2014 -ൽ ജോലിസ്ഥലത്ത് വച്ചാണ് ക്രിസിനെ അവൾ ആദ്യമായി കാണുന്നത്. അപ്പോൾ അവൾ അഞ്ച് കുട്ടികളുടെ അമ്മയായിരുന്നു. അവളുടെ ഈ വ്യത്യസ്തമായ ജീവിതം അവൾ തന്റെ ടിക് ടോക് അക്കൗണ്ടിൽ ആളുകളുമായി പങ്കുവയ്ക്കുന്നു.

യുഎസ്സിലുള്ള ബ്രിട്നി ചർച്ച് (Britni Church) പതിനാറ് വയസ്സുള്ളപ്പോഴാണ് ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുന്നത്. 2004 -ലായിരുന്നു അത്. ഇപ്പോൾ അവൾക്ക് വയസ്സ് 33. ഈ പതിനേഴ് വർഷത്തിനിടയിൽ അവൾ 12 കുട്ടികളുടെ അമ്മയായി. ഇതൊന്നും പോരാ, ഇനിയും കുട്ടികൾ വേണമെന്ന ആഗ്രഹത്തിലാണ് അവളുടെ ഭർത്താവ് ക്രിസ്. ക്രിസിന് മുപ്പത് വയസ്സാണ്.

യുഎസിലെ കൻസാസിലെ അർക്കൻസാസ് സിറ്റി Arkansas City, Kansas) യിലാണ് അവരുടെ താമസം. ആദ്യ പ്രസവത്തിന് ശേഷം ഓരോ വർഷവും ഓരോ കുട്ടികൾ വീതം എന്ന രീതിയിൽ അവൾക്ക് 19 വയസ്സായപ്പോഴേക്കും മൂന്ന് കുട്ടികൾ കൂടി ജനിച്ചു. പിന്നീട് 20 -കളിൽ നാല് കുട്ടികൾ. മുപ്പത് വയസ്സായപ്പോൾ വീണ്ടും പ്രസവിക്കുകയും, ഇത്തവണ ഒറ്റ പ്രസവത്തിൽ മൂന്ന് കുട്ടികൾ ജനിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം, 32 -ാം വയസ്സിലാണ് പന്ത്രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. ഇതോടെ താൻ തൽകാലം മതിയാക്കിയെന്ന് ചർച്ച് പറയുന്നു. എന്നാൽ കൂടുതൽ കുട്ടികളുണ്ടാകുന്നത് സന്തോഷമല്ലേ എന്നാണ് ക്രിസിന്റെ ചോദ്യം. 

ദമ്പതികൾക്ക് ആകെ ഇപ്പോൾ ഏഴ് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമുണ്ട്. അവളുടെ ജീവിതത്തിൽ അവൾ ഏകദേശം 98 മാസത്തോളം ഗർഭിണിയായിരുന്നു. അതായത് ഏകദേശം 11 വർഷക്കാലം അവർ കുഞ്ഞുങ്ങളെ വയറ്റിൽ ചുമന്നു ജീവിച്ചു. അതും ട്രിപ്പിൾസിനെ ഒഴികെ ബാക്കി എല്ലാവരെയും നോർമൽ ഡെലിവറിയായിരുന്നു. ട്രിപ്പിൾസിനെ പുറത്തെടുക്കാൻ മാത്രമാണ് സിസേറിയൻ വേണ്ടി വന്നത്. ഇപ്പോഴും ഗർഭം ധരിക്കാനുള്ള ആരോഗ്യം തനിക്കുണ്ടെങ്കിലും, ഇനിയും ഗർഭിണിയാകാൻ താനില്ലെന്ന് അവൾ തറപ്പിച്ച് പറയുന്നു. കഴിഞ്ഞ മാസമാണ് അവളുടെ മൂത്ത കുട്ടി ഹൈസ്കൂൾ ബിരുദം നേടിയത്.

2014 -ൽ ജോലിസ്ഥലത്ത് വച്ചാണ് ക്രിസിനെ അവൾ ആദ്യമായി കാണുന്നത്. അപ്പോൾ അവൾ അഞ്ച് കുട്ടികളുടെ അമ്മയായിരുന്നു. അവളുടെ ഈ വ്യത്യസ്തമായ ജീവിതം അവൾ തന്റെ ടിക് ടോക് അക്കൗണ്ടിൽ ആളുകളുമായി പങ്കുവയ്ക്കുന്നു. 1.8 ദശലക്ഷത്തിലധികം ഫോളോവേഴ്സുണ്ട് അവൾക്ക്. തന്റെ വലിയ കുടുംബത്തെ കാണാനും, വിശേഷങ്ങൾ അറിയാനും ആളുകൾക്ക് വലിയ ആകാംഷയാണ് എന്നവൾ പറയുന്നു. കാർ ഏതാ? പലചരക്ക് സാധനങ്ങൾക്കായി ഒരു മാസം എത്ര രൂപ ചെലവിടുന്നു തുടങ്ങിയ ചോദ്യങ്ങൾക്ക് അവൾ തന്റെ വീഡിയോകളിലൂടെ ഉത്തരം നൽകുന്നു.

View post on Instagram

ക്രിസ് നിർമ്മിച്ച 12 സീറ്റുകളുള്ള മേശയിലാണ് കുടുംബം ഭക്ഷണം കഴിക്കുന്നത്. വീട്ടിൽ ആകെ അഞ്ച് കിടപ്പുമുറികളാണുള്ളത്. അതുപോലെ എല്ലാവരും ഉണ്ടെങ്കിൽ, 15 സീറ്റുകളുള്ള ഫോർഡ് ട്രാൻസിറ്റിലാണ് യാത്ര. കുടുംബത്തിന് ഒരു ദിവസം രണ്ട് ഗാലൻ പാൽ വേണമെന്ന് ബ്രിട്നി പറയുന്നു. ഇതിന് തന്നെ മാസം പതിനയ്യായിരും രൂപ ചിലവ് വരും. പിന്നെ പലചരക്ക് സാധനങ്ങളാണെങ്കിൽ പറയുകയേ വേണ്ടന്നും അവൾ പറയുന്നു. എന്നാലും, ഈ ജീവിതം താൻ ശരിക്കും ആസ്വദിക്കുകയാണെന്ന് അവൾ കൂട്ടിച്ചേർത്തു.

View post on Instagram