Asianet News MalayalamAsianet News Malayalam

25 വര്‍ഷത്തോളം നീണ്ട ഐവിഎഫ് ചികിത്സ, ഒടുവില്‍ 54 -ാം വയസില്‍ അമ്മയായി !


“നിങ്ങളുടെ കൈകളിൽ ആ ചെറിയ മിറാക്കിള്‍ ഉണ്ടെങ്കിൽ, 25 വർഷങ്ങൾ മങ്ങുന്നു. എന്‍റെ വളർന്നു വരുന്ന വയറ് നോക്കി അതെല്ലാം സ്വപ്നമാണോ എന്ന് ഞാൻ സംശയിക്കും. ഇപ്പോൾ പോലും, ഞാൻ അവളെ നോക്കുമ്പോൾ, ഞാൻ ഒരു അമ്മയാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് അതിയാഥാർത്ഥ്യമാണെന്ന് തോന്നുന്നു.'  മകളുടെ ജനനത്തിന് പിന്നാലെ ഹെലന്‍ പ്രതികരിച്ചു. 

After 25 years of IVF treatment  she finally became a mother at the age of 54 bkg
Author
First Published Jun 5, 2023, 4:16 PM IST

സാങ്കേതികമായും സാമൂഹികമായും ലോകം ഏറെ പുരോഗമിച്ചെങ്കിലും ഇന്നും രക്തബന്ധങ്ങളിലുള്ള വിശ്വാസത്തിന് വലിയ കോട്ടം തട്ടിയിട്ടില്ല. സ്വന്തം മകന്‍ / മകള്‍ എന്നത് പുതുതായി ഒരു മിച്ച് ഒരു ജീവിതത്തിലേക്ക് കടക്കുന്ന ഏതൊരു ഭാര്യാഭര്‍ത്താക്കന്മാരുടെയും ആദ്യ ആഗ്രഹങ്ങളിലൊന്നാകും. എന്നാല്‍, പലര്‍ക്കും നിരവധി കാരണങ്ങളാല്‍ ആ ആഗ്രഹം സാധിക്കാതെ വരുന്നു. എന്നാല്‍, ഒരിക്കല്‍ പോലും പിന്നോട്ട് പോകാതെ തന്‍റെ ആഗ്രഹത്തിന് വേണ്ടി ഉറച്ച് നിന്ന ഒരു സ്ത്രീ തന്‍റെ 54-ാം വയസില്‍ അമ്മയായി. 

അതെ, 25 വര്‍ഷത്തോളം ഇന്‍ വെട്രോ ഫെര്‍റ്റിലൈസേഷന്‍ ചികിത്സ ( IVF treatments) നടത്തിയ സ്കോട്ടിഷ് സ്ത്രീ ഹെലൻ ഡാൽഗ്ലിഷാണ് ഒടുവില്‍ തന്‍റെ 54 -ാം വയസില്‍ അമ്മയായത്. അമ്മയാകണമെന്ന അതിയായ ആഗ്രഹത്തില്‍ അതിനോടകം ഒരു ലക്ഷത്തില്‍ അധികം പൗണ്ട് ( ഏതാണ്ട് ഒരു കോടിക്ക് മേലെ ഇന്ത്യന്‍ രൂപ ) ചെലവഴിച്ച് 21 തവണയാണ് അവര്‍ ഐവിഎഫ് ചികിത്സയ്ക്ക് തയ്യാറായത്. 25 വര്‍ഷത്തോളം, അതായത് തന്‍റെ ജീവിതത്തിന്‍റെ പകുതിയോളം കാലം അവര്‍ ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്നു. ഒടുവില്‍, 54 -മത്തെ വയസില്‍ മകള്‍ ഡെയ്‌സി ഗ്രേസിന് ഹെലൻ ഡാൽഗ്ലിഷ് ജന്മം നല്‍കി. 

“നിങ്ങളുടെ കൈകളിൽ ആ ചെറിയ മിറാക്കിള്‍ ഉണ്ടെങ്കിൽ, 25 വർഷങ്ങൾ മങ്ങുന്നു. എന്‍റെ വളർന്നു വരുന്ന വയറ് നോക്കി അതെല്ലാം സ്വപ്നമാണോ എന്ന് ഞാൻ സംശയിക്കും. ഇപ്പോൾ പോലും, ഞാൻ അവളെ നോക്കുമ്പോൾ, ഞാൻ ഒരു അമ്മയാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് അതിയാഥാർത്ഥ്യമാണെന്ന് തോന്നുന്നു.'  മകളുടെ ജനനത്തിന് പിന്നാലെ ഹെലന്‍ പ്രതികരിച്ചു. 

