കടയിലിരിക്കുന്ന ആളെന്തായാലും ഒരുപാട് ആളുകൾക്ക് വഴി പറഞ്ഞുകൊടുത്ത് മടുത്തു എന്ന് തന്നെയാണ് ചിത്രത്തിൽ നിന്നും മനസിലാവുന്നത്.

ഇന്ത്യക്കാരുടെ ചില ഐഡിയകളൊക്കെ കാണുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കാൻ തോന്നാറുണ്ട്. അതുപോലെ ഒരു ഐഡിയയാണ് ഇപ്പോൾ എക്സിൽ വൈറലാവുന്നത്. സം​ഗതി വളരെ സിംപിളാണ്, പക്ഷേ പവർഫുളുമാണ്. 

എക്സിൽ പങ്കുവച്ചിരിക്കുന്നത് ഒരു ചിത്രമാണ്. അതിൽ ഒരാൾ കട പോലെ തോന്നിക്കുന്ന ഒരു കെട്ടിടത്തിൽ ഇരിക്കുന്നത് കാണാം. അയാൾ ഒരു കസേരയിൽ ഇരുന്ന് ഉറങ്ങുകയാണ്. കെട്ടിടത്തിന് മുകളിലായി ഒരു അറിയിപ്പും ഉണ്ട്. അത് വേറൊന്നുമല്ല. 'വിലാസം പറഞ്ഞു തരണമെങ്കിൽ 10 രൂപാ നൽകണം' എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. 

'ദിസ് ഈസ് ബിസിനസ്' എന്ന കാപ്ഷനോട് കൂടിയാണ് ചിത്രം എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. കടയിലിരിക്കുന്ന ആളെന്തായാലും ഒരുപാട് ആളുകൾക്ക് വഴി പറഞ്ഞുകൊടുത്ത് മടുത്തു എന്ന് തന്നെയാണ് ചിത്രത്തിൽ നിന്നും മനസിലാവുന്നത്. എങ്ങോട്ടോ പോവണമെങ്കിൽ ഇവിടെ നിന്നും വഴി ചോദിക്കാതെ മറ്റ് വഴിയുണ്ടാവില്ല എന്ന് സാരം. 

വളരെ പെട്ടെന്ന് തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് രസകരമായ കമന്റുകൾ ഇതിന് നൽകിയത്. ഒരാൾ പറഞ്ഞിരിക്കുന്നത്, ​'ഗൂ​ഗിൾ മാപ്പ് മൂലയിലിരുന്ന് കരയുന്നുണ്ട്' എന്നാണ്. മറ്റ് ചിലർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്, 'ഹ്യുമൻ ​ഗൂ​ഗിൾ മാപ്പ്' എന്നാണ്. ഒരാൾ കമന്റ് നൽകിയത്, ​'ഗൂ​ഗിൾ മാപ്പ് ലൈറ്റ് പ്രീമിയം സബ്സ്‍ക്രിപ്ഷൻ' എന്നാണ്. 

Scroll to load tweet…

എന്നാൽ, ഇത് ആദ്യമായിട്ടല്ല ഇങ്ങനെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. നേരത്തെ സമാനമായ ഒരു ബോർഡ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ പറയുന്നത്, വഴി പറഞ്ഞ് കൊടുക്കാൻ അഞ്ചുരൂപാ, അങ്ങോട്ട് ആളുകളെ എത്തിക്കാൻ 10 രൂപാ എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം