ഉത്തർപ്രദേശിലെ ജോൻപൂരിൽ 75-കാരനായ സംഗ്രു റാം, 35-കാരിയെ രണ്ടാം വിവാഹം കഴിച്ചതിന് പിന്നാലെ ആദ്യരാത്രിയിൽ മരിച്ചു. ഇദ്ദേഹത്തിന്റെ മരണത്തിൽ ദില്ലിയിലുള്ള ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുകയും ശവസംസ്കാരം നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ത്തർപ്രദേശിലെ ജോൻപൂരിൽ നിന്ന് ‌‌ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ആദ്യ ഭാര്യയുടെ മരണ ശേഷം 75 -കാരന്‍ 35 -കാരിയെ വിവാഹം കഴിച്ചു. എന്നാല്‍ അവരുടെ ആദ്യ രാത്രിയില്‍ തന്നെ അദ്ദേഹം മരിച്ചു. മരിച്ചയാളുടെ ബന്ധുമിത്രാതികൾ ദില്ലിയിയിൽ നിന്നും ജോൻപൂരിലെത്തി, പോസ്റ്റ്മോർട്ടത്തിന് പിന്നാലെ ശവസംസ്കാരം നടത്തിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഗൗര ബാദ്ഷാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുച്ച്മുച്ച് ഗ്രാമത്തിലാണ് സംഭവം.

രണ്ടാം വിവാഹം

സംഗ്രു റാമെന്നാണ് മരിച്ച 75 -കാരന്‍റെ പേര്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യ മരിച്ചത്. ഇവര്‍ക്ക് ദമ്പതികളില്ലായിരുന്നു. സംഗ്രു റാമിന്‍റെ ബന്ധുക്കൾ ദില്ലിയിലാണ് താമസം. കഴിഞ്ഞ ഒരു വര്‍ഷമായി ഏകാന്ത ജീവിതം നയിച്ചിരുന്ന സംഗ്രു റാം ഒടുവില്‍ രണ്ടാം വിവാഹം കഴിച്ചാന്‍ തീരുമാനിക്കുകയും 35- കാരിയും മൂന്ന് കുട്ടികളുടെ അമ്മയുമായ മൻഭവതിയെ കഴിഞ്ഞ വിവാഹം കഴിക്കുകയുമായിരുന്നു. ഇവരുടെ വിവാഹത്തിന് വലിയ തോതില്‍ എതിർപ്പുകൾ ഉയർന്നതോടെ ഇരുവരും കോടതിയെ സമീപിക്കുകയും ഒടുവില്‍ കോടതിയുടെ അനുമതിയോടെ സെപ്റ്റംബർ 29 ന് കോടതിയില്‍ വച്ചും പിന്നാലെ ആചാരപരമായും വിവാഹം നടത്തി.

Scroll to load tweet…

അപ്രതീക്ഷിത മരണം

വിവാഹത്തിന് പിറ്റേന്ന് ചൊവ്വാഴ്ച സംഗ്രു റാമിന്‍റെ ആരോഗ്യം പെട്ടെന്ന് വഷളായി. അയൽക്കാരുടെ സഹായത്തോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചതായി ഡോക്ടർമാര്‍ അറിയിച്ചു. പിന്നാലെ ദില്ലിയില്‍ താമസിക്കുന്ന അദ്ദേഹത്തിന്‍റെ സഹോദരനെയും മരുമക്കളെയും വിവരം അറിയിച്ചു. എന്നാല്‍, ഇവര്‍ മരണത്തില്‍ സംശയം പ്രകടപ്പിക്കുകയും ശവസംസ്കാരം നിർത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. രാത്രി മുഴുവനും അദ്ദേഹം തങ്ങളുടെ ഭാവി പദ്ധതികളെ കുറിച്ച് സംസാരിച്ച് ഇരിക്കുകയായിരുന്നെന്നും രാവിലെ ആയപ്പോഴേക്കും അദ്ദേഹത്തിന് തളർച്ച അനുഭവപ്പെട്ടെന്നും മന്‍ഭവതി പറഞ്ഞതായും റിപ്പോര്‍ട്ടുകൾ പറയുന്നു.