ഒരു നീരാളി പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കാറിലേക്ക് വലിഞ്ഞ് കയറുന്നതും നിമിഷ നേരം കൊണ്ട് കാര്‍ തകര്‍പ്പിക്കുന്നതുമായിരുന്നു ചിത്രീകരിച്ചിരുന്നത്.


ഹോളിവുഡിലെയും ജാപ്പനീസ് ചലച്ചിത്ര വ്യവസായത്തിലെയും ഒരു ജനപ്രിയ സിനിമാ വിഭാഗമാണ് ജീവജാലങ്ങളെ കുറിച്ചുള്ള സിനിമകള്‍. ഒരു പ്രത്യേക പ്രദേശത്തെ അസാധാരണത്വമുള്ള ജീവികള്‍ അക്രമിക്കുകയും അവയില്‍ നിന്ന് നാടിനെ രക്ഷിക്കുന്ന നായകനുമാകും കഥാ തന്തു. സമാനമായ 'It Came From Beneath The Sea', 'Tentacles' തുടങ്ങിയ ഹോളിവുഡ് സിനിമകളില്‍ നീരാളിയാണ് വില്ലന്‍. അസാമാന്യ വലിപ്പമുള്ള നീരാളി ഒരു പ്രദേശത്തെ മുഴുവനും അക്രമിക്കുന്ന ഇത്തരം സിനിമകള്‍ക്ക് സമാനമായി കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയില്‍ ഒരു നീരാളി പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കാറിലേക്ക് വലിഞ്ഞ് കയറുന്നതും പിന്നീട് ഇത് കാര്‍ തകര്‍പ്പിക്കുന്നതുമായിരുന്നു ചിത്രീകരിച്ചിരുന്നത്. @ghost3dee എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ അറുപത്തിയയ്യായിരം പേരാണ് ഇതുവരെ കണ്ടത്. 

തോക്കുകളും ഒന്നിലധികം ഐഇഡികളും ധരിച്ച 20 -കാരനെ സ്ത്രീകളുടെ ബാത്ത് റൂമില്‍ മരിച്ച നിലയിൽ കണ്ടെത്തി !

Scroll to load tweet…

"നിങ്ങൾ ഒരു ജാക്കസിനെപ്പോലെ കാര്‍ പാർക്ക് ചെയ്യുമ്പോൾ, ഒരു ഭീമൻ നീരാളി വന്ന് നിങ്ങളുടെ കാറിനെ തകർത്തു. " എന്ന കുറിപ്പോടൊയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കാറിലേക്ക് തന്‍റെ നീരാളി കൈകള്‍ ഉപയോഗിച്ച് വലിഞ്ഞ് കയറുന്നതും കാറില്‍ ശക്തമായി അമര്‍ത്തി കാര്‍ തകര്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഖത്തറിലെ ഒരു പാര്‍ക്കിംഗ് ലോട്ടില്‍ നിന്നുള്ള വീഡിയോ എന്ന് പേരില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചു. 17 സെക്കൻഡ് മാത്രമുള്ള വീഡിയോ ആരിലും ഭയം ജനിപ്പിക്കാന്‍ പോന്നതാണ്. എന്നാല്‍ ചിലര്‍ ഇത് ഒരു കമ്പ്യൂട്ടര്‍ നിര്‍മ്മിത വീഡിയോയാണെന്ന് ചൂണ്ടിക്കാട്ടി. കാരണം നീരാളികള്‍ക്ക് 30-60 മിനിറ്റ് വരെമാത്രമേ വെള്ളമില്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂവെന്നത് തന്നെ. 

View post on Instagram

സിജിഐയില്‍ തീര്‍ത്ത 'കൂറ്റന്‍ ബ്രാ' പ്രദര്‍ശിപ്പിച്ച് വാകോള്‍ ഇന്ത്യ; സ്തനാര്‍ബുദ ബോധവത്ക്കരണ വീഡിയോ വൈറല്‍

ഈ വീഡിയോ നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. ghost3dee എന്ന ഇന്‍സ്റ്റാഗ്രാം ഐഡിയില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വീഡിയോ നിര്‍മ്മിച്ചത് താന്‍ തന്നെയാണെന്ന് അവകാശപ്പെട്ടിരുന്നു. സിജിഐ ടൂളുകൾ ഉപയോഗിച്ചാണ് ഈ വീഡിയോ ഡിജിറ്റലായി സൃഷ്‌ടിച്ചതെന്ന് അലക്‌സ് എന്ന സിജിഐ ആർട്ടിസ്റ്റ് തന്‍റെ . ghost3dee എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. കാഴ്ചയെ പോലും തെറ്റിദ്ധിരിപ്പിക്കാന്‍ പറ്റുന്ന രീതിയില്‍ ശാസ്ത്രീയമായി ഇത്തരത്തില്‍ ഒരു നീരാളിയെ എങ്ങനെ നിര്‍മ്മിച്ചുവെന്ന് അദ്ദേഹം പങ്കുവച്ചു. അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിരവധി നീരാളികളുടെ കമ്പ്യൂട്ടര്‍ നിര്‍മ്മിത വീഡികളുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക