32 വയസുള്ള മകനെ ഒരിടത്തും തനിച്ച് വിടാത്ത മാതാപിതാക്കളെ കുറിച്ചുള്ള പോസ്റ്റ് വായിച്ച് ആളുകൾ‌ അന്തംവിട്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇന്ത്യൻ മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ അമിതശ്രദ്ധയുള്ളവരാണ് എന്ന് പറയാറുണ്ട്. എത്ര മുതിർന്നാലും പലപ്പോഴും അച്ഛനും അമ്മയും മക്കളുടെ ജീവിതം നിയന്ത്രിക്കാൻ ശ്രമിക്കാറുണ്ട്. അതുപോലെ തന്നെ അവരുടെ എല്ലാ കാര്യങ്ങളും തങ്ങൾ അറിഞ്ഞിരിക്കണം എന്ന് ശാഠ്യം പിടിക്കുന്ന മാതാപിതാക്കളും ഉണ്ട്. എന്നാലും, ഇപ്പോൾ വൈറലാവുന്ന ഈ യുവാവിനെ പോലുള്ളവർ വിരളമായിരിക്കും എന്ന് പറയേണ്ടി വരും. എന്താണ് സം​ഗതി എന്നല്ലേ? 32 വയസായ മകനെ അമ്മയും അച്ഛനും തനിയെ എങ്ങോട്ടും പോകാൻ വിടില്ലത്രെ. 

ട്വിറ്റർ യൂസറായ Paromita Bardoloi -യാണ് ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ പോസ്റ്റിട്ടിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത്, 'തങ്ങൾക്ക് ഇന്ന് ഒരു അതിഥി ഉണ്ടായിരുന്നു. അവരുടെ മകൻ ഒരു വിവാഹ ഫോട്ടോ​ഗ്രാഫർ ആണ്. നമ്മുടെ ന​ഗരത്തിൽ ഇന്ന് അവന് ഒരു ഷൂട്ടുണ്ടായിരുന്നു. ഇവർ താമസിക്കുന്നത് നമ്മുടെ വീട്ടിൽ നിന്നും ഒന്നര മണിക്കൂർ ദൂരത്താണ്. അവർ അവരുടെ മകനൊപ്പം വന്നതാണ്. അവർ അവനെ എവിടെയും തനിച്ച് വിടാറില്ല. അതുകൊണ്ട് അവർ ഒരു സംഘമായി വന്നു. മകന് വയസ് 32 ആണ്' എന്നാണ്. 

Scroll to load tweet…

32 വയസുള്ള മകനെ ഒരിടത്തും തനിച്ച് വിടാത്ത മാതാപിതാക്കളെ കുറിച്ചുള്ള പോസ്റ്റ് വായിച്ച് ആളുകൾ‌ അന്തംവിട്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ, അതുകൊണ്ട് മാത്രമായില്ല. ഈ 32 -കാരൻ തന്റെ സുഹൃത്തുക്കളുടെ ജന്മദിന പാർട്ടികൾക്ക് പോലും അച്ഛനേയും അമ്മയേയും കൂട്ടിയാണത്രെ പോകുന്നത്. ഒരിടത്തും അവൻ തനിച്ച് പോകാറില്ല എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. അതുപോലെ, ഇപ്പോൾ ഈ 32 -കാരൻ വിവാഹം നോക്കുന്നുണ്ട് എന്നും എന്നാൽ ആരും വിവാഹത്തിന് തയ്യാറാവുന്നില്ല എന്നും കൂടി പോസ്റ്റിൽ പറയുന്നുണ്ട്.

ഇതെന്തൊരു അച്ഛനും അമ്മയും മകനുമാണ് എന്ന് തന്നെയാണ് മിക്കവരും പോസ്റ്റിന് കമന്റ് നൽകിയിരിക്കുന്നത്. മിക്കവരും തങ്ങളുടെ അതിശയവും കമന്റിൽ രേഖപ്പെടുത്തി. എന്നാൽ, അതേസമയം മറ്റ് ചിലർ മാതാപിതാക്കളേയും മകനേയും പരിഹസിക്കുകയാണുണ്ടായത്.