Asianet News MalayalamAsianet News Malayalam

അപൂർവ്വ പുരാവസ്തു എന്ന് തെറ്റിദ്ധരിച്ചു; ഒന്നരലക്ഷത്തിന്റെ ചൈനീസ് പാത്രം വിറ്റത് കോടിക്കണക്കിന് രൂപയ്ക്ക്

അവരുടെ മരിച്ചുപോയ മുത്തശ്ശിയുടെ വീട്ടിലെ പഴയ സാധനങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടിയാണ് അവ ലേലസ്ഥലത്ത് വിൽക്കാൻ ഏൽപ്പിച്ചത്. എന്നാൽ, ആരും പ്രതീക്ഷിക്കാതെ ലേല സ്ഥലത്ത് സാധനങ്ങൾ വാങ്ങാൻ എത്തിയവർ തമ്മിൽ വാശിയോടെ വിലപേശി പ്രതീക്ഷിച്ച വിലയേക്കാൾ 4000 മടങ്ങ് അധിക വിലയിൽ സാധനം വാങ്ങിക്കുകയായിരുന്നു.

1900 dollar Chinese vase sold for 9 million dollar
Author
First Published Oct 5, 2022, 3:44 PM IST

അബദ്ധം പറ്റുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്. അപൂർവ്വ പുരാവസ്തു എന്ന് തെറ്റിദ്ധരിച്ച് ഒരു ചൈനീസ് പാത്രം കഴിഞ്ഞദിവസം വിറ്റു പോയത് എത്ര ഡോളറിനാണ് എന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. വെറും 1900 ഡോളർ മാത്രമായിരുന്നു ഇതിന്റെ വില. എന്നാൽ, ഇത് വിറ്റു പോയതാകട്ടെ 9 മില്യൺ ഡോളറിനും. ശനിയാഴ്ച പാരീസിനടുത്തുള്ള ഫോണ്ടെയ്ൻബ്ലൂവിലെ ഒസെനാറ്റ് ലേലശാലയിൽ നടന്ന ലേലത്തിലാണ് ഈ അബദ്ധം പിണഞ്ഞത്. വെള്ളയും നീലയും കലർന്ന ഒരു ചൈനീസ് പാത്രമാണ് ഈ സ്വപ്ന വിലയിൽ വിറ്റു പോയത്.

ചൈനീസ് ടിയാൻക്യുപിംഗ് ശൈലിയിലുള്ള പോർസലൈൻ പാത്രം അപൂർവമായ ഒരു പുരാവസ്തുവാണെന്ന് വാങ്ങാൻ എത്തിയവർ തെറ്റിദ്ധരിച്ചതോടെയാണ് ഇതിന് കണക്കാക്കിയ മൂല്യത്തിന്റെ ഏകദേശം 4,000 മടങ്ങ് വിലയ്ക്ക്  വിറ്റു പോയത്. 

വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബ്രിട്ടാനിയിലുള്ള ഒരു കുടുംബമാണ് ഇത് ലേല സ്ഥലത്ത് വിൽക്കാൻ ഏൽപ്പിച്ചത്. അവരുടെ മരിച്ചുപോയ മുത്തശ്ശിയുടെ വീട്ടിലെ പഴയ സാധനങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടിയാണ് അവ ലേലസ്ഥലത്ത് വിൽക്കാൻ ഏൽപ്പിച്ചത്. എന്നാൽ, ആരും പ്രതീക്ഷിക്കാതെ ലേല സ്ഥലത്ത് സാധനങ്ങൾ വാങ്ങാൻ എത്തിയവർ തമ്മിൽ വാശിയോടെ വിലപേശി പ്രതീക്ഷിച്ച വിലയേക്കാൾ 4000 മടങ്ങ് അധിക വിലയിൽ സാധനം വാങ്ങിക്കുകയായിരുന്നു. പുരാവസ്തുവാണ് എന്ന് വാങ്ങാൻ എത്തിയവർ തെറ്റിദ്ധരിച്ചതാണ് ഈ പാത്രത്തിന് ഇത്രയേറെ മൂല്യം വരാൻ കാരണമായത്.

ഏതായാലും ഈ ലേലം ഇത് വിൽക്കാൻ ഏൽപ്പിച്ചവരുടെ ജീവിതത്തെ അടിമുടി മാറ്റിമറിക്കും എന്ന് ലേല സ്ഥാപനത്തിന്റെ പ്രസിഡന്റ് ജീൻ-പിയറി ഒസെനാറ്റ് ചൊവ്വാഴ്ച സിഎൻഎന്നിനോട് പറഞ്ഞു. ഇത്തരത്തിൽ ഒരു ലോട്ടറി അടിക്കുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios