Asianet News MalayalamAsianet News Malayalam

2024 -ൽ എന്തെല്ലാം സംഭവിക്കും? 100 വർഷം പഴക്കമുള്ള പത്രത്തിലെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ

വീടുകളെക്കാൾ കൂടുതലായി 100 നിലകളുള്ള ഫ്ലാറ്റുകളുടെ ബ്ലോക്കുകൾ നിർമ്മിക്കപ്പെടുമെന്നും ഫോട്ടോഗ്രാഫുകൾക്ക് പകരം ആൽബങ്ങൾ വീഡിയോകളായി ചിത്രീകരിക്കപ്പെടുമെന്നും അന്ന് പ്രവചിച്ചിരുന്നു.

2024 predictions in 100 year old newspaper rlp
Author
First Published Jan 26, 2024, 1:49 PM IST

പ്രവചനങ്ങൾ ആളുകൾ എപ്പോഴും കൗതുകത്തോടെ ഉറ്റുനോക്കുന്ന ഒന്നാണ്. അത്തരത്തിൽ 2024 -നെ കുറിച്ചുള്ള ചില പ്രവചനങ്ങൾ 100 വർഷങ്ങൾക്ക് മുമ്പ് ഒരു പത്രത്തിൽ വന്നിരുന്നു. അവയിൽ ചിലതൊക്കെ ശരിയായിട്ടുമുണ്ട്. ഇപ്പോൾ അതിലൊരു പത്രക്കുറിപ്പാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. 

1924 -ൽ, 100 വർഷത്തിനുള്ളിൽ ജീവിതം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്നത് പത്രങ്ങളിൽ വളരെ പ്രചാരമുള്ള ഒരു പ്രവണതയായിരുന്നുവത്രേ. ആ പ്രവചനം നടന്ന് 100 വർഷത്തിലെത്തി നിൽക്കുമ്പോൾ, കാനഡയിലെ കാൽഗറി സർവകലാശാലയിലെ ഗവേഷകനായ പോൾ ഫെയറി ആണ് ഇപ്പോൾ 1924 -ലെ ഒരു പത്രത്തിലെ പ്രവചനത്തിൻ്റെ  ക്ലിപ്പിംഗ്  X-ൽ പങ്കുവെച്ചത്.

2024 ഓടെ കുതിരകൾക്ക് വംശനാശം സംഭവിച്ചേക്കുമെന്ന് പത്രം അവകാശപ്പെടുന്നു. എന്നാൽ, അവ പൂർണ്ണമായും അപ്രത്യക്ഷമാകുമോ ഇല്ലയോ എന്ന് ഉറപ്പില്ലെന്നും കുറിപ്പിൽ പറയുന്നു. വാഹനങ്ങളുടെ എണ്ണം കൂടുമെന്നാണ് മറ്റൊരു പ്രവചനം. പോഡ്‌കാസ്റ്റുകൾ വളരെ ജനപ്രിയമാകുമെന്നും മനുഷ്യൻ്റെ ആയുസ്സ് 100 വയസ്സ് വരെ ആയിരിക്കുമെന്നും 75 വയസ്സ് പ്രായമുള്ളവരെ ചെറുപ്പമായി കണക്കാക്കുമെന്നും പ്രവചനത്തിൽ പറയുന്നു.

 

 

വീടുകളെക്കാൾ കൂടുതലായി 100 നിലകളുള്ള ഫ്ലാറ്റുകളുടെ ബ്ലോക്കുകൾ നിർമ്മിക്കപ്പെടുമെന്നും ഫോട്ടോഗ്രാഫുകൾക്ക് പകരം ആൽബങ്ങൾ വീഡിയോകളായി ചിത്രീകരിക്കപ്പെടുമെന്നും അന്ന് പ്രവചിച്ചിരുന്നു. സിനിമകൾ ലോകസമാധാനം കൊണ്ടുവരുമെന്നും അത് ഒരു സാർവത്രിക ഭാഷയായി മാറുമെന്നും പരിഷ്കൃത ലോകത്തിലെ സംഘർഷം ഇല്ലാതാക്കുമെന്നും പ്രവചനത്തിൽ പറയുന്നു. തീവണ്ടികൾ രണ്ടോ മൂന്നോ ഇരട്ടി വേഗത്തിൽ സഞ്ചരിക്കുമെന്നും സിനിമാ തിയേറ്ററുകൾ ഉണ്ടാകുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. ആളുകൾ വീട്ടിലിരുന്ന് സിനിമ കാണുമെന്നും പറയുന്നുണ്ട്. 2024 ഓടെ ആളുകൾ ഗ്രഹങ്ങളിൽ നിന്ന് ഗ്രഹങ്ങളിലേക്ക് കുതിക്കുമെന്നും ഈ പ്രവചനകുറിപ്പിൽ പറയുന്നുണ്ട്.

വായിക്കാം: 15000 -ത്തിൽ തുടങ്ങി, സമ്പാദിക്കുന്നത് അരലക്ഷം രൂപ, പാർട്ട് ടൈമായി പൗൾട്രി ഫാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios