ബ്രഷ് കൊണ്ട് ഉരച്ച് കൊടുക്കുമ്പോള്‍ അത് ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ഇങ്ങനെ താലോലിക്കുന്നത് അതിന് ഇഷ്ടപ്പെടുന്നുണ്ട് എന്ന് അതില്‍ നിന്നും തന്നെ മനസിലാവും. 

മുതലകളെ ഒരുവിധം എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍, ഈ വീഡിയോ(video) കാണുമ്പോള്‍ അങ്ങനെ തോന്നില്ല. ഓൺലൈനിൽ വൈറലായ ഈ വീഡിയോ ക്ലിപ്പില്‍ മൃഗശാലയിലെ കെയർടേക്കർ ബ്രഷ് കൊണ്ട് പതിയെ തടവിക്കൊടുക്കുമ്പോൾ ഒരു മുതല അതിൽ രസിക്കുന്നത് കാണാം. ഈ വീഡിയോ എളുപ്പം തന്നെ ആളുകളെ ആകര്‍ഷിക്കുകയും വൈറലാവുകയും(viral) ചെയ്‍തു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ഈ ചെറിയ വീഡിയോയില്‍ മൃഗശാലയിലെ ജീവനക്കാരി മുതലയെ വൃത്തിയാക്കുന്നതും കാണാം. അതിനായി ഒരു ചെറിയ ടൂത്ത്ബ്രഷ് എടുത്ത് അതിന്‍റെ പുറത്തൂടെ പതിയെ ഉരച്ച് കൊടുക്കുകയാണ്. 'കോക്കനട്ട്' എന്നാണ് ഈ മുതലക്കുഞ്ഞിന്‍റെ പേര് എന്ന് അടിക്കുറിപ്പിൽ നിന്നും വ്യക്തമാകുന്നുണ്ട്. ബ്രഷ് കൊണ്ട് ഉരച്ച് കൊടുക്കുമ്പോള്‍ അത് ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ഇങ്ങനെ താലോലിക്കുന്നത് അതിന് ഇഷ്ടപ്പെടുന്നുണ്ട് എന്ന് അതില്‍ നിന്നും തന്നെ മനസിലാവും. 

'കോക്കനട്ടിന് അവളെ ഇങ്ങനെ ഉരച്ചുകൊടുക്കുന്നത് ഇഷ്ടപ്പെടുന്നുണ്ട്' എന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോ കണ്ടത്. ഒരുപാട് പേര്‍ വീഡിയോ റീഷെയര്‍ ചെയ്തു കഴിഞ്ഞു. 

View post on Instagram