Asianet News MalayalamAsianet News Malayalam

നല്ല ശുചിമുറി ഉപയോ​ഗിക്കണോ? 1000 രൂപയുടെ സാധനങ്ങൾ വാങ്ങണം, മാളിലെ അനുഭവം പങ്കുവച്ച് യുവാവ്

മറ്റ് ശുചിമുറികളിൽ ശരിക്കും ഫ്ലഷ് പോലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. 1000 രൂപയ്ക്ക് സാധനം വാങ്ങാത്തതുകൊണ്ട് തനിക്ക് ​​ഗ്രൗണ്ട് ഫ്ലോറിലെ റെസ്റ്റ്‍റൂം ഉപയോ​ഗിക്കാൻ സാധിക്കാതെ വരികയായിരുന്നു എന്നും ഇയാൾ പറയുന്നു. 

1000 rs restroom policy in mall viral post
Author
First Published Sep 18, 2024, 5:50 PM IST | Last Updated Sep 18, 2024, 5:50 PM IST

ഷോപ്പിം​ഗ് മാളുകളിലും കടകളിലും ഒക്കെ ഇന്ന് റെസ്റ്റ്‍റൂമുകൾ ഉണ്ട്. എന്നാൽ, അതുപയോ​ഗിക്കണമെങ്കിൽ ഇത്ര രൂപയുടെ സാധനം വാങ്ങണം എന്ന് വന്നാലോ? ബെം​ഗളൂരുവിലുള്ള ഒരു മാൾ അത്തരം നിബന്ധന വച്ചതിനെ തുടർന്ന് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. 

ഒരു റെഡ്ഡിറ്റ് യൂസറാണ് ഇങ്ങനെയൊരു അനുഭവം പങ്കുവച്ചിരിക്കുന്നത്. ​ഗ്രൗണ്ട് ഫ്ലോറിലുള്ള വിഐപി റെസ്റ്റ്‍റൂം ഉപയോ​ഗിക്കണമെങ്കിൽ 1000 രൂപയുടെ സാധനങ്ങളെങ്കിലും വാങ്ങിക്കണം എന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്. തന്റെ അനുഭവമാണ് റെഡ്ഡിറ്റ് യൂസർ പറയുന്നത്. അതിൽ പറയുന്നത് 1000 രൂപയ്ക്ക് എങ്കിലും സാധനങ്ങൾ വാങ്ങിയാലേ ​ഗ്രൗണ്ട് ഫ്ലോറിലുള്ള നല്ല റെസ്റ്റ്‍റൂം ഉപയോ​ഗിക്കാൻ സാധിക്കൂ എന്നാണ്. അതില്ലാത്തതിനാൽ മുകളിലെ നിലകളിലുള്ള സൗകര്യം കുറഞ്ഞ, നല്ലതല്ലാത്ത റെസ്റ്റ്റൂം ഉപയോ​ഗിക്കേണ്ടി വന്നു എന്നും ഇയാൾ പറയുന്നുണ്ട്. 

DeskKey9633 എന്ന യൂസറാണ് മാളിൽ നിന്നുള്ള തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ചർച്ച് സ്ട്രീറ്റിൽ നിന്നാണ് താൻ ഷോപ്പിം​ഗ് മാളിലേക്ക് വന്നത്. മറ്റ് ശുചിമുറികളിൽ ശരിക്കും ഫ്ലഷ് പോലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. 1000 രൂപയ്ക്ക് സാധനം വാങ്ങാത്തതുകൊണ്ട് തനിക്ക് ​​ഗ്രൗണ്ട് ഫ്ലോറിലെ റെസ്റ്റ്‍റൂം ഉപയോ​ഗിക്കാൻ സാധിക്കാതെ വരികയായിരുന്നു എന്നും ഇയാൾ പറയുന്നു. 

വളരെ പെട്ടെന്നാണ് യുവാവിന്റെ അനുഭവം കുറിച്ചുകൊണ്ടുള്ള പോസ്റ്റ് വൈറലായി മാറിയത്. നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയതും. ഇത് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് ഒരു വിഭാ​ഗം പ്രതികരിച്ചത്. വളരെ നിരാശാജനകമായ അനുഭവം എന്നാണ് മറ്റൊരു വിഭാ​ഗം അഭിപ്രായപ്പെട്ടത്. ഇപ്പോൾ പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള മോശം അനുഭവം ഉണ്ടാകുന്നുണ്ട് എന്ന് കുറിച്ചവരും കുറവല്ല. 

Latest Videos
Follow Us:
Download App:
  • android
  • ios