ശരിക്കും ആളുകൾ ഇത്രയും തുകയൊക്കെ വാടകയായും ഡെപ്പോസിറ്റായും നൽകുമോ എന്നതാണ് യുവാവിന്റെ സംശയം. ആ അപാർട്മെന്റ് അത്യാവശ്യം നല്ലത് തന്നെയാണ്. എന്നാൽ, ഈ പറയുന്ന തുകയ്ക്കുള്ളത്രയൊന്നും ഇല്ല എന്നും യുവാവ് അഭിപ്രായപ്പെടുന്നു. 

ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിലെല്ലാം വാടക കുത്തനെ കൂടുകയാണ്. അത് മുംബൈ ആവട്ടെ, ദില്ലിയാവട്ടെ, ബെം​ഗളൂരു ആവട്ടെ ഇങ്ങനെ തന്നെയാണ് അവസ്ഥ. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. അതുപോലെ ഒരു റെഡ്ഡിറ്റ് യൂസർ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 

ബെംഗളൂരുവിലെ ഹാരളൂർ പരിസരത്തുള്ള ഒരു അപാർട്മെന്റിന്റെ വാടകയെ കുറിച്ചാണ് പോസ്റ്റ്. 'ഹാരളൂരിൽ ഒരു 3BHK -യ്ക്ക് 2.7 ലക്ഷം വാടക?' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 1,464 സ്ക്വയര്‍ഫീറ്റ് അപ്പാർട്ട്മെന്റിന് പ്രതിമാസം 2.7 ലക്ഷം വാടക കാണിച്ചുകൊണ്ടുള്ള ഒരു സ്ക്രീൻഷോട്ടും റെഡ്ഡിറ്റ് യൂസർ പങ്കുവച്ചിട്ടുണ്ട്. 15 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നതും ഇതിൽ കാണാം. 

ശരിക്കും ആളുകൾ ഇത്രയും തുകയൊക്കെ വാടകയായും ഡെപ്പോസിറ്റായും നൽകുമോ എന്നതാണ് യുവാവിന്റെ സംശയം. ആ അപാർട്മെന്റ് അത്യാവശ്യം നല്ലത് തന്നെയാണ്. എന്നാൽ, ഈ പറയുന്ന തുകയ്ക്കുള്ളത്രയൊന്നും ഇല്ല എന്നും യുവാവ് അഭിപ്രായപ്പെടുന്നു. 

റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റും സ്ക്രീൻഷോട്ടും ശ്രദ്ധിക്കപ്പെട്ടതോടെ അനേകങ്ങളാണ് ഇങ്ങനെ ബെം​ഗളൂരു ന​ഗരത്തിൽ ഉയർന്നു വരുന്ന വാടകയെ കുറിച്ച് കമന്റുകൾ നൽകിയത്. ഒരാൾ പറഞ്ഞത്, ഇത്രയും തുകയൊന്നും ആരും കൊടുക്കില്ല. ഇതേ പ്രദേശത്ത് തന്നെ 50,000 -ത്തിന് അപാർട്മെന്റ് കിട്ടാനുണ്ട് എന്നാണ്. മറ്റൊരാൾ പറഞ്ഞിരിക്കുന്നത്. ഒരു പൂജ്യം കൂടിപ്പോയതായിരിക്കും എന്നാണ്. 

ഇത് വാടക കൂട്ടുന്നതിന് വേണ്ടി ഏജന്റുമാർ കാണിക്കുന്ന വേലയായിരിക്കാം എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. ഇത്രയും തുക കൊടുത്ത് ഇത് എടുക്കുന്നവർ അപ്പോഴും ഉണ്ടാകും എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം