ചില വികസിത രാജ്യങ്ങളില്‍ ചികിത്സ ഏറെ ചെലവുള്ള ഒന്നാണ്. സര്‍ക്കാറിന്‍റെ മെഡിക്കൽ പരിരക്ഷ ഇല്ലെങ്കില്‍ ചെറിയ ചികിത്സയ്ക്ക് പോലും വലിയ തുക ചെലവഴിക്കേണ്ടിവരും. ഇത് മെഡിക്കല്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതില്‍ പുതിയതാണ് ദന്തല്‍ ടൂറിസമെന്ന് സോഷ്യല്‍ മീഡിയ.
ചികിത്സകളില്‍ ചെലവേറിയ ചികിത്സയാണ് ദന്ത ചികിത്സ. പാല്‍ പൊലുള്ള പല്ലെന്ന പരസ്യം കണ്ട് ചെന്നാല്‍ കീശ കാലിയാകുന്നത് അറിയില്ല. എന്നാല്‍ തനിക്ക് ദന്ത ചികിത്സയ്ക്ക് ചെലവാകുമെന്ന് പറഞ്ഞ 3,87,000 രൂപയുടെ ചികിത്സ വെറും 20,000 രൂപയ്ക്ക് മെക്സിക്കോയില്‍ വച്ച് ചെയ്തെന്ന യുവതിയുടെ വെളിപ്പെടുത്തൽ പുതിയ ടൂറിസം സാധ്യകളെയാണ് തുറന്ന് കാണിക്കുന്നതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കുറച്ച് കാലങ്ങളായുള്ള ആരോഗ്യ മേഖലയില്‍ നിന്നുള്ള യുഎസ് സര്‍ക്കാറിന്‍റെ പിന്മാറ്റം വലിയ സാമ്പത്തിക ബാധ്യതയാണ് ജനങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ചികിത്സാ രംഗത്ത് ഓരോ യുഎസ് പൌരനും വലിയ തുക ചെലവാകുന്നു. അതേ സമയം അയല്‍രാജ്യമായ മെക്സിക്കോയില്‍ ചികിത്സാ ചെലവുകൾ താരതമ്യേന കുറവാണ്. യുഎസില്‍ വച്ച് തന്‍റെ ദന്ത ചികിത്സയ്ക്ക് 4,500 ഡോളര്‍ (3,87,000 രൂപ) ചെലവാകുമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചതെന്ന് ടിക് ടോക്ക് വീഡിയോയില്‍ ഒരു യുവതി അവകാശപ്പെട്ടു. എന്നാല്‍, അതേ ചികിത്സ മെക്സിക്കോയില്‍ വച്ച് തനിക്ക് വെറും 235 ഡോളറിന് (20,000രൂപ) ചെയ്യാന്‍ കഴിഞ്ഞെന്നും യുവതി അവകാശപ്പെട്ടു. വീഡിയോ വളരെ വേഗം വൈറലാവുകയും മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെടുകയും ചെയ്തു.
വാൾ സ്ട്രീറ്റ് എയ്പ്പ്സ് എന്ന എക്സ് ഹാന്‍റിലില്‍ വീഡിയോ പങ്കുവച്ച് കൊണ്ട്, എന്തു കൊണ്ടാണ് അതിർത്തിക്കപ്പുറത്ത് ഏതാനും മൈലുകൾ അകലെയുള്ള ഒരോ ജോലിക്ക് അമേരിക്കയിൽ 3,700 ഡോളർ കൂടുതൽ ചെലവാകുന്നത്? എന്ന് ചോദിച്ചു. വീഡിയോ എക്സില്‍ മാത്രം ഇതിനകം 81 ലക്ഷം പേരാണ് കണ്ടത്. വീഡിയോയും ചോദ്യവും യുഎസിലെ ആരോഗ്യമേഖലയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ചുള്ള ചർച്ചയ്ക്ക് തന്നെ കാരണമായി. ചിലര്‍ ഇത് ഒരോ തരം ജോലികളല്ലെന്ന് എഴുതി. മറ്റ് ചിലര്‍ യുവതിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തീര്‍ന്നിരിക്കാമെന്ന് കുറിച്ചു. അതേ സമയം മറ്റ് ചിലര്‍ തങ്ങൾ യുഎസിന് പുറത്ത് വളരെ കുറഞ്ഞ രീതിയില്‍ ദന്തൽ ചികിത്സകൾ ചെയ്തിട്ടുണ്ടെന്നും അവിടെങ്ങളിലെല്ലാം നല്ല സർവ്വീസ് ആയിരുന്നെന്നും വില കുറവായിരുന്നെന്നും കുറിച്ചു. മെഡിക്കല്‍ ടൂറിസത്തില്‍, ദന്തല്‍ ടൂറിസത്തിന് വലിയ സാധ്യതയുണ്ടെന്നായിരുന്നു മറ്റ് ചിലര്‍ എഴുതിയത്.
Watch Video:'പറഞ്ഞത് മനസിലായില്ലേ?'; യൂബർ ഡ്രൈവറോട് മലയാളത്തില്‍ സംസാരിച്ച് ജർമ്മന്‍കാരി, അമ്പരന്ന് സോഷ്യൽ മീഡിയ
