മോഹൻലാലും ശോഭനയും പപ്പുവും ജ​ഗദീഷും മണിയൻപിള്ള രാജുവും തകർത്തഭിനയിച്ച് ചിരിപ്പിച്ച സീനുമായി എഫ്-35നെ കൂട്ടിച്ചേർത്താണ് തമാശ വീഡിയോ.

തിരുവനന്തപുരം: സാങ്കേതിക തകരാർ കാരണം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനം എഫ്-35നെ ട്രോളി സോഷ്യൽമീഡിയ. ഏറെ ദിവസം കഴിഞ്ഞിട്ടും തകരാർ പരിഹരിച്ച് വിമാനം മടക്കിക്കൊണ്ടുപോകാൻ കഴിയാതിരുന്നതോടെയാണ് ട്രോളന്മാർ രം​ഗത്തെത്തിയത്. 

ഏറെ പ്രശസ്തമായ പ്രിയദർശൻ ചിത്രം വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ റോഡ് റോളറുമായി കൂട്ടിച്ചേർത്താണ് രസകരമായ വീഡിയോ നിർമിച്ചിരിക്കുന്നത്. മോഹൻലാലും ശോഭനയും പപ്പുവും ജ​ഗദീഷും മണിയൻപിള്ള രാജുവും തകർത്തഭിനയിച്ച് ചിരിപ്പിച്ച സീനുമായി എഫ്-35നെ കൂട്ടിച്ചേർത്താണ് തമാശ വീഡിയോ. നിരവധിപേരാണ് വീഡിയോ കണ്ടതും ഷെയർ ചെയ്തതും.