ഇവയുടെ ഏറ്റവും വലിയ പ്രത്യേകത, നദിക്ക് മുകളിലൂടെ പറക്കുന്ന പക്ഷികളെ ഇവ വെള്ളത്തില്‍ നിന്നും ഉയര്‍ന്ന് ചാടി വേട്ടയാടുമെന്നതാണ്. 


ലാന്തര്‍ ഭാഗത്തെ ലോകം ഇന്നും മനുഷ്യന് അത്രയ്ക്കും നിശ്ചയമില്ല. പുതിയ വ്യത്യസ്തമായ നൂറു കണക്കിന് സ്പീഷീസുകളെയാണ് അടുത്തകാലത്താണ് സമുദ്രത്തിനടിയില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയത്. ഇതിനിടെയാണ് മറ്റൊരു കാഴ്ച സാമൂഹിക മാധ്യമ ഉപയോക്തക്കളുടെ ശ്രദ്ധ നേടിയത്. lukulu_fishing_lodge എന്ന ഇന്‍സ്റ്റാഗ്രാം സാമൂഹിക മാധ്യമ പേജില്‍ പങ്കുവയ്ക്കപ്പെട്ട നീണ്ട കൂര്‍ത്ത പല്ലുകളുള്ള ഒരു മത്സ്യത്തിന്‍റെ ചിത്രമായിരുന്നു അത്. അക്രമണകാരികളായ മത്സ്യങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യമെത്തുന്നത് പഫർ ഫിഷ് (ബ്ലോഫിഷ്), പിരാന, സ്രാവ് തുടങ്ങിയ മത്സ്യങ്ങളാണ്. ഇവയെല്ലാം തന്നെ മാംസഭുക്കുകലാണ്. മാത്രമല്ല, അവയിലെല്ലാം തന്നെ ഒരു വിഷ പദാർത്ഥവും അടങ്ങിയിട്ടുണ്ട്. എന്നാല്‍ അവയ്ക്കൊന്നും ചിത്രത്തില്‍ കാണിച്ച മത്സ്യത്തിന്‍റെത് പോലെയല്ല പല്ലുകളുടെ നിര. ഈ മത്സ്യത്തിന്‍റെ പല്ലുകള്‍ കഠാര പോലെ മൂര്‍ച്ചയേറിയതും കൂര്‍ത്തതുമാണ്. ഇവയ്ക്ക് മുതലകളെ പോലും വേടയാടി കൊല്ലാന്‍ കഴിയും. അതെ അവനാണ് ടൈഗര്‍ ഫിഷ് (Tigerfish). 

ആഫ്രിക്കന്‍ ടൈഗര്‍ ഫിഷെന്നും അറിയപ്പെടുന്ന ഇവയെ സാധാരണയായി ആഫ്രിക്കയിലെ നദികളിലും തടാകങ്ങളിലുമാണ് കാണപ്പെടുന്നത്. തദ്ദേശീയരായ കൊള്ളക്കാരാണ്. സ്വഭാവത്തിലും ശീലത്തിലും എന്തിന് കാഴ്ചയില്‍ പോലും അവ തികച്ചും ക്രൂരന്മാരെ പോലെ കാണപ്പെടുന്നു. അവയുടെ പല്ലുകളാണ് ഈ ഭീകരത തോന്നിപ്പിക്കുന്നതും. ഈ പല്ലുകള്‍ ഉപയോഗിച്ച് വെറും 30 സെക്കന്‍റിനുള്ളില്‍ ഇവയ്ക്ക് മുതലയുടെ എല്ലുകള്‍ പോലും ചവച്ച് അരച്ച് തിന്നാന്‍ കഴിയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ടൈഗര്‍ ഫിഷിന്‍റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ടൈഗര്‍ ഫിഷിനെ കണ്ട പലരും അത് പിരാനയാണെന്ന് കരുതി. ചിലര്‍ പഫർ ഫിഷ് എന്നായിരുന്നു എഴുതിയത്. ചിലര്‍ ബാരാക്കുഡ എന്ന് വിളിച്ചു. 

'ഒരു രാജ്യം ഒരു സ്പൂണ്‍'; ഈ സ്പൂണ്‍ വീട്ടിലുണ്ടോയെന്ന് ചോദ്യം, ഇത് രാജ്യത്തെ സ്പൂണെന്ന് സോഷ്യല്‍ മീഡിയ

View post on Instagram

പെണ്‍കുട്ടി വക കാമുകന് പാലഭിഷേകവും പൂജയും, അതും വീഡിയോ കോളില്‍; വീഡിയോ വൈറല്‍

ലോകത്തിലെ ഏറ്റവും അപകടകാരിയായ മത്സ്യമായി ടൈഗര്‍ ഫിഷിനെ കണക്കാക്കുന്നു. തികച്ചും വ്യത്യസ്തമായ ഒരു സുവോളജിക്കൽ കുടുംബത്തിൽ പെട്ടതാണെങ്കിലും ടൈഗര്‍ ഫിഷിനെ തെക്കേ അമേരിക്കൻ പിരാനയ്ക്ക് തുല്യമായി കണക്കാക്കപ്പെടുന്നു. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത, നദിക്ക് മുകളിലൂടെ പറക്കുന്ന പക്ഷികളെ ഇവ വെള്ളത്തില്‍ നിന്നും ഉയര്‍ന്ന് ചാടി വേട്ടയാടുമെന്നതാണ്. ഹൈഡ്രോസൈനസ് ഗോലിയാത്ത് (Hydrocynus Goliath) എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി മത്സ്യമാര്‍ക്കറ്റില്‍ ഒരു മീന്‍പിടിത്ത തൊഴിലാളി 70 കിലോഗ്രാം ഭാരമുള്ള കടുവ മത്സ്യത്തെ പിടികൂടി വില്പനയ്ക്ക് എത്തിച്ചിരുന്നത് വാര്‍ത്തായായിരുന്നു. കിലോയ്ക്ക് 500 രൂപ തോതിലായിരുന്നു ഈ മത്സ്യം അന്ന് വില്പന നടത്തിയത്. 

'തള്ള് തള്ള് തല്ലിപ്പൊളി വണ്ടി...'; അമേഠിയിൽ ട്രെയിൻ എഞ്ചിൻ തള്ളി നീക്കുന്ന റെയിൽവേ തൊഴിലാളികളുടെ വീഡിയോ വൈറൽ