ഹോട്ടൽ ജീവനക്കാർ പറയുന്നത്, കുഴിഞ്ഞ കണ്ണുകളോടെ, എല്ലുകളൊക്കെ ഉന്തി, വളരെ ക്ഷീണിച്ച അവസ്ഥയിലാണ് അവർ ഉണ്ടായിരുന്നത് എന്നാണ്. അവർ വളരെ ദുർബലയായിത്തീർന്നതിനാൽ ഒരു ദിവസം വൈകുന്നേരം പുറത്തിറങ്ങിയ ശേഷം അവരെ ജീവനക്കാരാണ് മുറിയിൽ എത്തിച്ചത്.
അതിരുകടന്നാൽ എന്തും ആപത്താണ്. അതിപ്പോൾ ഡയറ്റായാലും അങ്ങനെ തന്നെ. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങളും മറ്റും കിട്ടിയില്ലെങ്കിൽ അത് നമ്മെ അപകടാവസ്ഥയിൽ എത്തിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. അതുപോലെ, അസ്വസ്ഥാജനകമായ ഒരു സംഭവം അങ്ങ് ബാലിയിൽ ഉണ്ടായിരുന്നു. ബാലിയിലെ ഒരു ഹോട്ടൽ മുറിയിൽ താമസിക്കാനെത്തിയ 27 വയസ്സുള്ള ഒരു യുവതി ഈ അമിതമായ 'ഫ്രൂട്ടേറിയൻ ഡയറ്റ്' കാരണം മരണപ്പെടുകയായിരുന്നു. യുവതി ഫ്രൂട്ടേറിയൻ ഡയറ്റായിരുന്നു പിന്തുടർന്നു കൊണ്ടിരുന്നത്. അതും അമിതമായ രീതിയിൽ ഫ്രൂട്ടേറിയൻ ഡയറ്റ് പിന്തുടർന്നതിന് പിന്നാലെയാണ് ഇവരുടെ ആരോഗ്യസ്ഥിതി വഷളായതും ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തിയതും.
ദി സൺ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, കരോലിന ക്രിസ്റ്റാക് എന്ന യുവതി 2024 ഡിസംബറിലാണ് സംബർകിമ ഹിൽ റിസോർട്ടിൽ താമസം തുടങ്ങിയത്. ഒരു പൂൾ സൗകര്യമുള്ള വില്ലയ്ക്ക് വേണ്ടി ഇവർ അപേക്ഷിക്കുകയും ചെയ്തിരുന്നു. ഹോട്ടൽ ജീവനക്കാർ പറയുന്നത്, കുഴിഞ്ഞ കണ്ണുകളോടെ, എല്ലുകളൊക്കെ ഉന്തി, വളരെ ക്ഷീണിച്ച അവസ്ഥയിലാണ് അവർ ഉണ്ടായിരുന്നത് എന്നാണ്. അവർ വളരെ ദുർബലയായിത്തീർന്നതിനാൽ ഒരു ദിവസം വൈകുന്നേരം പുറത്തിറങ്ങിയ ശേഷം അവരെ ജീവനക്കാരാണ് മുറിയിൽ എത്തിച്ചത്. അവർക്ക് തനിയെ നടക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ലത്രെ.
അവരുടെ ആരോഗ്യസ്ഥിതി പ്രകടമാംവിധം വഷളായിക്കൊണ്ടിരുന്നു. നഖങ്ങൾ മഞ്ഞനിറമായി, പല്ലുകൾ അഴുകിത്തുടങ്ങിയിരുന്നു, ശരീരത്തിൽ പോഷകങ്ങളുടെ കുറവിന്റെ ലക്ഷണങ്ങൾ കാണിച്ചു. ഹോട്ടൽ ജീവനക്കാർ കരോലിനയോട് വൈദ്യസഹായം തേടാൻ പലതവണ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു ദിവസം കരോലിന വിളിക്കാത്തതിനെ തുടർന്ന് ഒരു സുഹൃത്ത് ഹോട്ടൽ ജീവനക്കാരെ വിളിച്ചു. തുടർന്ന് കരോലിനയുടെ മുറിയിൽ പോയി അന്വേഷിച്ചപ്പോഴാണ് അവൾ വയ്യാതെ വീണുകിടക്കുന്നത് കണ്ടത്. പിന്നാലെ ഇവർ പോഷകാഹാരക്കുറവ് മൂലം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.


