യുഎസിലെ ഒരു ശവസംസ്കാര കേന്ദ്രം വാഗ്ദാനം ചെയ്തത് 'ഗ്രീന്‍ ഫ്യൂണറല്‍'. എന്നാല്‍, ഇവിടെ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കണ്ടെത്തിയത് ഒന്നും രണ്ടുമല്ല ജീര്‍ണ്ണിച്ച നിലയിലുള്ള 189 മൃതദേഹങ്ങള്‍ !  


സാങ്കേതിക വിദ്യയിലും ബൗദ്ധിക നിലവാരത്തിലും മനുഷ്യന്‍ ഏറെ മുന്നേറിയെങ്കിലും മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്നും മനുഷ്യന്‍ അജ്ഞനാണ്. മരണാനന്തരം സ്വര്‍ഗ്ഗ / നരക വിശ്വാസങ്ങളെ കുറിച്ച് മതങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ അങ്ങനെയൊന്നില്ലെന്നാണ് നാസ്തികരുടെ വാദം. അതേസമയം, മരണാനന്തര മത വ്യാഖ്യാനങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. അതേസമയം ഓരോ വിശ്വാസങ്ങള്‍ക്കനുസരിച്ചും ഓരോ രീതിയിലാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യപ്പെടുന്നത്. ചിലര്‍ മൃതദേഹങ്ങള്‍‌ ഭൂമിയില്‍ അടക്കം ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ ദഹിപ്പിക്കുന്നു. യുഎസിലെ ഒരു ശവസംസ്കാര കേന്ദ്രം വാഗ്ദാനം ചെയ്തത് 'ഗ്രീന്‍ ഫ്യൂണറല്‍'. എന്നാല്‍, ഇവിടെ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കണ്ടെത്തിയത് ഒന്നും രണ്ടുമല്ല ജീര്‍ണ്ണിച്ച നിലയിലുള്ള 189 മൃതദേഹങ്ങള്‍ ! 

കുഞ്ഞ് കരഞ്ഞ് നിലവിളിച്ചു; അമ്മയ്ക്ക് അയല്‍ക്കാരന്‍റെ ഭീഷണി കത്ത്; പിന്നീട് സംഭവിച്ചത് !

യുഎസിലെ കൊളറാഡോയിലെ ഒരു ശവസംസ്കാര കേന്ദ്രത്തില്‍ നിന്നുമാണ് ഇത്രയേറെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഭയാനകവും അപകടകരവും' എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ സംഭവത്തെ വിശേഷിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'ദി റിട്ടേൺ ടു നേച്ചർ ഫ്യൂണറൽ ഹോം' (The Return to Nature funeral home) എന്ന പേരിലുള്ള ശവസംസ്കാര കേന്ദ്രത്തില്‍ നിന്നും ദുർഗന്ധം വമിക്കുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. കോളറാഡോയിലെ പെൻറോസിലാണ് ഈ ശവസംസ്കാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 

അടുക്കളയിലെ ഫ്രിഡ്ജില്‍ നിന്നും ഭക്ഷണമെടുത്ത് 'നൈസായി മുങ്ങുന്ന' കരടി; വീഡിയോ വൈറല്‍ !

എഫ്ബിഐയുടെ (FBI) സഹായത്തോടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. എംബാം ചെയ്യാനുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ ജീര്‍ണ്ണിക്കുന്ന പെട്ടികളില്‍ അടക്കം ചെയ്ത് സൂക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓക്ടോബര്‍ 13 ന് ഡസന്‍ കണക്കിന് മനുഷ്യാവശിഷ്ടങ്ങള്‍ ഇവിടെ നിന്നും എല്‍ പാസോ കൗണ്ടി കൊറോണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും എണ്ണത്തില്‍ മാറ്റമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഇവിടെ നിന്നും 200 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

തീരെ ഇടുങ്ങിയ ജലാശയ ഗുഹ നീന്തിക്കയറുന്ന യുവതി; വീഡിയോ കണ്ട് ഞെട്ടി നെറ്റിസണ്‍സ് !