തന്‍റെ താമസസ്ഥലത്ത് നിന്ന് 24 കിലോമീറ്റര്‍ ദൂരെയുള്ള ബെംഗളൂരു നഗരത്തിലേക്കുള്ള യാത്രയ്ക്കായി അനുശാങ്ക് ജെയിൻ ഊബര്‍ ആപ്പ് വഴി ഒരു ഓട്ടോ ബുക്ക് ചെയ്തു. എന്നാല്‍ ഓട്ടോ എത്തി ചേരാനായി കാണിച്ച സമയം 71 മിനിറ്റായിരുന്നു. അതായത് ഒരു മണിക്കൂറും പതിനൊന്ന് മിനിറ്റും.

ന്ത്യയില്‍ ജനസംഖ്യ അതിന്‍റെ ഏറ്റവും വലിയ ഉയരങ്ങളിലേക്ക് കുതുക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ ഇന്ത്യയിലെ നഗരങ്ങളിലെ തിരക്കും വര്‍ദ്ധിക്കുകയാണ്. അടിസ്ഥാന സൗകര്യവികസനം സാധ്യമാകാത്തതും കൊവിഡിന് പിന്നാലെ ജനം പൊതുഗതാഗതം ഉപേക്ഷിച്ച് സ്വകാര്യ വാഹനങ്ങളിലേക്ക് മാറിയതും നഗരങ്ങളിലെ തിരക്ക് ഇരട്ടിയാക്കി. നേരത്തെ തന്നെ തിരക്കില്‍ ശ്വാസം മുട്ടിയിരുന്ന ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ ഇത് കൂടുതല്‍ ശക്തമായി. ബെംഗളൂരുവിലെ തിരക്കിനെ കുറിച്ച് കഴിഞ്ഞ ദിവസം ഒരാള്‍ തന്‍റെ സാമൂഹിക മാധ്യമത്തിലെഴുതിയ കുറിപ്പ് വളരെ പെട്ടെന്ന് വൈറലാവുകയും നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. 

തന്‍റെ താമസസ്ഥലത്ത് നിന്ന് 24 കിലോമീറ്റര്‍ ദൂരെയുള്ള ബെംഗളൂരു നഗരത്തിലേക്കുള്ള യാത്രയ്ക്കായി അനുശാങ്ക് ജെയിൻ ഊബര്‍ ആപ്പ് വഴി ഒരു ഓട്ടോ ബുക്ക് ചെയ്തു. എന്നാല്‍ ഓട്ടോ എത്തി ചേരാനായി കാണിച്ച സമയം 71 മിനിറ്റായിരുന്നു. അതായത് ഒരു മണിക്കൂറും പതിനൊന്ന് മിനിറ്റും. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് അനുശാങ്ക് തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പങ്കുവച്ചതിന് പിന്നാലെ ബെംഗളൂരുവിലെ തിരക്കിനെ ചൊല്ലി ട്വിറ്റര്‍ ചര്‍ച്ച കൊഴുത്തു. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനായി അനുശാങ്കിന്‍റെ ട്വീറ്റിന് താഴെയെത്തിയത്. 

Scroll to load tweet…

87 മണിക്കൂറും 46 മിനിറ്റും തുടർച്ചയായി പാചകം ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കി നൈജീരിയൻ ഷെഫ്

#peakbengaluru എന്ന കീവേഡില്‍ പങ്കുവച്ച ട്വിറ്റീല്‍ അനുശാങ്ക് ഇങ്ങനെ എഴുതി. 'അവൻ യഥാർത്ഥത്തിൽ പ്രത്യക്ഷപ്പെട്ടാൽ അവനോട് വലിയ ബഹുമാനം' എന്ന്. ട്വിറ്റ് കണ്ട ഒരാള്‍ എഴുതിയത് "നിങ്ങൾ ഭാഗ്യവാനാണ്, കഴിഞ്ഞ ആഴ്‌ച മുതൽ എനിക്ക് ബാംഗ്ലൂരിൽ ഒരു #uberauto പോലും ബുക്ക് ചെയ്യാൻ കഴിഞ്ഞില്ല." എന്നായിരുന്നു. "തിരക്കേറിയ സമയങ്ങളിൽ (റാപ്പിഡോ) ബെംഗളൂരുവില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഞങ്ങളുടെ ഓർഡർ റദ്ദാക്കുന്നത് പതിവാണ്. എന്നാൽ, ഓട്ടോയിൽ നിന്ന് ഉപഭോക്താവിലേക്ക് ഇത്രയും ദൂരം കണ്ടിട്ടില്ല." എന്നായിരുന്നു വേറൊരാളുടെ കുറിപ്പ്. ഒടുവില്‍ ഒരു മിനിറ്റിന് ശേഷം തന്‍റെ ഓട്ടം ക്യാന്‍സല്‍ ചെയ്തതതായി അനുശാങ്ക് ട്വിറ്ററിലൂടെ അറിയിച്ചു. പക്ഷേ അപ്പോഴേക്കും അനുശാങ്കിന്‍റെ ട്വിറ്റര്‍ രണ്ടായിരത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞിരുന്നു. 

പൂച്ചയെ നോക്കാൻ തയ്യാറാണോ? എങ്കിൽ ആഡംബര ബംഗ്ലാവിൽ താമസം സൗജന്യമെന്ന് പരസ്യം