Asianet News MalayalamAsianet News Malayalam

'ഇത്തവണയും സെറ്റായില്ല, പക്ഷേ... '; ആദ്യ ഡേറ്റിംഗിനായി 35 കാരി പറന്നത് 8,000 കിലോമീറ്റര്‍

മരങ്ങള്‍ ഇല പൊഴിച്ച് തുടങ്ങിയ കഴിഞ്ഞ ശരത്കാലത്താണ് മെക്സിക്കോയിലെ പ്യൂർട്ടോ വല്ലാർട്ടയിലെ ഒരു ബാറിൽ വച്ച് അജ്ഞാതനായ ഒരാളെ  കെയ്‌ലീ കാസിൽ പരിചയപ്പെടുന്നത്. 

35 year old women travels 8000 kilometers for her first dating
Author
First Published Mar 16, 2024, 10:21 AM IST


നുഷ്യന്‍ സാമൂഹിക ജീവിതത്തിലെ ഒരു പണിണാമ ഘട്ടത്തിലൂടെ കടന്ന് പോവുകയാണെന്ന് പറയാം. നൂറ്റാണ്ടുകളായി സാമൂഹികഘടന നിലനിര്‍ത്തിയിരുന്ന പല ആചാരങ്ങളെയും പുതിയ തലമുറ കൈവിടുകയാണ്. ഇതില്‍ ഏറ്റവും പ്രധാനം കുടുംബ ബന്ധങ്ങള്‍ തന്നെയാണ്. കുടുംബങ്ങള്‍ തമ്മില്‍ തീരുമാനിച്ച് ഉറപ്പിക്കുന്ന വിവാഹങ്ങളില്‍ നിന്നും മാട്രിമോണിയലില്‍ സൈറ്റുകളിലേക്കും അവിടെ നിന്ന് ഡേറ്റിംഗ് ആപ്പുകളിലേക്കും വ്യക്തിബന്ധങ്ങള്‍ മാറിത്തുടങ്ങി. ആരുടെ കൂടെ ജീവിക്കണമെന്നത് അവരവരുടെ മാത്രം തീരുമാനമാണ് എന്നതാണ് പുതിയ തലമുറയുടെ തീരുമാനം. ഇത്തരത്തില്‍ ഒരു ബന്ധം ഉണ്ടാക്കാനായി ഒരു യുവതിയുടെ ശ്രമങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. അവര്‍ തന്‍റെ ആദ്യ ഡേറ്റിംഗിന് വേണ്ടി സഞ്ചരിച്ചത് 8,000 കിലോമീറ്ററായിരുന്നു. പക്ഷേ. ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല. 

'ഒന്ന് മറ്റൊന്നിനെ...'; മുതല കുഞ്ഞിന്‍റെ തല കടിച്ച് പിടിച്ച് നിലത്തടിച്ച് കൊലപ്പെടുത്തുന്ന മുതലയുടെ വീഡിയോ

ലണ്ടനിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് 5,000 മൈലുകൾ (ഏകദേശം 8,000 കിലോമീറ്റർ) പറന്ന ഇറങ്ങിയത്  പ്രൊഫഷണൽ ലൈഫ് കോച്ച് കെയ്‌ലീ കാസിൽ എന്ന മുപ്പത്തിയഞ്ചുകാരിയാണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരങ്ങള്‍ ഇല പൊഴിച്ച് തുടങ്ങിയ കഴിഞ്ഞ ശരത്കാലത്താണ് മെക്സിക്കോയിലെ പ്യൂർട്ടോ വല്ലാർട്ടയിലെ ഒരു ബാറിൽ വച്ച് അജ്ഞാതനായ ഒരാളെ  കെയ്‌ലീ കാസിൽ പരിചയപ്പെടുന്നത്. വളരെ കുറച്ച് നേരത്തെ പരിചയത്തില്‍ നിന്നും കെയ്‍ലീക്ക് അയാളോട് ഒരടുപ്പം തോന്നി. പിന്നീട് ഫോണിലൂടെ സൌഹൃദം വര്‍ന്നു. ഒടുവില്‍ കഴിഞ്ഞ ഫെബ്രവരിയില്‍ സാൻ ഫ്രാൻസിസ്കോയിലെ ഗോൾഡൻ സ്റ്റേറ്റിലേക്ക് കെയ്‍ലീയെ അയാള്‍ ക്ഷണിച്ചു. തന്‍റെ ആദ്യ ഡേറ്റിംഗിനായി 8,000 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കെയ്‍ലീ തിരുമാനിച്ചു. പക്ഷേ, അവിടെ എത്തിയ കെയ്‍ലീയ്ക്ക് 'എവിടെയോ എന്തോ പ്രശ്ന'മുണ്ടെന്ന ഫീല്‍ ആയിരുന്നു. 

പാര്‍സല്‍ വന്നത് ചൈനയില്‍ നിന്നും, തുറന്ന ബ്രിട്ടീഷുകാരന്‍ ഇറങ്ങിയോടി

കാർമൽ-ബൈ-ദി-സീ എന്ന മനോഹരമായ നഗരവും സാൻ ഫ്രാൻസിസ്കോയുടെ തെക്കന്‍ തീരപ്രദേശവും ചുറ്റിയടിച്ച് നടന്ന രണ്ട് പേരും യോസെമൈറ്റ് നാഷണൽ പാർക്കും കണ്ടു. അവിടെ വച്ച് അയാള്‍ തനിക്ക് മടക്ക യാത്രയ്ക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു തന്നുവെന്ന് കെയ്‍ലീ പറയുന്നു. 'ഞങ്ങള്‍ നമ്മില്‍ സെറ്റായില്ല.' ഞാന്‍ തീരത്ത് കൂടി നടക്കാന്‍‌ ഇഷ്ടപ്പെട്ടു. വൈകുന്നേരങ്ങളില്‍ നഗരം കാണാനും. പക്ഷേ അയാള്‍ കാറില്‍ ഇരിക്കാനും മൊബൈലില്‍ നോക്കാനും ബാറില്‍ ഇരിക്കാനുമാണ് ഇഷ്ടപ്പെട്ടത്. ഞങ്ങള്‍ വൈന്‍ കുടിച്ചു. തീരദേശത്ത് ചെറിയൊരു ഡ്രൈവിന് പോയി. പിന്നെ ഞാന്‍ നാട്ടിലേക്ക് തിരിച്ചു.' കെയ്‍ലീ കാസില്‍ തന്‍റെ ആദ്യ ഡേറ്റിംഗ് അനുഭവം വിവരിച്ചു. 'അയാള്‍ എപ്പോഴും ഫോണിലാണ്. മുഴുവന്‍ സമയവും ജോലിയിലാണ് ശ്രദ്ധ.  ജോലി... ജോലി.... താന്‍ ഈ ഗ്രഹത്തിലെ ഏറ്റവും മനോഹരമായ സ്ഥലത്താണെന്ന കാര്യം പോലും അയാള്‍ ഓര്‍ക്കുന്നില്ല.' അയാളുമൊത്ത് ഡേറ്റിംഗ് നടന്നില്ലെങ്കിലും ഇന്ന് തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും കേയ്‍ലീ കാസില്‍ പറയുന്നു. 

'എസി കോച്ചിൽ നിന്ന് ടിടിഇയെ തള്ളി പുറത്താക്കാൻ ശ്രമം, ഒടുവിൽ, സാറേ രക്ഷിക്കണേന്ന് അപേക്ഷ'; വൈറൽ വീഡിയോ കാണാം


 

Follow Us:
Download App:
  • android
  • ios