സകായോയുടെ ഭാര്യമാരിൽ ഒരാളായ ജെസീക്ക പറഞ്ഞു, "അദ്ദേഹം പുതിയ സ്ത്രീകളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിൽ എനിക്ക് ഒരിക്കലും അസൂയ തോന്നിയിട്ടില്ല. അദ്ദേഹം ഉത്തരവാദിത്തമുള്ള ഒരു മനുഷ്യനാണ്, അദ്ദേഹം ചെയ്യുന്നതെന്തും ശരിയാണ്, പ്രവർത്തിക്കുന്നതിന് മുമ്പ് വേണ്ടത്ര സമയം അദ്ദേഹം ആലോചിക്കും."

15 ഭാര്യമാരും 107 കുട്ടികളുമുണ്ട് ആഫ്രിക്കക്കാരനായ ഈ മനുഷ്യന്. രസം ഇതൊന്നുമല്ല, ഇവരെല്ലാവരും നല്ല ഒത്തൊരുമയോടെ ഒരുമിച്ചാണ് ജീവിക്കുന്നത്. പടിഞ്ഞാറൻ കെനിയയിലെ ഒരു ഗ്രാമത്തിലാണ് ഈ 61 -കാരൻ തന്റെ ഭാര്യമാരോടും കുട്ടികളോടും ഒപ്പം താമസിക്കുന്നത്.

700 ഭാര്യമാരും 300 കാമുകിമാരുമുണ്ടായിരുന്ന സോളമൻ രാജാവാണ് തനിക്ക് പ്രചോദനമായതെന്ന് ഡേവിഡ് സകായോ കലുഹാന എന്ന മനുഷ്യൻ പറഞ്ഞു. താൻ സോളമനെക്കാൾ കുറഞ്ഞ ആളൊന്നുമല്ല എന്നാണ് താൻ കരുതുന്നതെന്നും അതിനാലാണ് കൂടുതൽ സ്ത്രീകളെ വിവാഹം ചെയ്യുന്നത് തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞാൻ സോളമൻ രാജാവിനെപ്പോലെയാണ്" എന്നാണ് അദ്ദേഹം അഫ്രിമാക്സിനോട് പറഞ്ഞത്.

തന്റെയീ സ്വഭാവത്തിനും ജീവിതത്തിനും ഒരു ഭാര്യ പോരാ എന്ന് തോന്നിയത് കൊണ്ടാണ് അനേകം സ്ത്രീകളെ വിവാഹം കഴിച്ചത് എന്നാണ് സകായോ പറയുന്നത്. ഒരു ഭാര്യക്ക് ചേർന്നതിനേക്കാൾ സ്മാർട്ടാണ് താൻ എന്നാണ് സകായോ സ്വയം വിലയിരുത്തുന്നത്. തനിക്ക് വളരെ ഉയർന്ന ഐക്യു ആണ് എന്നും അത് ഒരു സ്ത്രീക്ക് തനിയെ കൈകാര്യം ചെയ്യാൻ കഴിയുന്നതിനും അപ്പുറമാണ് എന്നും ഇയാൾ പറയുന്നു. 

YouTube video player

സകായോയുടെ ഭാര്യമാരെല്ലാം പരസ്പരം സ്നേഹിക്കുകയും തങ്ങൾക്കുള്ളതെല്ലാം പരസ്പരം പങ്ക് വയ്ക്കുകയും ചെയ്ത് കൊണ്ട് ജീവിക്കുന്നവരാണ്. 20 ഭാര്യമാരുണ്ടെങ്കിൽ പോലും അതൊരു പ്രശ്നമാകില്ല എന്ന് സകായോ പറയുന്നു. ഈ സ്ത്രീകളാരും തന്നെ പരസ്പരം വഴക്കടിക്കുകയോ പ്രശ്നങ്ങളുണ്ടാക്കുകയോ ചെയ്യാറില്ല. 

സകായോയുടെ ഭാര്യമാരിൽ ഒരാളായ ജെസീക്ക പറഞ്ഞു, "അദ്ദേഹം പുതിയ സ്ത്രീകളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിൽ എനിക്ക് ഒരിക്കലും അസൂയ തോന്നിയിട്ടില്ല. അദ്ദേഹം ഉത്തരവാദിത്തമുള്ള ഒരു മനുഷ്യനാണ്, അദ്ദേഹം ചെയ്യുന്നതെന്തും ശരിയാണ്, പ്രവർത്തിക്കുന്നതിന് മുമ്പ് വേണ്ടത്ര സമയം അദ്ദേഹം ആലോചിക്കും." 1998 -ലാണ് ജെസീക്കയെ സകായോ വിവാഹം ചെയ്യുന്നത്. 

മറ്റൊരു ഭാര്യയായ റോസ് പറയുന്നത്, തങ്ങളെല്ലാം പരസ്പരം സ്നേഹത്തോടെ കഴിയുന്നു. വളരെ മനോഹരമായ ഒരു ജീവിതം നയിക്കുന്നു എന്നാണ്. റോസിന് 15 കുട്ടികളുണ്ട്.