ഗ്രീസിലേയും ബാലസോറിലെയും ട്രെയിന്‍ അപകടങ്ങള്‍; ഭരണകൂട അവഗണനയില്‍ ദുരന്തങ്ങള്‍ക്ക് ഏകമുഖം !

ഗ്ലാസ്‌ഗോ സ്വദേശിയായ ഹെലൻ ഇരുപതുകളിൽ ഭര്‍ത്താവിനൊപ്പം സൈപ്രസിലേക്ക് താമസം മാറ്റി.  28 വയസ്സുള്ളപ്പോൾ മുതല്‍ അവര്‍ അമ്മയാകാനുള്ള ശ്രമങ്ങളാരംഭിച്ചു. പക്ഷേ. സ്‌കോട്ട്‌ലൻഡിലേക്ക് തിരികെ എത്തിയ ശേഷം നടത്തിയ വൈദ്യപരിശോധനയിൽ പ്രകടമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ലെങ്കിലും അവര്‍ക്ക്  "വിശദീകരിക്കാനാകാത്ത വന്ധ്യത" ഉണ്ടെന്ന് കണ്ടെത്തി. മാത്രമല്ല, പരിശോധനയില്‍ ഹെലന്‍റെ ഗര്‍ഭപാത്രത്തിന്‍റെ സ്ഥാനത്തെ കുറിച്ചും ആശങ്കയുയര്‍ന്നു. തുടക്കത്തിൽ ദമ്പതികൾ നാല് തവണയോളം ബീജം നേരിട്ട് ഗർഭപാത്രത്തിൽ സ്ഥാപിക്കുന്ന ഗർഭാശയ ബീജസങ്കലന പ്രക്രിയകൾക്ക് വിധേയരായി. എന്നാല്‍, ആ ശ്രമങ്ങളൊന്നും തന്നെ വിജയിച്ചില്ല. തുടര്‍ന്നാണ് അവര്‍ ഐവിഎഫ് ചികിത്സയ്ക്ക് തയ്യാറാകുന്നത്. 

ദേശീയ ആരോഗ്യ സേവനത്തിന്‍റെ ഭാഗമായി ദമ്പതികള്‍ക്ക് ഒരു തവണ സൗജന്യ ചികിത്സ ലഭിച്ചു. പിന്നീട് അങ്ങോട്ട് 20 വര്‍ഷക്കാലത്തോളം അവര്‍ നിരന്തരം ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായി. ഓരോ തവണ പരാജയപ്പെടുമ്പോഴും സ്വകാര്യ ധനസഹായത്തോടെ അവര്‍ വീണ്ടും വീണ്ടും ചികിത്സ തുടര്‍ന്നു. "വിശദീകരിക്കപ്പെടാത്ത വന്ധ്യത"  എന്ന് ആരോഗ്യമേഖല വിധിയെഴുതിയതിനാല്‍ ദമ്പതികള്‍ ചികിത്സയോടൊപ്പം യോഗ, ധ്യാനം തുടങ്ങി ഇതര ആരോഗ്യ സമ്പ്രദായങ്ങളും പരിശീലിച്ചു. ലഭ്യമായ ബദല്‍ രീതികളെല്ലാം അവര്‍ പരീക്ഷിച്ചു. പക്ഷേ ഓരോ പരീക്ഷണവും പരാജയപ്പെട്ടു. ഓരോ തവണ നിരാശയിലേക്ക് പോകുമ്പോഴും രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ പുതിയൊരു ഊര്‍ജ്ജത്തോട തിരിച്ച് വന്ന് വീണ്ടും ചികിത്സകള്‍ ആരംഭിച്ചു. ഒടുവില്‍ ഹെലന്‍റെ നിഢനിശ്ചയത്തിന് മുന്നില്‍ വന്ധ്യത പോലും കീഴടങ്ങി. ഒരു കുഞ്ഞിന് വേണ്ടി നിങ്ങള്‍ക്ക് ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ ദൃഢനിശ്ചയത്തോടെ നിങ്ങള്‍ അതിന് വേണ്ടി കാത്തിരിക്കണമെന്ന് ഹെലന്‍ പറയുന്നു. പരാജയപ്പെട്ട ചികിത്സകളിലല്ല, വിജയം നേടുന്നത് വരെ പരിശ്രമിക്കുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ഒഡിഷ ട്രെയിന്‍ ദുരന്തം; വരാനുള്ളത് മണ്‍സൂണ്‍ കാലം... നിസ്സഹായരായി അലിസേട്ടിനെ പോലെ ആയിരങ്ങള്‍

Latest Videos
Follow Us:
Download App:
  • android
  • ios