താൻ ഏകദേശം 4,500 അടി ഉയരത്തിൽ പറക്കുകയായിരുന്നെന്നും ഒരു അജ്ഞാത വിമാനം തന്നെ പിന്തുടരുകയായിരുന്നെന്നുമാണ് ആ യുവാവ്  വിളിച്ച് പറഞ്ഞത്. എന്നാൽ, അധികൃതരുടെ അന്വേഷണത്തില്‍ ഫ്രെഡറിക് വാലന്‍റിച്ചിന്‍റെ വിമാനത്തെ പിന്തുടരുന്നത് ഒരു വിമാനമില്ലെന്ന് കണ്ടെത്തി. 


ലോകമെങ്ങുനിന്നും പ്രത്യേകിച്ച് അമേരിക്കയില്‍ നിന്ന് യുഎഫ്ഒ അഥവാ അന്യഗ്രഹ ജീവികളുടെ വാഹനങ്ങള്‍ ആകാശത്തിലൂടെ പറന്ന് പോകുന്നത് കണ്ടൂവെന്ന വെളിപ്പെടുത്തലുണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ ആ വാദത്തെ സമർത്ഥിക്കാനായി ചിലര്‍ ചില വീഡിയോകളും പുറത്ത് വിടാറുണ്ട്. എന്നാല്‍, അന്യഗ്രഹ ജീവികളില്ലെന്ന് ഒരു വിഭാഗം ആളുകള്‍ അവകാശപ്പെടുമ്പോള്‍, അങ്ങനെയല്ല ഭൂമിയില്‍ നിന്നും അനേകം പ്രകാശവര്‍ഷം അകലെ അന്യഗ്രഹ ജീവികള്‍ ജീവിക്കുന്നുണ്ടെന്ന് മറ്റ് ചിലര്‍ പറയുന്നു. ഇവരെ പൊതുവെ യുഫോളജിസ്റ്റുകള്‍ (Ufologists) എന്നാണ് വിളിക്കുന്നത്. പറഞ്ഞുവരുന്നത് അല്പം പഴയൊരു കഥയാണ്. പക്ഷേ, യുഫോളജിസ്റ്റുകള്‍ ഏറെ ആഘോഷിക്കുന്ന ഒരു സംഭവം. എന്താണെന്നല്ലേ? പറയാം.

1978 ഒക്ടോബർ 21 നാണ് സംഭവം നടന്നത്. ഓസ്‌ട്രേലിയയിലെ തെക്കൻ മെൽബണിലെ മൂറാബിൻ എയർപോർട്ടിൽ നിന്ന് കിംഗ് ഐലൻഡിലേക്ക് പോയ 20 കാരനായ ഫ്രെഡറിക് വാലന്‍റിച്ച് എന്ന പൈലറ്റ് പറത്തിയിരുന്ന ചെറുവിമാനം 45 മിനിറ്റിന് ശേഷം അപ്രത്യക്ഷമായി. വിമാനം അപ്രത്യക്ഷമാകുന്നതിന് തൊട്ട്മുമ്പ്, പൈലറ്റ് ഏവിയേഷന്‍ ട്രാഫിക് കണ്‍ട്രോള്‍ ടീമുമായി ഫ്രെഡറിക് വാലന്‍റിച്ച് ബന്ധപ്പെട്ടിരുന്നു. താൻ ഏകദേശം 4,500 അടി ഉയരത്തിൽ പറക്കുകയായിരുന്നെന്നും ഒരു അജ്ഞാത വിമാനം തന്നെ പിന്തുടരുകയായിരുന്നെന്നുമാണ് ആ യുവാവ് വിളിച്ച് പറഞ്ഞത്. എന്നാൽ, അധികൃതരുടെ അന്വേഷണത്തില്‍ ഫ്രെഡറിക് വാലന്‍റിച്ചിന്‍റെ വിമാനത്തെ പിന്തുടരുന്നത് ഒരു വിമാനമില്ലെന്ന് കണ്ടെത്തി. പക്ഷേ ഫ്രെഡറിക് വാലന്‍റിച്ചിനെയോ അദ്ദേഹം പറത്തിയ ചെറുവിമാനത്തെയോ പിന്നീട് ഇതുവരെ ആരും കണ്ടിട്ടില്ല. 

