിരുന്നില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, പിന്നീടാണ് വീട്ടുമുറ്റത്ത് സഹോദരൻ അയൽക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് അവൾ അറിയുന്നത്. 

യുവതിയുടെ മേക്കപ്പ് ട്യൂട്ടോറിയലിന്റെ വീഡിയോയിൽ അവിചാരിതമായി പതിഞ്ഞത് സഹോദരന് നേരെയുതിർത്ത വെടിയൊച്ചയുടെ ശബ്ദം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ റബേക്ക ഒലുഗ്ബെമി വീഡിയോ പകർത്തുന്നതിനിടയിലാണ് വീടിന് പുറത്ത് അവളുടെ സഹോദരൻ 27 -കാരനും പ്രൊഫഷണൽ ബോക്സറുമായ യെശയ്യ ഒലുഗ്ബെമിക്ക് വെടിയേറ്റത്. 

വെടിയൊച്ച കേട്ട് ഞെട്ടലോടെ നോക്കുന്ന റബേക്കയുടെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. വീഡിയോയിൽ റബേക്ക ഒരു പ്രൊഡക്ട് പരിചയപ്പെടുത്തുന്നതിനിടെ വെടിയൊച്ച കേൾക്കുന്നതും അവൾ നിശബ്ദയായി ചുറ്റും നോക്കുന്നതും കാണാം. അവിടെ വച്ച് വീഡിയോ അവസാനിക്കുകയാണ്. 

Scroll to load tweet…

റബേക്കയുടെ സഹോദരനും പ്രൊഫഷണൽ ബോക്സറുമായ യെശയ്യ ഒലുഗ്ബെമിയാണ് അയൽക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിയൊച്ച കേട്ടെങ്കിലും അത് എവിടെ നിന്നും വന്നതാണ് എന്ന് ആദ്യം റബേക്ക തിരിച്ചറിഞ്ഞിരുന്നില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, പിന്നീടാണ് വീട്ടുമുറ്റത്ത് സഹോദരൻ അയൽക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് അവൾ അറിയുന്നത്. 

നിക്കോളാസ് ഫ്രാൻസിസ് സേവ്യർ ജിറോക്സ് എന്ന 36 -കാരനെ പിന്നാലെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. സിസിടിവിയിലെ ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ കൊലപാതക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കായികരം​ഗത്ത് അറിയപ്പെടുന്ന യെശയ്യയുടെ മരണം ആളുകളെ ഞെട്ടിച്ചു. നിരവധിപ്പേരാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളുമായി എത്തിയത്. കോടതിമുറിയിലും നിറയെ യെശയ്യുടെ ബന്ധുക്കളും അയൽക്കാരുമായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

Scroll to load tweet…

'2 വയസ്സുള്ള ഒരു ആൺകുട്ടിയുടെ പിതാവാണ് മിസ്റ്റർ ഒലുഗ്ബെമി. ഇന്നത്തെ ഹിയറിംഗിൽ നിരവധി കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. കോടതിമുറിയിൽ പകുതിയും അവരായിരുന്നു. അവൻ്റെ അമ്മ മകൻ്റെ ബോക്‌സിംഗ് മെഡൽ കഴുത്തിൽ അണിഞ്ഞാണെത്തിയത്' എന്നാണ് Kate Amara എക്സിൽ (ട്വിറ്ററിൽ) കുറിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം