പെട്ടെന്ന് തന്നെ അവിടെ ഒരു ആൾക്കൂട്ടം രൂപപ്പെട്ടു. വഴി മൊത്തം ബ്ലോക്കാവുകയും ചെയ്തു. ആളുകൾ യൂട്യൂബർ എറിഞ്ഞ പണം എടുക്കുന്നതിന് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം പരക്കംപായുന്നതാണ് പിന്നെ കാണുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലാവാനും പുതുപുതു കണ്ടന്റുകൾക്ക് വേണ്ടിയും ഓരോ ദിവസവും എന്തൊക്കെയാണ് കണ്ടന്റ് ക്രിയേറ്റർമാർ ചെയ്യുന്നത് അല്ലേ? വിവിധങ്ങളായ അത്തരം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇതും. 
‌‌
its_me_ power എന്ന യൂസർനെയിമിൽ അറിയപ്പെടുന്ന യുവാവിന്റേതാണ് വീഡിയോ. ഹൈദ്രബാദിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു യുവാവ് തിരക്കുള്ള റോഡിൽ കുറേ പണം വാരിയെറിയുന്നതാണ്. ഇത് വലിയ വിമർശനങ്ങൾക്ക് ഇപ്പോൾ വഴിയൊരുക്കിയിരിക്കുകയാണ്. ലൈക്കിനും ഷെയറിനും വ്യൂവിനും വേണ്ടി ചുറ്റുപാടും നോക്കാതെ എന്ത് വേണമെങ്കിലും ആളുകൾ ചെയ്യും എന്നതിന്റെ ഉദാഹരണമാണ് ഈ യുവാവും എന്നാണ് നെറ്റിസൺസ് ആരോപിക്കുന്നത്. 

വീഡിയോയിൽ കാണുന്നത് യുവാവ് ഒരു തിരക്ക് പിടിച്ച റോഡിൽ നിൽക്കുന്നതാണ്. ചുറ്റിനും വാഹനങ്ങൾ പോകുന്നുണ്ട്. പെട്ടെന്ന് യുവാവ് തന്റെ കയ്യിൽ നിന്നും കുറേ നോട്ടുകൾ വാരി റോഡിലേക്ക് എറിയുന്നതാണ് കാണുന്നത്. പിന്നാലെ സ്റ്റൈലിൽ യുവാവ് നടക്കുന്നതും കാണാം. 

View post on Instagram

അതോടെ അതുവഴി വന്ന വാഹനങ്ങളെല്ലാം അവിടെ നിർത്തുകയാണ്. പെട്ടെന്ന് തന്നെ അവിടെ ഒരു ആൾക്കൂട്ടം രൂപപ്പെട്ടു. വഴി മൊത്തം ബ്ലോക്കാവുകയും ചെയ്തു. ആളുകൾ യൂട്യൂബർ എറിഞ്ഞ പണം എടുക്കുന്നതിന് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം പരക്കംപായുന്നതാണ് പിന്നെ കാണുന്നത്. വീഡിയോയുടെ അവസാനം പറയുന്നത് തന്റെ ടെല​ഗ്രാം ചാനലിൽ ജോയിൻ ചെയ്യാനാണ്. താൻ ഒരുപാട് പണമുണ്ടാക്കുന്നുണ്ട് എന്നും അങ്ങനെ പണമുണ്ടാക്കുന്നത് എങ്ങനെ എന്നറിയാൻ ടെല​ഗ്രാം ചാനലിൽ ജോയിൻ ചെയ്യൂ എന്നുമാണ് യുവാവ് പറയുന്നത്. ഒപ്പം താൻ എത്ര രൂപയാണ് എറിഞ്ഞത് എന്ന് കൃത്യമായി പറയുന്നവർക്ക് സമ്മാനവും ഓഫർ ചെയ്യുന്നുണ്ട്. 

അതേസമയം, വീഡിയോയ്ക്ക് നിരവധി പേർ കമന്റുകൾ നൽകിയിട്ടുണ്ട്. അതിൽ, യുവാവിനോട് പണം ചോദിച്ച് കമന്റ് നൽകിയവരും കുറവല്ല.