വ്യക്തി ഒരു കുട്ടിയായിരിക്കുമ്പോൾ തന്നെ കാൽ ഛേദിക്കപ്പെട്ടു എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കൂടാതെ ഇയാള്‍ വർഷങ്ങളോളം കാൽ വിച്ചേദിക്കപ്പെട്ടവനായി  ജീവിച്ചുവെന്നും പഠനത്തിൽ പറയുന്നു.

ശാസ്ത്രലോകത്ത് പുതിയ ചർച്ചകൾക്കും കണ്ടെത്തലുകൾക്കും വഴി വയ്ക്കുകയാണ് ഇന്തോനേഷ്യയിലെ ഒരു ഗുഹയിൽ നിന്നും കണ്ടെത്തിയ 31,000 വർഷം പഴക്കമുള്ള യുവാവിന്റെ അസ്ഥികൂടം. അസ്ഥികൂടത്തിൽ യുവാവിന്റെ ഇടതുകാൽ മുറിച്ചുമാറ്റപ്പെട്ട നിലയിലാണെന്നും ഇത് തെളിയിക്കുന്നത് ചരിത്രാതീതകാലത്തിന് മുമ്പ് തന്നെ ഭൂമിയിൽ വൈദ്യശാസ്ത്രം പുരോഗതി കൈവരിച്ചിരുന്നു എന്നാണെന്നും ശാസ്ത്രജ്ഞർ.

ഇന്തോനേഷ്യയിലെ ഒരു ഗുഹയിൽ നിന്ന് കണ്ടെത്തിയ യുവാവിന്റെ അസ്ഥികൂടത്തിലെ ഇടതുകാൽ മുറിച്ചു മാറ്റിയ നിലയിലായിരുന്നുവെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. 31,000 വർഷം പഴക്കമുള്ള അസ്ഥികൂടമാണ് ഇത്. നേച്ചർ ജേണലിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ചരിത്രാതീത ശസ്ത്രക്രിയയ്ക്കും വളരെ നേരത്തെ തന്നെ മനുഷ്യർ മെഡിക്കൽ പുരോഗതി കൈവരിച്ചതായി കാണിക്കുന്നു.

വ്യക്തി ഒരു കുട്ടിയായിരിക്കുമ്പോൾ തന്നെ കാൽ ഛേദിക്കപ്പെട്ടു എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കൂടാതെ ഇയാള്‍ വർഷങ്ങളോളം കാൽ വിച്ചേദിക്കപ്പെട്ടവനായി ജീവിച്ചുവെന്നും പഠനത്തിൽ പറയുന്നു. ലോകത്തിലെ ആദ്യകാല ശിലാകലകൾക്ക് പേരുകേട്ട ബോർണിയോയിലെ ഒരു ഗുഹയിൽ പര്യവേക്ഷണം നടത്തുന്നതിനിടെയാണ് ഗവേഷകർ ഈ ശവക്കുഴി കണ്ടതെന്ന് ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ പുരാവസ്തു ഗവേഷകനും പഠനത്തിന്റെ മുഖ്യ ഗവേഷകനുമായ ടിം മലോനി പറഞ്ഞു. അസ്ഥികൂടത്തിന്റെ ഭൂരിഭാഗവും കേടുകൂടാതെയിരുന്നെങ്കിലും, അതിന്റെ ഇടതുകാലിന്റെ താഴത്തെ ഭാഗം നഷ്ടപ്പെട്ടിരുന്നു, പാദത്തിന്റെ അസ്ഥികൾ ശവക്കുഴിയിൽ നിന്ന് കണ്ടെത്തിയിട്ടില്ല.

ബാക്കിയുള്ള കാലിന്റെ അസ്ഥി വൃത്തിയുള്ളതായിരുന്നു. കൂടാതെ ചരിഞ്ഞ ഒരു മുറിവും അസ്ഥിയിൽ കണ്ടു, അത് മരണത്തിന് ഏറെ മുമ്പ് സംഭവിച്ചതും സുഖമാക്കപ്പെട്ടതുമായ രീതിയിലാണ് കണ്ടത്. അണുബാധയുടെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല, കുട്ടിയുടെ കാലിൽ മുതല പോലുള്ള ഒരു ജീവി കടിച്ചാൽ ഇത്തരത്തിലുള്ള മുറിവ് പ്രതീക്ഷിക്കാം. അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും അപകടത്തിൽ കാൽ മുറിഞ്ഞു പോയതാകാം. പക്ഷേ, അങ്ങനെയൊരു അപകടം സംഭവിച്ചതിന്റെ മറ്റൊരു ലക്ഷണങ്ങളും കിട്ടിയ അവശേഷിച്ച അസ്ഥികളിൽ കാണാനില്ലായിരുന്നു.