നഗരമദ്ധ്യത്തില്‍ വീടിന് കുഴിയെടുത്തപ്പോഴാണ് വലിയ കുഴികളില്‍ കിടത്തിയും ഇരുത്തിയും അടക്കം ചെയ്ത നിലയില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇത്രയേറെ അസ്ഥികൂടങ്ങള്‍ എങ്ങനെയാണ് ഇവിടെ എത്തിയത് എന്നതില്‍ വ്യക്തതയില്ല. 


ലോകത്തെ നിരവധി പ്രദേശങ്ങളില്‍ അതത് രാജ്യത്തെ പുരാവസ്തുവകുപ്പുകളുടെ നേതൃത്വത്തില്‍ വലിയ തോതില്‍ ഉത്ഖനനങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ കേരളത്തിലെ മുസിരിസിലും തമിഴ്നാട്ടിലെ നിരവധിസ്ഥലങ്ങളിലും ഗുജറാത്തിലും മറ്റുമായി നിരവധി ഉത്ഖനനങ്ങള്‍ നടക്കുന്നു. അത് പോലെ തന്നെ ലോകമെങ്ങും തങ്ങളുടെ തദ്ദേശജനതയുടെ ചരിത്രം തേടിയുള്ള ഉത്ഖനനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ജര്‍മ്മനിയിലെ ഒരു വീട് പണിക്കിടെ തറയ്ക്ക് വേണ്ടി കുഴിയെടുത്തപ്പോള്‍ കിട്ടിയ മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ട് തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 

ഒരു കൂട്ടം തൊഴിലാളികൾ ഒരു വീട് പണിയുന്നതിനായി കുഴിയെടുക്കുന്നതിനിടെയായിരുന്നു സംഭവം. അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പോലീസ് എത്തിയെങ്കിലും കേസില്ലായിരുന്നു. കാരണം ആ കണ്ടെത്തിയ അസ്ഥികളെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. പിന്നാലെ പ്രദേശം പുരാവസ്തു ഗവേഷകര്‍ ഏറ്റെടുത്തു. ഒടുവില്‍ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്ത മനുഷ്യാസ്ഥികൂടങ്ങള്‍ എണ്ണിയപ്പോള്‍ 1,500 എണ്ണത്തോളമുണ്ടായിരുന്നെന്ന് വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നു. ഒരുകാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ ശ്മശാനമായിരുന്നിരിക്കാം ഈ പ്രദേശമെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ജനസാന്ദ്രത ഏറെയുള്ള ന്യൂറംബർഗ് നഗരമധ്യത്തിൽ നിന്നാണ് ഈ കണ്ടെത്തലെന്നത് ഏറെ വിചിത്രമായ കാര്യം. 

'മുറിവേൽപ്പിക്കും പക്ഷേ, ചോര ചിന്തില്ല', സ്ത്രീകൾക്കിടയിൽ സൈക്കോപാത്തുകൾ കരുതിയതിനേക്കാള്‍ കൂടുതലെന്ന് പഠനം

വലിയ കുഴികളില്‍ അടുത്തടുത്ത് കിടക്കിയും ഇരുത്തിയും അടക്കം ചെയ്തത് പോലെയാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. പലകാലത്തായിട്ടായിരിക്കാം ഇത്രയേറെ അസ്ഥികൂടങ്ങള്‍ ഇവിടെ അടക്കം ചെയ്തതെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ഇത്രയേറെ അസ്ഥികൂടങ്ങള്‍ എങ്ങനെയാണ് പ്രദേശത്ത് എത്തിയെന്നതിലുള്ള അന്വേഷണത്തിലാണ് പുരാവസ്തു ഗവേഷകര്‍. ചില അസ്ഥികൂടങ്ങള്‍ പതിനേഴാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിലേത് ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗവേഷകര്‍ പറഞ്ഞു. കണ്ടെത്തിയ ചില അസ്ഥികൂടങ്ങളില്‍ പച്ച നിറം കണ്ടെത്തിയത് ഗവേഷകരെ അത്ഭുതപ്പെടുത്തി.

അരക്കോടി കുറച്ചു, എന്നിട്ടും ഡിമാന്‍റില്ല; തടാകം വൈറലായതോടെ പണി കിട്ടിയത് ഉടമയ്ക്ക്, വില്പന പകുതി വിലയ്ക്ക്

സമീപത്തെ ചെമ്പ് സംസ്കരണ കേന്ദ്രത്തില്‍ നിന്നുള്ള മാലിന്യം തള്ളിയതിനാലാകാം അസ്ഥികള്‍ക്ക് പച്ച നിറം സംഭവിച്ചതെന്ന് കരുതുന്നു. ലഭിച്ച അസ്ഥികൂടങ്ങളെല്ലാം സംരക്ഷിക്കുമെന്ന് പുരാവസ്തു ഗവേഷകൻ മെലാനി ലാങ്‌ബെയിൻ പറഞ്ഞു. യൂറോപ്പിൽ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് പ്ലേഗ് ബാധിതരുടെ ഏറ്റവും വലിയ സെമിത്തേരിയാണ് ന്യൂറംബർഗിലേതെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ന്യൂറംബര്‍ഗിലെ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ പ്ലേഗ് നിരവധി തവണ ഈ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ലഭിച്ച അസ്ഥികൂടങ്ങള്‍ ഇത്തരത്തില്‍ പ്ലേഗ് വന്ന് ബാധിച്ച് മരിച്ചവരുടേതാണോയെന്ന് സംശയം ബലപ്പെടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇരട്ടവാലനാണോ? അല്ല മൂവാലനാണ് സാറേ; ഇവനാണ് നുമ്മ പറഞ്ഞ, സ്പാറ്റുല-ടെയിൽഡ് ഹമ്മിംഗ്ബേർഡ് !