രണ്ടായിരം വിദ്യാർത്ഥികൾ എങ്കിലും പഠിക്കുന്ന സ്കൂളാണിത്. അധ്യാപിക ബോധരഹിതയായ ഉടനെ തന്നെ വിദ്യാർത്ഥി അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു.

യുഎസ്സിൽ അധ്യാപികയെ ലൈം​ഗികമായി പീഡിപ്പിക്കാനും കൊല്ലാനും ശ്രമിച്ച 17 -കാരന് 16 മുതൽ 40 വർഷം വരെ തടവുശിക്ഷ. അക്രമിക്കപ്പെട്ട അധ്യാപികയുടെ വിദ്യാർത്ഥിയായിരുന്ന ജോനാഥൻ മാർട്ടിനെസ് ഗാർഷ്യ എന്ന 17 -കാരനെയാണ് തടവിന് ശിക്ഷിച്ചിരിക്കുന്നത്. 

കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിദ്യാർത്ഥി അധ്യാപികയെ ക്രൂരമായി അക്രമിച്ചത്. പിന്നാലെ അധ്യാപിക ക്ലാസ്‍മുറിയിൽ ബോധരഹിതായായി വീണു. 2022 ഏപ്രിൽ ഏഴിന് തന്റെ അധ്യാപകയുമായി തന്റെ ​ഗ്രേഡുകളെ കുറിച്ച് ചർച്ച ചെയ്യാൻ പോയതാണ് വിദ്യാർത്ഥിയായ ​ഗാർഷ്യ. അതിനിടയിൽ വിദ്യാർത്ഥി തന്നെ പിന്നിൽ നിന്നും ശ്വാസം മുട്ടിച്ചു എന്നും ബുക്ക്കേസും മറ്റും തന്റെ ദേഹത്തേക്ക് മറിച്ചിട്ടു എന്നും ക്രൂരമായി അക്രമിച്ചു എന്നും അധ്യാപിക അന്വേഷണ ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. 

ഗാർഷ്യയെ 40 വർഷം വരെ തടവിന് ശിക്ഷിച്ച ജഡ്ജി കാത്‌ലീൻ ഡെലാനി, അവിടെ നടക്കാവുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യമാണിത്. ഈ നടപടിയെ താൻ അപലപിക്കുന്നു. അധ്യാപകർക്കെതിരായ ആക്രമണം അംഗീകരിക്കാനാകില്ല എന്ന് പറഞ്ഞതായി പ്രാദേശിക വാർത്താ ഏജൻസിയായ 8newsnow.com റിപ്പോർട്ട് ചെയ്തു.

സഹയാത്രക്കാരിയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു; വിമാനത്തിനുള്ളിലെ വാഗ്വാദത്തിന്‍റെ വീഡിയോ വൈറല്‍ !

രണ്ടായിരം വിദ്യാർത്ഥികൾ എങ്കിലും പഠിക്കുന്ന സ്കൂളാണിത്. അധ്യാപിക ബോധരഹിതയായ ഉടനെ തന്നെ വിദ്യാർത്ഥി അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു. സ്കൂളിലെ മറ്റൊരു ജീവനക്കാരനാണ് അധ്യാപികയെ ബോധരഹിതയായി കാണുന്നതും ഉടനെ തന്നെ അവർക്ക് ആവശ്യമായ മെഡിക്കൽ ഹെൽപ് ലഭ്യമാക്കുകയും ചെയ്യുന്നതും. 

വിദ്യാർത്ഥി തന്നെ ക്രൂരമായി മർദ്ദിച്ചു എന്നും അധ്യാപിക അന്വേഷത്തിനിടെ പറഞ്ഞു. അധ്യാപിക തന്നോട് നല്ലതായിട്ടാണ് പെരുമാറിയത്, എന്നിട്ടും താനവരെ എന്തിനാണ് അക്രമിച്ചത് എന്ന് തനിക്ക് അറിയില്ല എന്നായിരുന്നു വിദ്യാർത്ഥി പിന്നീട് അന്വേഷണ ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്.