എന്തായാലും, ടിക്ടോക്കിൽ വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. ഈ തികച്ചും വിചിത്രമായ ജീവിതരീതിയും ഇതിനെ ജോലി എന്ന് വിശേഷിപ്പിക്കുന്നതും എല്ലാം ആളുകളെ അമ്പരപ്പിക്കുന്നുണ്ട്.
പ്രൊഫഷണൽ കാമുകിയായി ലക്ഷങ്ങൾ സമ്പാദിക്കുന്നുവെന്ന് ഓസ്ട്രേലിയക്കാരിയായ യുവതി. ബ്രിസ്‌ബേനിൽ നിന്നുള്ള 24 -കാരിയായ യുവതിയാണ് സോഷ്യൽ മീഡിയയിൽ താൻ ഇങ്ങനെ ലക്ഷങ്ങളാണ് സമ്പാദിക്കുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
കോടീശ്വരിയാവുക എന്നതാണ് റൂബി ജേഡ് എന്ന യുവതിയുടെ ലക്ഷ്യം തന്നെ. വർഷത്തിൽ ലക്ഷക്കണക്കിന് രൂപ ചെലവാക്കിയുള്ള ആഡംബര യാത്രകളും വില കൂടിയ സമ്മാനങ്ങളുമാണ് ഇതിലൂടെ റൂബി നേടുന്നത്.
തന്റെ ടിക് ടോക്കിലെ ഒരു വീഡിയോയിൽ, സിംഗപ്പൂരിൽ നിന്നുള്ള ഒരാൾ മൂന്ന് മിനിറ്റ് നേരം തന്നെ കാണുന്നതിന് ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവഴിച്ചു എന്നാണ് റൂബി പറയുന്നത്. പക്ഷേ, വിമാനയാത്രയ്ക്കിടയിലും ബിസിനസ് ക്ലാസ് ലോഞ്ചിലുമായി ആകെ വളരെ കുറച്ച് നേരമാണ് താൻ അയാളെ കണ്ടത് എന്നും റൂബി പറയുന്നു.
"താൻ ഹോട്ടലിൽ 18-ാം നിലയിലും അയാൾ എട്ടാം നിലയിലുമായിരുന്നു. വിമാനയാത്രയ്ക്കിടയിലും ഓരോ വിമാനയാത്രയ്ക്ക് മുമ്പും ബിസിനസ് ക്ലാസ് ലോഞ്ചിൽ വെച്ചുമാണ് ഞാൻ അയാളെ കുറച്ചുനേരം കണ്ടത്. അതിനുപുറമെ, ഒരുമിച്ച് ചെലവഴിക്കാൻ ഞങ്ങൾക്ക് സമയമില്ലായിരുന്നു" എന്നാണ് യുവതി വെളിപ്പെടുത്തിയത്.
തന്നെ കാണുന്നതിന് മാത്രം ഇയാൾ 54,000 രൂപ തന്നു എന്നും വില കൂടിയ സമ്മാനങ്ങൾ നൽകി എന്നുമാണ് യുവതി പറയുന്നത്. ഇതുപോലെ പ്രൊഫഷണൽ ഗേൾഫ്രണ്ടായി താൻ ഇഷ്ടം പോലെ സമ്പാദിക്കുന്നുണ്ട് എന്നാണ് യുവതി പറയുന്നത്.
എന്തായാലും, ടിക്ടോക്കിൽ വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. ഈ തികച്ചും വിചിത്രമായ ജീവിതരീതിയും ഇതിനെ ജോലി എന്ന് വിശേഷിപ്പിക്കുന്നതും എല്ലാം ആളുകളെ അമ്പരപ്പിക്കുന്നുണ്ട്. ഈ കാലത്ത് എന്തെല്ലാം നടക്കുന്നു എന്ന് ആശങ്ക പ്രകടിപ്പിച്ചവരും കുറവല്ല.
