Asianet News MalayalamAsianet News Malayalam

27 കൊല്ലം വർഷം പഴക്കമുള്ള ജാം കഴിച്ച് സഹോദരങ്ങൾ, വീട്ടുകാർക്ക് വിഷം കൊടുക്കുന്നത് പോലെയാവുമോ എന്ന് യുവതി

“1996 -ൽ നിന്നുള്ള ജാം കഴിക്കുകയാണ്. ഇത് മുത്തശ്ശിയുടെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. ഇതിന് 27 വർഷത്തെ പഴക്കമുണ്ട്. ഏകദേശം എന്റെ പ്രായം. ഇത് ട്രൈ ചെയ്ത് നോക്കാം. ഞാൻ എന്റെ വീട്ടുകാർക്ക് വിഷം കൊടുക്കുകയല്ല എന്ന് പ്രതീക്ഷിക്കാം“ എന്നാണ് അവൾ എഴുതുന്നത്.

woman tries 27 year old jam video rlp
Author
First Published Jan 19, 2024, 3:50 PM IST

പഴകിയ ഭക്ഷണസാധനങ്ങൾ കഴിക്കരുത്. അതെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, 27 വർഷം പഴക്കമുള്ള ഒരു ഹോം മെയ്‍ഡ് ജാം കഴിച്ചുനോക്കിയതിന്റെ പേരിൽ വൈറലാവുകയാണ് ജോർജിയാന എന്ന യുവതി. 

ജർമ്മനിയിലെ തന്റെ മുത്തശ്ശിയുടെ വീടിന്റെ നിലവറയിൽ നിന്നാണ് ജോർജിയാന ഈ ജാം കണ്ടെത്തുന്നത്. അത് നന്നായി അടച്ചുവച്ച ഭരണിയിലായിരുന്നു. അങ്ങനെ രണ്ട് സഹോദരങ്ങളെയും കൂട്ടി ആ ജാം തിന്നുനോക്കാൻ തന്നെ അവൾ തീരുമാനിച്ചു. '1996-ലാണ് ഈ ജാം ഉണ്ടാക്കിയത്. അന്ന് തനിക്ക് രണ്ട് വയസ്സായിരുന്നു പ്രായം' എന്ന് അവൾ ഒരു വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയിൽ കഷ്ടപ്പെട്ട് അവൾ ജാമിന്റെ പാത്രം തുറക്കാൻ ശ്രമിക്കുന്നത് കാണാം. ശേഷം തുറന്ന് അല്പം രുചിച്ചു നോക്കുന്നു. ശേഷം സഹോദരങ്ങളും അത് തന്നെ ചെയ്യുന്നു. ജാമിന് നല്ല രുചിയുണ്ട് എന്നാണ് മൂവരും പറയുന്നത്. 

“1996 -ൽ നിന്നുള്ള ജാം കഴിക്കുകയാണ്. ഇത് മുത്തശ്ശിയുടെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. ഇതിന് 27 വർഷത്തെ പഴക്കമുണ്ട്. ഏകദേശം എന്റെ പ്രായം. ഇത് ട്രൈ ചെയ്ത് നോക്കാം. ഞാൻ എന്റെ വീട്ടുകാർക്ക് വിഷം കൊടുക്കുകയല്ല എന്ന് പ്രതീക്ഷിക്കാം“ എന്നാണ് അവൾ എഴുതുന്നത്. വളരെ പെട്ടെന്നാണ് അവൾ ഷെയർ ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ആളുകൾ വീഡിയോ കണ്ട് അമ്പരന്നുപോയി. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റും നൽകി. 

ഒരാൾ പറഞ്ഞത്, 'അതിന്റെ അടപ്പ് എത്ര മുറുക്കമുള്ളതാണ് നോക്കൂ. വേണമെങ്കിൽ അടുത്ത 27 കൊല്ലം കൂടി അത് ഒരു പ്രശ്നവും ഇല്ലാതെ നിൽക്കും' എന്നാണ്. അതേസമയം തന്നെ ഇത്തരം പരീക്ഷണത്തിന് മുതിരുന്നത് എപ്പോഴും നല്ലതായിരിക്കില്ല എന്ന് പറഞ്ഞവരും ഉണ്ട്. woman tries 27 year old jam video

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios