‘GE -യിൽ ആണ് ആദ്യത്തെ കോർപ്പറേറ്റ് ശമ്പളം കിട്ടിയത്. അന്ന് ലോകത്തിന്റെ നെറുകയിൽ ആണെന്നെനിക്ക് തോന്നി. പിറ്റേന്ന് എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു. അന്ന് 18 വയസ്സായിരുന്നു.’

39 -ാമത്തെ വയസിൽ കണ്ടന്റ് ക്രിയേറ്ററാവാനായി തന്റെ 15 കോടിയുടെ കമ്പനി വിറ്റ് യുവാവ്. ഹൈദ്രാബാദിൽ നിന്നുള്ള രാജീവ് ധവാൻ വെറും 40,000 രൂപ വായ്പയെടുത്താണ് തന്റെ ബിസിനസ് തുടങ്ങിയത്. അവാർഡ് വരെ സ്വന്തമാക്കിയ മികച്ച ഒരു ബ്രാൻഡാക്കി അതിനെ വളർത്താൻ രാജീവ് ധവാന് സാധിച്ചു. എന്നാൽ ഇപ്പോൾ തന്റെ 39 -ാം വയസ്സിൽ അതെല്ലാം ഉപേക്ഷിച്ച് ഒരു കണ്ടന്റ് ക്രിയേറ്ററാവാൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം.

'ഇതാണ് എന്റെ കഥ. 15 കോടിയുടെ ഒരു കമ്പനി ഞാൻ കെട്ടിപ്പടുത്തു. എന്നാൽ ഇപ്പോൾ ഞാൻ വീണ്ടും തുടങ്ങാൻ തീരുമാനിച്ചിരിക്കയാണ്. ഇത് ഒരു സാധാരണ വിജയഗാഥയല്ല. അതിനേക്കാൾ കുഴപ്പം പിടിച്ചതാണ്' എന്നാണ് ധവാൻ പോസ്റ്റിൽ പറയുന്നത്.

കുട്ടിയായിരിക്കുമ്പോൾ ബേക്കറികളിൽ താൻ സോസുകൾ വിൽക്കാൻ തുടങ്ങിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. വളർന്നപ്പോൾ ഒരു റീട്ടെയിൽ കടയിൽ ജോലി ചെയ്തു. 'GE -യിൽ ആണ് ആദ്യത്തെ കോർപ്പറേറ്റ് ശമ്പളം കിട്ടിയത്. അന്ന് ലോകത്തിന്റെ നെറുകയിൽ ആണെന്നെനിക്ക് തോന്നി. പിറ്റേന്ന് എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു. അന്ന് 18 വയസ്സായിരുന്നു. വർഷങ്ങളോളം MNC -കളിൽ ജോലി ചെയ്തു. പിന്നെ എഴുത്തുകാരനാകാൻ വേണ്ടി അതെല്ലാം ഉപേക്ഷിച്ചു. ഹൈദരാബാദിൽ 40,000 രൂപ വായ്പയെടുത്ത് What's In a Name ആരംഭിച്ചു. 15 കോടി രൂപയുടെ ഒരു കമ്പനിയായി അതിനെ വളർത്തി. 100+ ബ്രാൻഡുകൾ. അവാർഡുകൾ. അംഗീകാരം ഒക്കെ കിട്ടി' എന്ന് ധവാൻ പറയുന്നു.

View post on Instagram

'എന്നാൽ, ആ കമ്പനി താൻ വിറ്റു. അത് താനൊരു പരാജയമായതിനാലല്ല, മറിച്ച് എല്ലാം ആദ്യം മുതൽ ഒന്നുകൂടി തുടങ്ങാനായിട്ടാണ്, ഈ പ്രാവശ്യം ആ തുടക്കം കണ്ടന്റ് ക്രിയേറ്ററായിട്ടാണ്, 39 -ാം വയസിൽ' എന്നാണ് ധവാൻ പറയുന്നത്. നിരവധിപ്പേരാണ് ധവാന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. വളരെ പ്രചോദനാത്മകമാണ് ധവാന്റെ പോസ്റ്റ് എന്നും ആശംസകൾ എന്നും അനേകങ്ങളാണ് കമന്റുകൾ നൽകിയിരിക്കുന്നത്.