അരക്കോടി കുറച്ചു, എന്നിട്ടും ഡിമാന്‍റില്ല; തടാകം വൈറലായതോടെ പണി കിട്ടിയത് ഉടമയ്ക്ക്, വില്പന പകുതി വിലയ്ക്ക്
മൂന്നേക്കര്‍ പറമ്പില്‍ 1.105 ഏക്കറിലായാണ് തടാകം നിലനില്‍ക്കുന്നത്. ഇത് പിന്നീട് കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മത്സ്യബന്ധനത്തിനുമുള്ള ഒരു ജനപ്രിയ ഇടമായി മാറി.
കൊവിഡ് കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വൈറലായ വെല്‍ഷിലെ മനോഹരമായ ഒരു തടാകം 15,000 പൌണ്ടിന് (15.91 ലക്ഷം രൂപ)യ്ക്ക് വിറ്റു പോയി. ഉടമസ്ഥന്‍ വല്പനയ്ക്ക് വച്ചിരുന്ന തുകയുടെ പകുതി തുകയ്ക്കാണ് വില്പന നടന്നത്. ബ്രിട്ടനിലെ പോര്‍ട്ട് ടാല്‍ബോട്ടിലെ ബ്രോംബില്‍ റിസര്‍വോയറാണ് ഈ ദുരിതം നേരിടേണ്ട് വന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം തടാകം വില്പനയ്ക്ക് വച്ചത് 75,000 പൌണ്ടിനായിരുന്നു (ഏതാണ്ട് 80 ലക്ഷം രൂപ) എന്ന് കൂടി അറിയുമ്പോള്‍ നഷ്ടം കനക്കുന്നു.
2022 ല്‍ ടിക്ടോക്കില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിലൂടെയാണ് ബ്രോംബില്‍ തടാകം സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടിയത്. ഈ വീഡിയോ ഏതാണ്ട് പത്ത് ലക്ഷത്തോളം ആളുകള്‍ കണ്ടു. പിന്നാലെ തടാകത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ദിവസവും ആയിര കണക്കിനാളുകള്‍ തടാക തീരത്തെത്തി. നൂറുകണക്കിന് സാമൂഹിക മാധ്യമ വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടു. ഒടുവില്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ 30,000 പൌണ്ടിന് വില്പനയ്ക്ക് വച്ച തടാകമാണ് ഇപ്പോള്‍ പതുകി വിലയ്ക്ക് വിറ്റ് പോയത്. ഇതിന് കാരണമായത് റിസര്‍വോയറിന്‍റെ ജനപ്രീതി തന്നെയാണ്.
ഇരട്ടവാലനാണോ? അല്ല മൂവാലനാണ് സാറേ; ഇവനാണ് നുമ്മ പറഞ്ഞ, സ്പാറ്റുല-ടെയിൽഡ് ഹമ്മിംഗ്ബേർഡ് !
ഒരു മലയുടെ മുകളിലായി ഏതാണ്ട് മൂന്ന് ഏക്കറിലായി വിശാലമായി കിടക്കുന്ന തടാകമാണ് ബ്രോംബില്‍. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാദേശിക സ്റ്റീൽ വ്യവസായത്തിന് വെള്ളം വിതരണം ചെയ്യുന്നതിനാണ് റിസർവോയർ നിര്‍മ്മിക്കപ്പെട്ടത്. മൂന്നേക്കര്‍ പറമ്പില്‍ 1.105 ഏക്കറിലായാണ് തടാകം നിലനില്‍ക്കുന്നത്. ഇത് പിന്നീട് കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മത്സ്യബന്ധനത്തിനുമുള്ള ഒരു ജനപ്രിയ ഇടമായി മാറിയെന്നും വെയിൽസ് ഓൺലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം റിസര്‍വോയര്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് വില്പന നടന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തടാകത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തായി 900 മീറ്ററോളും നീളത്തില്‍ ഒരു പൊതുവഴിയുണ്ട്. ഈ വഴിയിലൂടെയായിരുന്നു സഞ്ചാരികള്‍ തടാകം കാണാനായി എത്തിയിരുന്നത്.
തത്സമയ ക്ലാസിനിടെ ടീച്ചറോട്. തന്നെ വിവാഹം കഴിക്കാമോയെന്ന് അധ്യാപകന്‍റെ ചോദ്യം; വീഡിയോ വൈറല്‍
കൊവിഡിന് പിന്നാലെ ലോക്ഡൌണ്‍ വന്നപ്പോള്‍ ആരോ ടിക്ടോക്കില്‍ പങ്കുവച്ച വീഡിയോ പെട്ടെന്ന് വൈറലായി. ലോക് ഡൌണ്‍ മാറിയതിന് പിന്നാലെ തണുത്ത നീല നിറത്തിലുള്ള ജലം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ധാരാളം സഞ്ചാരികള്‍ തടാകം തേടിയെത്തി. പിന്നലെ തടാകത്തിന് ചുറ്റും മാലിന്യകൂമ്പാരം ഉയര്‍ന്നു. ഇത് തദ്ദേശവാസികളെ ഏറെ ദുരിതത്തിലാക്കി. താടക തീരത്തെ ജനങ്ങള്‍ നീത്ത് പോർട്ട് ടാൽബോട്ട് കൗൺസിലിലെത്തി തങ്ങളുടെ പരാതി അറിയിച്ചു. പിന്നാലെ തടാകത്തിലേക്കുള്ള വിനോദസഞ്ചാരം നിരോധിച്ച് കൊണ്ട് കൗൺസിലിന്‍റെ ഉത്തരവിറങ്ങി. നിരവധി അപകടസാധ്യതകൾ തടാകത്തിലുണ്ടെന്നും അതിനാല്‍ തടാകത്തില്‍ ഇറങ്ങുന്നതിനും വിലക്കുണ്ട്. വിലക്കുകള്‍ വന്നതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞു. ഇന്ന് തടാകം ഏതാണ്ട് ആളൊഴിഞ്ഞ നിലയിലാണ്.
മുതലക്കുഞ്ഞുങ്ങളെ തിന്നുന്ന മനുഷ്യ വലിപ്പമുള്ള പക്ഷി; ഷൂബിൽ, എന്ന പക്ഷികളിലെ വേട്ടക്കാരന്‍ !