Asianet News MalayalamAsianet News Malayalam

എഴുപതാമത്തെ വയസില്‍ ആദ്യകുഞ്ഞിന് ജന്മം നൽകി, അമ്മയായി ഗുജറാത്തുകാരി ജുവൻബെൻ!

പ്രായം കുറഞ്ഞ സ്ത്രീകളിലാണ് ഐവിഎഫ് കൂടുതൽ ഫലപ്രദം. അതുകൊണ്ട് തന്നെ ഇവരുടെ കാര്യത്തിൽ ഡോക്ടർക്ക് വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. എങ്കിലും ഒരു പരീക്ഷണത്തിന് ഡോക്ടർ തയ്യാറായി.

70 year old woman has first child at 70
Author
Gujarat, First Published Oct 19, 2021, 1:04 PM IST

എഴുപത്താമത്തെ വയസ്സിൽ അമ്മയായി വൈദ്യശാസ്ത്രത്തെ അമ്പരിപ്പിച്ചിരിക്കയാണ് ഗുജറാത്തുകാരി ജുവൻബെൻ റബാരി(Jivunben Rabari). അപൂർവത്തിൽ അപൂർവമായ സംഭവമെന്നാണ് അവരെ ചികിത്സിച്ച ഡോക്ടർ നരേഷ് ഭാനുശാലി ഇതിനെ വിശേഷിപ്പിച്ചത്. ഈ പ്രായത്തിൽ ആദ്യ കുഞ്ഞിന് ജന്മം നൽകി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മമാരിൽ ഒരാളായി അവർ മാറി. എഴുപത്തഞ്ചുകാരനാണ് അവരുടെ ഭർത്താവ് മാൽധാരി(Maldhari).  

ഗുജറാത്ത് സംസ്ഥാനത്തെ മോറ എന്ന ചെറിയ ഗ്രാമത്തിലുള്ള റബാരി ഈ മാസം ആദ്യമാണ് ഒരാൺകുഞ്ഞിനെ പ്രസവിച്ചത്. പ്രായം തെളിയിക്കാൻ തന്റെ പക്കൽ ഐഡി കാർഡില്ലെന്നും, എന്നാൽ തനിക്ക് 70 വയസ്സുണ്ടെന്നും മാധ്യമപ്രവർത്തകരോട് അവർ പറഞ്ഞു. ദമ്പതികൾ ആദ്യം ഈ ആവശ്യവുമായി ഡോക്ടറെ സമീപിച്ചപ്പോൾ, ഈ പ്രായത്തിൽ പ്രസവിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർ തീർത്ത് പറഞ്ഞു. എന്നാൽ അവർ നിർബന്ധിച്ചു. അവരുടെ കുടുംബാംഗങ്ങളിൽ പലരും അത് ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. മിക്ക സ്ത്രീകൾക്കും 50 -കളുടെ അവസാനത്തിൽ ആർത്തവവിരാമമുണ്ടാകും. അതുകൊണ്ട് 70 വയസ്സുള്ള ഒരു സ്ത്രീയ്ക്ക് ഗർഭിണിയാകാനുള്ള സാധ്യത തീരെ കുറവാണ്. എന്നിരുന്നാലും IVF ഉപയോഗിക്കുന്നതിലൂടെ, ആരോഗ്യകരമായ ഗർഭപാത്രമുള്ള ഏതൊരു സ്ത്രീയ്ക്കും ഗർഭിണിയാകാൻ സാധിക്കും.  

പ്രായം കുറഞ്ഞ സ്ത്രീകളിലാണ് ഐവിഎഫ് കൂടുതൽ ഫലപ്രദം. അതുകൊണ്ട് തന്നെ ഇവരുടെ കാര്യത്തിൽ ഡോക്ടർക്ക് വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. എങ്കിലും ഒരു പരീക്ഷണത്തിന് ഡോക്ടർ തയ്യാറായി. എന്നാൽ അത് വിജയിച്ചു എന്ന് മാത്രമല്ല ഒരാൺകുഞ്ഞിനെ അവർ പ്രസവിക്കുകയും ചെയ്തു. 2019 സെപ്റ്റംബറിൽ ഐവിഎഫിലൂടെ രണ്ട് ഇരട്ടകളെ പ്രസവിച്ച 74 കാരിയായ മംഗയമ്മയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന് വിശ്വസിക്കപ്പെടുന്നു. അന്ന് അവരുടെ ഭർത്താവിന് 82 വയസ്സായിരുന്നു. എന്നാൽ ഈ വർഷം ആദ്യം 84 -ാം വയസ്സിൽ അദ്ദേഹം മരിച്ചു. ഇന്ന് രണ്ട് പെൺകുട്ടികളെ തനിച്ചു വളർത്തേണ്ട ഗതികേടാണ് മംഗയമ്മക്ക്.  

Follow Us:
Download App:
  • android
  • ios