ഹനുമാൻ വിഗ്രഹത്തിന് മുന്നിൽ ഇയാള്‍ ഏതാനും മിനിറ്റുകൾ ഇരുന്ന് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് ഇയാള്‍ 10 രൂപ ഹനുമാന്‍റെ കാല്‍വച്ച് കുറച്ച് നേരം കൂടി ഹനുമാന്‍ ചാലിസ പാടി പ്രാര്‍ത്ഥിച്ചു. പിന്നാലെ അവിടെ നിന്നും ഇറങ്ങിപ്പോയി.
സാധാരണക്കാരായ മനുഷ്യര്‍ ക്ഷേത്രങ്ങളും ആരാധനാലയങ്ങളിലും പ്രാര്‍ത്ഥിച്ച് തങ്ങളുടെ ദുഃഖങ്ങള്‍ ദൈവങ്ങളുമായി പങ്കുവയ്ക്കുകയും സുഖങ്ങള്‍ക്കായി പൂജകള്‍ ചെയ്യുകയും കാണിക്ക അര്‍പ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, മറ്റ് ചിലര്‍ സമ്പന്നമായ ക്ഷേത്ര ഭണ്ഡാരങ്ങള്‍ പൊളിച്ച് അതിലെ പണമെടുത്ത് ജീവിക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ ദിവസം സമാനമായൊരു സംഭവമുണ്ടായി. പ്രാര്‍ത്ഥിച്ച ശേഷം ക്ഷേത്രഭണ്ഡാരത്തിലേക്ക് 10 രൂപയിട്ട മോഷ്ടാവ് തക്കം കിട്ടിയപ്പോള്‍ ഭണ്ഡാരത്തിന്‍റെ പൂട്ട് പോളിച്ച് 5,000 രൂപയുമായി കടന്നു കളഞ്ഞു.
ഒരു കുപ്പി വെള്ളത്തിന്‍റെ വില 350 രൂപ; അന്‍റാർട്ടിക്കയിൽ നിന്ന് വാങ്ങിയതാണോയെന്ന് നെറ്റിസണ്‍സ് !
ഹരിയാനയിലെ റെവാരി ജില്ലയിലെ ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രം അടയ്ക്കുന്നതിന് മുമ്പായി ഒരാള്‍ ഹനുമാൻ വിഗ്രഹത്തിന് മുന്നിൽ ഏതാനും മിനിറ്റുകൾ ഇരുന്ന് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് ഇയാള്‍ 10 രൂപ ഹനുമാന്‍റെ കാല്‍വച്ച് കുറച്ച് നേരം കൂടി ഹനുമാന്‍ ചാലിസ പാടി പ്രാര്‍ത്ഥിച്ചു. പിന്നാലെ അവിടെ നിന്നും ഇറങ്ങിപ്പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ ക്ഷേത്ര പൂജാരി എത്തി, ക്ഷേത്രത്തില്‍ ആരുമില്ലെന്ന് ഉറപ്പ് വരുത്തി ക്ഷേത്രം പൂട്ടി പുറത്തിങ്ങി. പിന്നേറ്റ്, രാവിലെ വാതില്‍ തുറന്ന് നോക്കിയ ക്ഷേത്ര പൂജാരി ഭണ്ഡാരം തുറന്നിരിക്കുന്നതാണ് കണ്ടത്. ഭണ്ഡാരത്തിലെ പണവും നഷ്ടമായി. ക്ഷേത്ര പൂജാരി ഉടനെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം തുടങ്ങി. ക്ഷേത്ര വിഗ്രഹത്തിന് മുകളിലായി സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
പോലീസ് ഓഫീസറും ദേശീയ പക്ഷിയും തമ്മിലുള്ള അപൂര്‍വ്വ സൗഹദം; വൈറലായി വീഡിയോ !
സിസിടിവിയില്‍ തലേന്ന് രാത്രിയില്‍ ക്ഷേത്രത്തിലെത്തിയ ഭക്തന്‍ 10 രൂപ ഹനുമാന്‍റെ കാല്‍ക്കല്‍ വച്ച് ഹനുമാന്‍ ചാലിസ പാടി പ്രാര്‍ത്ഥിക്കുന്നത് കാണാം. പിന്നാലെ സൗകര്യപ്രദമായ സമയം കിട്ടിയപ്പോള്‍ ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് മനസിലായപ്പോള്‍ വളരെ വിദഗ്ദമായി ഭണ്ഡരത്തിന്‍റെ പൂട്ട് തകര്‍ക്കുകയും പണം എടുത്ത ശേഷം ക്ഷേത്രത്തില്‍ നിന്ന് പോവുകയും ചെയ്തത് കൃത്യമായി മുകളിലിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. പൂജാരിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കള്ളനെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