മനുഷ്യൻ കണ്ടെത്തി, വെറും അഞ്ച് ആഴ്ച; ലോകത്തിലെ ഏറ്റവും വലിയ അനക്കോണ്ട ചത്ത നിലയിൽ

അന്യഗ്രഹജീവികള്‍ ഫ്രെഡറിക്കിന്‍റെ വിമാനം ഹൈജാക്ക് ചെയ്തതാണെന്ന് യുഫോളജിസ്റ്റുകള്‍ വാദിച്ചു. എയർ ട്രാഫിക് കൺട്രോളുമായുള്ള അവസാന ഫ്രെഡറിക്കിന്‍റെ അവസാന ഓഡിയോ സന്ദേശം ഇന്നും സംരക്ഷിക്കുന്നു. സംഭാഷണത്തിന്‍റെ അവസാനത്തില്‍ തന്നെ പിന്തുടരുന്നത് ഒരു 'വിമാനമല്ല' എന്ന് ഫ്രെഡറിക്ക് പറയുന്നു. പിന്നാലെ ഏറെ നേരം നീണ്ട് നില്‍ക്കുന്ന ഒരു വലിയ ശബ്ദം മാത്രമാണ് കേള്‍ക്കാന്‍ കഴിയുകയെന്നും മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നാലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്‍റെ ബന്ധം നഷ്ടപ്പെട്ടു. ഈ സമയം തെക്ക് കിഴക്കന്‍ ഓസ്ട്രേലിയയിലെ കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും കടക്കാന്‍ അനുമതിയില്ലാത്ത വിക്ടോറിയയ്ക്കും ടാസ്മാനിയയ്ക്കും ഇടയിലുള്ള ത്രികോണാകൃതിയുള്ള ഒരു കടലിടുക്കിന് മുകളിലൂടെയാണ് വിമാനം പറന്നിരുന്നത്. 

വിശപ്പിന്‍റെ യുദ്ധ ഭൂമിയിൽ ഇരയായി പുള്ളിമാൻ, വേട്ടക്കാരായി പുലിയും കഴുതപ്പുലിയും മുതലയും; ആരുടെ വിശപ്പടങ്ങും ?

ഫ്രെഡറിക്ക് 4-സ്റ്റാർ റേറ്റഡ് പൈലറ്റായിരുന്നു, അതിനാല്‍ അദ്ദേഹം എല്ലാ വിമാനങ്ങളെയും തിരിച്ചറിയാതിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. സംഭവദിവസം ഫ്രെഡറിക് കിംഗ് ഐലൻഡിലേക്ക് ഒരു ചെറുവിമാനത്തിലാണ് പോയത്. തന്നെ പിന്തുടരുന്ന അജ്ഞാത വിമാനത്തില്‍ ല് തെളിച്ചമുള്ള ലൈറ്റുകളുണ്ടെന്നും അത് വേഗത്തില്‍ മുന്നോട്ട് നീങ്ങുകയാണെന്നും ഫ്രെഡറിക്ക് കൂട്ടിച്ചേര്‍ത്തു. ഒപ്പം വിമാനത്തില്‍ നിന്നും ഗ്രീന്‍ ലൈറ്റ് പ്രകാശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ സമയം അതുവഴി ഒരു വിമാനം പോലും പറന്നിരുന്നില്ലെന്ന് എടിആർ ഉദ്യോഗസ്ഥർ പറയുന്നു. സംഭാഷണത്തിനിടെ തന്‍റെ വിമാനത്തിലെ എഞ്ചിന് തകരാർ ഉണ്ടെന്ന് ഫ്രെഡറിക് ഏവിയേഷൻ കൺട്രോളിനോട് പറഞ്ഞിരുന്നു. അല്പ സമയത്തിന് ശേഷം ഫ്രെഡറിക്കുമായുള്ള ബന്ധം നഷ്ടമായി. അഞ്ച് വര്‍ഷത്തിന് ശേഷം 1983 ൽ, ഫ്ലിൻഡേഴ്‌സ് ദ്വീപിൽ ഒരു എഞ്ചിൻ കൗൾ ഫ്ലാപ്പ് പൊങ്ങിക്കിടക്കുന്നത് കണ്ടെത്തി. ഫ്രെഡറിക്കിനൊപ്പം പുറപ്പെട്ട സെസ്ന 182 വിമാനത്തിന്‍റെ (Cessna 182 aircraft) സീരിയല്‍ നമ്പറായിരുന്നു അതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പക്ഷേ ഫെഡറിക്കിനെ ഇനിയും കണ്ടെത്തിയിട്ടില്ല. 

നിന്നനിൽപ്പിൽ ഭൂമിയിൽ അഗാധമായ ഗർത്തം; 2,500 ഓളം ഗർത്തങ്ങൾ രൂപപ്പെട്ട കോന്യ കൃഷിയിടത്തിൽ സംഭവിക്കുന്നതെന്ത് ?