അമ്മയുടെ പരീക്ഷ തുടങ്ങിയതും കുഞ്ഞ് കരച്ചിലാരംഭിച്ചു. കുഞ്ഞ് കരച്ചില്‍ നിര്‍ത്താതെ ഉദ്യോഗാര്‍ത്ഥിക്ക് പരീക്ഷ തുടരാന്‍ കഴിയില്ലെന്ന് വന്നപ്പോഴാണ് വനിതാ കോള്‍സ്റ്റബിള്‍ സഹായവുമായെത്തിയത്.
അമ്മയ്ക്ക് പരീക്ഷ എഴുതാൻ വേണ്ടി പരീക്ഷാ ഹാളിന് പുറത്ത് ആറുമാസം പ്രായമായ കുഞ്ഞിന് സംരക്ഷകയായത് വനിതാ കോൺസ്റ്റബിൾ. ഞായറാഴ്ച ഗുജറാത്തിലെ ഓധവിൽ വെച്ച് നടന്ന ഗുജറാത്ത് ഹൈക്കോടതി പ്യൂൺ റിക്രൂട്ട്മെന്‍റ് പരീക്ഷ എഴുതാനെത്തിയ അമ്മയ്ക്കാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ തുണയായത്. കോൺസ്റ്റബിൾ ദയാ ബെൻ ആണ് പരീക്ഷയെഴുതാൻ എത്തിയ ഉദ്യോഗാർത്ഥിയുടെ ആറുമാസം പ്രായമായ കുഞ്ഞിനെ പരീക്ഷ സമയം തീരുവോളം പരീക്ഷാ ഹാളിന് പുറത്ത് പരിപാലിച്ചു.
പൊലീസ് ഉദ്യോഗസ്ഥ പരീക്ഷാഹാളിന് പുറത്ത് കുഞ്ഞിനോടൊപ്പം കളിക്കുന്നതിന്‍റെയും കുഞ്ഞിനെ എടുത്തുകൊണ്ട് നടക്കുന്നതിന്‍റെയും ചിത്രങ്ങൾ അഹമ്മദാബാദ് പൊലീസാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കിട്ടത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകളാണ് പൊലീസ് ഉദ്യോഗസ്ഥയുടെ നല്ല മനസ്സിനെ പ്രശംസിച്ചത് രംഗത്തെത്തിയത്. ഒധവ് പരീക്ഷാ കേന്ദ്രത്തിൽ എത്തിയ ഉദ്യോഗാർത്ഥിയുടെ കുഞ്ഞ് പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുൻപായി തുടർച്ചയായി കരഞ്ഞതോടെയാണ് തുണയായി പൊലീസ് ഉദ്യോഗസ്ഥയെത്തിയത്. കുഞ്ഞ് വാശിപിടിച്ച് കരഞ്ഞതോടെ പരീക്ഷയെഴുതാൻ മാർഗ്ഗമില്ലാതെ ഉദ്യോഗാർത്ഥിയായ അമ്മ വിഷമിക്കുന്നത് കണ്ടാണ് സഹായ വാഗ്ദാനവുമായി വനിതാ പൊലീസ് കോൺസ്റ്റബിളായ ദയാ ബെൻ എത്തിയത്.
മഴവെള്ളം കളയാന്‍ വാക്വം ക്ലീനർ; 'കാഞ്ഞ ബുദ്ധി'യെന്ന് നെറ്റിസണ്‍സ് !
ദയാ ബെൻ കുഞ്ഞിനെ എടുത്തതോടെ കുഞ്ഞ് കരച്ചിൽ നിർത്തുകയും അമ്മ പരീക്ഷയെഴുതി പുറത്തുവരുന്നത് വരെ ശാന്തമായി ഇരിക്കുകയും ചെയ്തുവെന്നാണ് ട്വിറ്റർ പോസ്റ്റിനോടൊപ്പം ചേർത്ത കുറിപ്പിൽ പൊലീസ് പറയുന്നത്. പോസ്റ്റ് സാമൂഹിക മാധ്യമത്തില്‍ വൈറലായതോടെ വലിയ അഭിനന്ദനങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് വിവിധി സാമൂഹിക മാധ്യമ വേദികളിലൂടെ ലഭിക്കുന്നത്. വാക്കുകൾക്കതീതമായ പ്രവർത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥരായാല്‍ ഇങ്ങനെ വേണമെന്നുമൊക്കെയുള്ള അഭിപ്രായ പ്രകടനങ്ങളാണ് ദയാ ബെന്നിന്‍റെ നല്ല മനസ്സിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
ഇത് 'ഡെവിൾസ് ബ്രേക്ക് ഫാസ്റ്റ്'; കഴിച്ച് തീർക്കാൻ സാധിക്കുക വെറും രണ്ട് ശതമാനം ആളുകൾക്ക് മാത്രം !
