ന്യൂയോര്‍ക്ക് നഗരത്തിലൂടെ തലയില്‍ ഫ്രിഡ്ജ് ബാലന്‍സ് ചെയ്ത് സൈക്കിൾ പോകുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍.    


'നിത്യാഭ്യാസി ആനയെ എടുക്കും' എന്നത് മലയാളത്തിലെ ഒരു പഴഞ്ചൊല്ലാണ്. ഒരാൾ നിരന്തരം ചെയ്യുന്ന ഒരു കാര്യത്തില്‍ അയാൾക്കുണ്ടാകുന്ന മേല്‍ക്കൈയെ സൂചിപ്പിക്കുന്നതാണ് പഴഞ്ചൊല്ല്. എന്നാല്‍, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ കഴ്ചക്കാരെ ഒന്നടങ്കം അമ്പരപ്പിച്ചു. ലോകത്തിലെ ഏറ്റവും കൂടുതല്‍ സമ്പന്നരുള്ള നഗരമെന്ന ഖ്യാതി ന്യൂയോര്‍ക്ക് സിറ്റിക്കാണ്. ആ സമ്പന്നരുടെ നഗരത്തിലൂടെ ഒരാൾ തലയില്‍ ഫ്രിഡ്ജ് ബാലന്‍സ് ചെയ്ത് സൈക്കിൾ ഓടിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ ബ്രൂക്ക്ലിനിലെ ഗ്രീന്‍പോയിന്‍റില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

വീഡിയോയിലുള്ളയാൾ പ്രദേശിക സ്റ്റണ്ട്മാനായ ഗബ്രിയേല്‍ ഡേവിസാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നസാവു അവന്യുവിലൂടെ ഡോബിന്‍സ് സ്ട്രീറ്റിലേക്ക് സൈക്കിളില്‍ പോവുകയായിരുന്നു അദ്ദേഹം. അതേസമയം അദ്ദേഹം തലയില്‍ ഒരു ഫ്രിഡ്ജ് ബാലന്‍സ് ചെയ്യുന്നതും കാണാം. ഒരു പോക്കറ്റ് റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് സൈക്കിൾ ചവിട്ടിക്കയറുന്ന അദ്ദേഹത്തിന്‍റെ തലയില്‍ ഒരു ഫ്രിഡ്ജ് കാണാം. ഇടയ്ക്ക് അദ്ദേഹം തല കൊണ്ട് ഫ്രിഡ്ജ് താഴെ വീഴാതെ ബാലന്‍സ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പകര്‍ത്തിയയാൾ തന്നെ ഇത് വന്യമാണെന്ന് പറയുന്നതും വീഡിയോയില്‍ കേൾക്കാം. 

Watch Video:'ശാരീരിക പ്രശ്നങ്ങളുണ്ട് പക്ഷേ, അവളുടെ പുഞ്ചിരി'; ഉപേക്ഷിക്കപ്പെട്ട രണ്ട് വയസുകാരിയെ ദത്തെടുത്ത് യുഎസ് കുടുംബം

Read More: ദഹനക്കേടെന്ന് ഡോക്ടർമാർ കരുതി, ഒടുവില്‍ കുടല്‍ ക്യാൻസർ കണ്ടെത്തി മൂന്ന് ദിവസത്തിനുള്ളിൽ മരണം

എന്നാല്‍, ഗബ്രിയേല്‍ ഡേവിസിനെ അറിയുന്നവര്‍ക്ക് ഇതൊരു അത്ഭുതക്കാഴ്ചയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 -ല്‍ അദ്ദേഹം സമാനമായൊരു സ്റ്റണ്ട് നടത്തിയിരുന്നു. അന്ന് സൈക്കിൾ ഓടിക്കുമ്പോൾ അദ്ദേഹത്തിന്‍റെ തലയില്‍ ഒരു സോഫയായിരുന്നു ഉണ്ടായിരുന്നത്. റെഡ്ഡിറ്റില്‍ ജസ്റ്റിന്‍ ഗോഡ്ഫ്രൈ എന്നയാളാണ് വീഡിയോ പങ്കുവച്ചത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. നിരവധി പേര്‍ വീഡിയോ പങ്കുവച്ചു. ചിലര്‍ ആശങ്കകൾ പങ്കുവച്ചപ്പോൾ മറ്റ് ചിലര്‍ തമാശയായി അദ്ദേഹത്തിന് എന്തെങ്കിലും ജോലി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം അദ്ദേഹത്തിന്‍റെ കഴുത്തിന്‍റെ അവസ്ഥ എന്തായിരിക്കും എന്ന് ആശങ്കപ്പെട്ടവരും കുറവല്ല. മറ്റ് ചിലര്‍ ചോദിച്ചത് ഫ്രിഡ് കാലിയാണോ അതോ സാധാനങ്ങൾ നിറച്ചതാണോ എന്നായിരുന്നു. ചിലര്‍ അദ്ദേഹത്തെ ബ്രൂക്ക്ലിനിലെ ബാലന്‍സിംഗ് രാജാവ് എന്നായിരുന്നു വിശേഷിപ്പിച്ചത്. 

Watch Video:'ആര് പറഞ്ഞു ഇന്ത്യ മാറിയെന്ന്'; മോപ്പഡിന് പിന്നിലെ കോഴിക്കൂട്ടില്‍ കുട്ടികളെയുമായി പോകുന്നയാളുടെ വീഡിയോ വൈറൽ