ബസിൽ നിറയെ ആളുകളുണ്ട്. അതിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഒക്കെ പെടുന്നു. ആദ്യം സ്ത്രീകൾ തമ്മിൽ വഴക്കുണ്ടാക്കുന്നതാണ് കാണുന്നത്. എന്നാൽ, അധികം വൈകാതെ തന്നെ അത് കയ്യാങ്കളിയിലെത്തി.

പൊതു​ഗതാ​ഗത മാർ​ഗങ്ങളുപയോ​ഗിക്കുമ്പോൾ സീറ്റ് കിട്ടണം എന്ന് വലിയ നിർബന്ധമൊന്നുമില്ല. നേരത്തെ ബുക്ക് ചെയ്തില്ലെങ്കിൽ ചിലപ്പോൾ നിന്നിട്ടൊക്കെ പോകേണ്ടി വരും. തിരക്കുള്ള റൂട്ടാണെങ്കിൽ നല്ല തിരക്കും ആയിരിക്കും. അതിപ്പോൾ ട്രെയിനിലെ ജനറൽ കംപാർട്മെന്റാണെങ്കിലും, മെട്രോ ആണെങ്കിലും, ബസാണെങ്കിലും ഒക്കെ അങ്ങനെ തന്നെ. 

സീറ്റിന് വേണ്ടി അങ്ങനെ അടി നടക്കുന്നതൊന്നും പുതിയ കാര്യമല്ല. എന്നുമാത്രമല്ല, എല്ലാവരുടെ കയ്യിലും മൊബൈലുണ്ട്, സോഷ്യൽ മീഡിയ ഉപയോ​ഗിക്കാം എന്നിങ്ങനെയൊക്കെ ഉള്ളതുകൊണ്ട് തന്നെ അതിവേ​ഗത്തിൽ ആ ദൃശ്യങ്ങൾ എങ്ങും എത്തുകയും ചെയ്യും. അതുപോലെ ഒരു വീഡിയോ തന്നെയാണ് ഇതും. ഒരു ബസിനകത്തെ ദൃശ്യങ്ങളാണ് ഇതിൽ കാണാനാവുന്നത്. സീറ്റിനു വേണ്ടി സ്ത്രീകൾ‌ തമ്മിൽ പൊരിഞ്ഞ തല്ല് നടത്തുന്നതും വീഡിയോയിൽ കാണാം. സഹീറാബാദിൽ നിന്ന് സംഗറെഡ്ഡിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത് എന്നാണ് വിവരം. 

ബസിൽ നിറയെ ആളുകളുണ്ട്. അതിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഒക്കെ പെടുന്നു. ആദ്യം സ്ത്രീകൾ തമ്മിൽ വഴക്കുണ്ടാക്കുന്നതാണ് കാണുന്നത്. എന്നാൽ, അധികം വൈകാതെ തന്നെ അത് കയ്യാങ്കളിയിലെത്തി. അത് ചെറിയ അടിയൊന്നുമല്ല. പരസ്പരം മുടി പിടിച്ചു വലിക്കുകയും, വസ്ത്രത്തിൽ പിടിച്ചു വലിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. രണ്ട് യുവതികളാണ് ഏറ്റവും അധികം പരസ്പരം അക്രമിക്കുന്നത്. മറ്റുള്ളവരും തല്ലിൽ പങ്കാളികളാകുന്നുണ്ട്. ആ സമയത്ത് ബസിലുള്ള കുട്ടികൾ പേടിച്ചിട്ടെന്നോണം കരയുന്നതും കേൾക്കാം. ഒരു പുരുഷൻ സ്ത്രീകളിലൊരാളെ പിടിച്ചു മാറ്റാനും ശ്രമിക്കുന്നുണ്ട്.

Scroll to load tweet…

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധയെ ആകർഷിച്ചത്. അതേ സമയം തന്നെ അധികൃതരുടെ ശ്രദ്ധയും വിഷയത്തിൽ പതിഞ്ഞിട്ടുണ്ട്. അന്വേഷണവും നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം തന്നെ ഇവിടെ സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. അതിനെച്ചൊല്ലിയും വൻ ചർച്ചകളാണ് നടക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം