Asianet News MalayalamAsianet News Malayalam

85% കിഴിവെന്ന് പരസ്യം; പക്ഷേ, 14 ലക്ഷത്തിന് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് പോയത് 83 ലക്ഷം രൂപ

വില കുറവിനെ കുറിച്ച് അറിഞ്ഞ നിരവധി പേര്‍ ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തതോടെ ബുക്കിംഗ് കുതിച്ച് ചാടി. 

85 Percentage off on first class roads airline advertises 100 people who booked money gone
Author
First Published Sep 13, 2024, 7:55 PM IST | Last Updated Sep 13, 2024, 8:06 PM IST


വിമാന കമ്പനികളുടെ വിമാന ടിക്കറ്റുകളെ കുറിച്ച് നിരന്തരം പരാതികളാണ്. ആവശ്യക്കാരുള്ള റൂട്ടാണെന്ന് കണ്ടാല്‍ ഒരു തത്വദീക്ഷയുമില്ലാത്തെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നുവെന്നതാണ് പ്രധാന പരാതി. എന്നാല്‍ ഓസ്ട്രേലിയയിലെ വിമാനക്കമ്പനിയായ ക്വാണ്ടാസിന്‍റെ വെബ്സൈറ്റില്‍ ഒരു പരസ്യം കണ്ട് നിരവധി ഓസ്ട്രേലിയക്കാര്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ് ഫ്ലൈറ്റുകളുടെ ടിക്കറ്റുകള്‍ക്ക് 85 ശതമാനം കിഴിവെന്നായിരുന്നു ആ പരസ്യം. ഇത്രയും കിഴിവില്‍ വിമാന ടിക്കറ്റ് ലഭിക്കുമെന്നറിഞ്ഞ് നിരവധി  പേരാണ് യുഎസിലേക്കും യുറോപ്പിലേക്കുമുള്ള തങ്ങളുടെ വിനോദ യാത്രകള്‍ക്കായി തയ്യാറെടുത്തത്. എന്നാല്‍, ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം എല്ലാം ഒരൊറ്റ ഇമെയില്‍ തീര്‍ന്നു. 

ഓഗസ്റ്റ് 23 ന്, ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റിന് 85 ശതമാനം വിലക്കുറവാണെന്ന് അറിഞ്ഞാണ് അജി പോളും കുടുംബവും യുഎസിലേക്ക് വിനോദ യാത്ര നടത്താമെന്ന പദ്ധതി ഇടുന്നത്. ഇതിനായി അജി പോള്‍, തന്‍റെ യുഎസിലെ സുഹൃത്തുക്കളെ വിളിച്ച് കാര്യങ്ങളെല്ലാം അറേഞ്ച് ചെയ്തു. വില കുറവിനെ കുറിച്ച് അറിഞ്ഞ നിരവധി പേര്‍ ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തതോടെ ബുക്കിംഗ് കുതിച്ച് ചാടി. പക്ഷേ, തങ്ങളുടെ വെബ് സൈറ്റിലെ സാങ്കേതിക പിഴവ് മൂലമാണ് അത്തരമൊരു ഇളവ് പ്രസിദ്ധീകരിക്കപ്പെട്ടതെന്നായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തവരോട് പിന്നീട് ക്വാണ്ടാസ് ഇമെയില്‍ വഴി അറിയിച്ചത്. 

സീതാറാം യെച്ചൂരി: രാഷ്ട്രീയത്തിൽ ‘പെർഫക്ഷനിസ്റ്റു'കളെയല്ല വേണ്ടതെന്ന് തെളിയിച്ച കമ്യൂണിസ്റ്റ്

ഇളവോട് കൂടി 14 ലക്ഷം രൂപയുടെ ടിക്കറ്റായിരുന്നു അജി പോളും കുടുംബവും ബുക്ക് ചെയ്തിരുന്നതെങ്കില്‍, ഇളവില്ലെന്ന അറിയിപ്പോടെ ഇത് ഒറ്റയടിക്ക് 83.39 ലക്ഷം രൂപയായി ഉയര്‍ന്നു. വിമാന കമ്പനികളുടെ ഭാഗത്ത് നിന്നും വില നിര്‍ണ്ണയത്തില്‍ പിഴവുകളുണ്ടായാല്‍ ടിക്കറ്റുകള്‍ റദ്ദാക്കുകയോ റീഫണ്ട് ചെയ്യുകയോ വേണമെന്നാണ് എയർലൈന്‍ നിബന്ധന. ഇതേ തുടര്‍ന്ന് അധിക തുക അടയ്ക്കേണ്ടി വന്ന ഉപഭോക്താക്കളെ സാധാരണ ബിസിനസ് ക്ലാസ് നിരക്കിനേക്കാൾ 65% വരെ സീറ്റുകൾ കുറവുള്ള ബിസിനസ് ക്ലാസിൽ "ഗുഡ്‌വിൽ" എന്ന നിലയിൽ റീബുക്ക് ചെയ്യാന്‍ അനുവദിക്കാമെന്ന് ക്വാണ്ടാസ് അറിയിച്ചു. അങ്ങനെ അജി പോള്‍‌ 14.68 ലക്ഷം രൂപയ്ക്ക് ഡാളസിലേക്ക് നാല് മടക്ക ഫ്ലൈറ്റുകൾ നേടാൻ ക്വാണ്ടാസിന്‍റെ 'ബുക്ക് നൗ, പേ ലേറ്റർ' ഓപ്ഷൻ ഉപയോഗിച്ചു. 

"നിങ്ങൾ ഇതിനകം നൽകിയ അതേ വിലയ്ക്ക് അതേ ഫ്ലൈറ്റിലെ ബിസിനസ് ക്ലാസ് ക്യാബിനിൽ ക്വാണ്ടാസ് നിങ്ങളെ റീബുക്ക് ചെയ്യും," എന്നായിരുന്നു അജി പോള്‍ അടക്കമുള്ള ഉപഭോക്താക്കളെ ക്വാണ്ടാസ് ഇമെയിലിലൂടെ അറിയിച്ചത്. പിന്നാലെ അജി പോളിന്‍റെ ബില്‍തുക 83 ലക്ഷത്തിലേക്ക് ഉയര്‍ന്നു. ക്വാണ്ടാസിന്‍റെ വില കുറവ് കണ്ട് ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി ഓസ്ട്രേലിയക്കാര്‍ക്കും സമാന ഇമെയിലുകളാണ് ലഭിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

നേഴ്സറി വിദ്യാർത്ഥിയിൽ നിന്നും അധ്യാപിക സമ്മാനമായി ചേക്ലേറ്റ് വാങ്ങി; പിന്നാലെ ജോലി പോയി

Latest Videos
Follow Us:
Download App:
  • android
  • ios