എന്നാൽ, ഈ ഓഫർ അങ്ങനെ വെറുതെ പോയി ലഭ്യമാക്കാം എന്ന് കരുതണ്ട. അതിന് ചില വ്യവസ്ഥകളൊക്കെ ഉണ്ട്. 75 ലക്ഷം രൂപ വരെയാണ് ഇങ്ങനെ കിട്ടുന്നത്. ദ ഔവർ ലിവിംഗ് ഐലൻഡ്സ് പോളിസി പ്രകാരമാണ് ഒറ്റപ്പെട്ട ഇത്തരം സ്ഥലങ്ങളിലേക്ക് ആളുകളെ ക്ഷണിക്കുന്നത്.
നാട്ടിൻപുറത്തെ ജീവിതമോ, അല്ലെങ്കിൽ ഒറ്റപ്പെട്ട ഇടങ്ങളിലെ ജീവിതമോ ഒക്കെ ഉപേക്ഷിച്ച് ഇന്ന് ആളുകൾ നഗരങ്ങൾ തേടി പോവുകയാണ്. കൂടുതൽ സൗകര്യങ്ങൾ ഉള്ള ഇടങ്ങളാണ് മിക്കവർക്കും ജീവിക്കാൻ ഇഷ്ടം. അതുകൊണ്ട് തന്നെ പല നാട്ടിലെയും ദ്വീപുകളും ഒറ്റപ്പെട്ട ഇടങ്ങളും ഒക്കെ ആളൊഴിഞ്ഞ് കിടക്കുകയാണ്. അവിടെയുണ്ടായിരുന്ന ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറിപ്പാർക്കുന്നത് ആ നാടുകളിലെ സർക്കാരുകളെ ചെറുതായിട്ടല്ല ആശങ്കപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ പല സർക്കാരുകളും പല ഓഫറുകളും വച്ചുകൊണ്ട് ആളുകളെ തങ്ങളുടെ സ്ഥലങ്ങളിലേക്ക് ക്ഷണിക്കാറുണ്ട്.
അതുപോലെ ഐറിഷ് സർക്കാരാണ് മികച്ച ഓഫറുകൾ നൽകി ഇപ്പോൾ ആളുകളെ അങ്ങോട്ട് ക്ഷണിക്കുന്നത്. നഗരങ്ങളുടെ ബഹളമില്ലാതെ അധികം ആളുകളുടെ കൂട്ടത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടാത്ത ആളുകൾക്ക് ഈ ഓഫറുകൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ, ഈ ഓഫർ അങ്ങനെ വെറുതെ പോയി ലഭ്യമാക്കാം എന്ന് കരുതണ്ട. അതിന് ചില വ്യവസ്ഥകളൊക്കെ ഉണ്ട്. 75 ലക്ഷം രൂപ വരെയാണ് ഇങ്ങനെ കിട്ടുന്നത്. ദ ഔവർ ലിവിംഗ് ഐലൻഡ്സ് പോളിസി പ്രകാരമാണ് ഒറ്റപ്പെട്ട ഇത്തരം സ്ഥലങ്ങളിലേക്ക് ആളുകളെ ക്ഷണിക്കുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം, മുതലയെ വിവാഹം ചെയ്ത് മേയർ
ഈ പദ്ധതി പ്രകാരം പണം കിട്ടുന്ന ആളുകൾ അവിടുത്തെ ജനസംഖ്യാവർധനവിൽ പങ്ക് വഹിച്ചേ തീരൂ. റൂറൽ ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രിയായ ഹെതർ ഹംഫ്രീസ് ഈ മാസം ആദ്യം അറൈൻ മോർ ദ്വീപ് സന്ദർശിച്ചിരുന്നു. അപ്പോഴാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതി പ്രകാരം ഈ ദ്വീപിൽ കൂടുതൽ ആളുകൾ താമസിക്കുകയും കൂടുതൽ ആളുകൾ ജോലി ചെയ്യുകയും ചെയ്യും. എവിടെയാണ് ഈ ആളുകൾ ജോലി ചെയ്യുന്ന കമ്പനികളുടെ ഹെഡ്‍ക്വാർട്ടറുകൾ എന്നതിൽ കാര്യമില്ല. ആളുകൾക്ക് ഇവിടെ ഇരുന്ന് ജോലി ചെയ്യാം എന്നും മന്ത്രി വ്യക്തമാക്കി.
ജൂലൈ മുതൽ തന്നെ ഈ ഗ്രാന്റുകൾ കൊടുത്ത് തുടങ്ങും. ഐറിഷ് സർക്കാരിന്റെ നാഷണൽ ഐലൻഡ് പോളിസിയുടെ ഭാഗം കൂടിയാണ് ഇത്. ഗ്രാന്റ് കിട്ടുന്നവർ ദ്വീപിൽ സ്ഥലവും വീടും വാങ്ങണം. രണ്ട് വർഷത്തേക്ക് ഇവിടെ തന്നെ താമസിക്കുകയും വേണം.
