കുട്ടികൾ മദ്യപിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. മദ്യപാനത്തിനുള്ള പ്രായവും കുട്ടികൾക്ക് ആയിട്ടില്ല. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉടനെ തന്നെ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് വിവരം പറഞ്ഞു.
അച്ഛനും അമ്മയും അറിയാതെ വീട്ടിലെ ടെസ്ലയുമായി പുറത്തിറങ്ങി 13 -കാരി. അനേകം അപകടങ്ങൾക്കാണ് 13 -കാരിയുടെ പ്രവൃത്തി കാരണമായിത്തീർന്നത്. സാന്താ റോസ പൊലീസ് വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്. ഇടിച്ച് മുഴുവനും തകർന്ന നിലയിലാണ് കാർ ഉള്ളത്.
പാർക്ക് ചെയ്ത് വച്ച മൂന്ന് കാറുകളിലും ഒരു സ്ട്രീറ്റ് സൈനിലും ഒരു യൂട്ടിലിറ്റി പോളിലും 13 -കാരി ഓടിച്ച ടെസ്ല ഇടിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നതിനെ കുറിച്ചും മാതാപിതാക്കൾ അറിയാതെ അവർ വാഹനം എടുക്കുന്നതിനെ കുറിച്ചുമെല്ലാം വലിയ ചർച്ചയ്‍ക്ക് ഈ സംഭവം കാരണമായിത്തീർന്നു.
അപകടത്തെ കുറിച്ചറിഞ്ഞ് പൊലീസ് എത്തുമ്പോൾ കാറിൽ 13 -കാരിയും പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. അത്ഭുതമെന്ന് പറയട്ടെ കാറോടിച്ചിരുന്ന 13 -കാരിയടക്കം മൂന്നു കുട്ടികളും വളരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ടെസ്ല മൊത്തത്തിൽ തകർന്ന അവസ്ഥയിലായിരുന്നു.
കുട്ടികൾ മദ്യപിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. മദ്യപാനത്തിനുള്ള പ്രായവും കുട്ടികൾക്ക് ആയിട്ടില്ല. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉടനെ തന്നെ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് വിവരം പറഞ്ഞു. എന്നാൽ, മാതാപിതാക്കളുടെ പ്രതികരണം പൊലീസ് പുറത്ത് വിട്ടിട്ടില്ല.
അപകടം വാർത്തയായതിന് പിന്നാലെ വലിയ ചർച്ചകളാണ് ഇതേ ചൊല്ലി നടക്കുന്നത്. കുട്ടികൾ വാഹനമോടിക്കുന്നതിനെ കുറിച്ചും മാതാപിതാക്കൾ കുട്ടികളുടെ ഇത്തരം പ്രവൃത്തികളെ കുറിച്ച് അറിയാതിരിക്കുന്നതിനെ കുറിച്ചുമെല്ലാം ആളുകൾ ചർച്ച ചെയ്ത് തുടങ്ങിയിട്ടുണ്ട്. കുട്ടികളും മാതാപിതാക്കളും തമ്മിൽ തുറന്ന സംസാരം ആവശ്യമാണ് എന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കളുടെ ശ്രദ്ധ ആവശ്യമാണ് എന്നും മിക്കവരും അഭിപ്രായപ്പെടുന്നു.
