Asianet News MalayalamAsianet News Malayalam

ഏഴ് വർഷം മുമ്പ് ഉടമ ഉപേക്ഷിച്ച നായയെ ലേലത്തിൽ വിറ്റു, കിട്ടിയത് 18 ലക്ഷം രൂപ!

ജാപ്പനീസ് വേട്ടനായ്ക്കളുടെ ഇനത്തില്‍ പെട്ടതാണ് ഷിബ ഇനസ്. ഡെങ് ഡെങ്ങിനെ പരിശീലന കേന്ദ്രത്തിൽ ഉപേക്ഷിച്ച് പണം നൽകാതെ പോവുകയായിരുന്നു ഉടമ.

abandoned dog auctioned for rs 18 lakhs
Author
China, First Published Nov 6, 2021, 11:29 AM IST

ചൈന(china)യിൽ ഇന്റർനെറ്റ് സെൻസേഷനായി മാറിയ ഒരു ഉപേക്ഷിക്കപ്പെട്ട നായ(abandoned dog)യെ 160,000 യുവാന് (18,54,783.75) ലേലത്തിൽ വിറ്റു. ഡെങ് ഡെങ്(Deng Deng) എന്ന് വിളിക്കപ്പെടുന്ന ഷിബ ഇനു(hiba Inu)വിനെ ഏഴ് വർഷം മുമ്പ് ഒരു വളർത്തുമൃഗ പരിശീലന കേന്ദ്രത്തിൽ ഉപേക്ഷിക്കുകയായിരുന്നു. അവന്റെ ഉടമ പിന്നീട് ഒരിക്കലും തിരിച്ചെത്തിയില്ല. ഉടമയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് എട്ട് വയസ്സുള്ള നായയെ ലേലത്തിന് വയ്ക്കാൻ ബെയ്‍ജിംഗ് കോടതി ഉത്തരവിട്ടു. 

ഓൺലൈൻ ബിഡ്ഡിംഗ് വമ്പിച്ച ജനശ്രദ്ധയാകര്‍ഷിച്ചു. ഡെങ് ഡെങ് ആദ്യം ആവശ്യപ്പെട്ട വിലയുടെ 320 മടങ്ങിനാണ് നായ വില്‍ക്കപ്പെട്ടിരിക്കുന്നത്. ലേലം 24 മണിക്കൂർ നീണ്ടുനിൽക്കേണ്ടതായിരുന്നു. എന്നാൽ, 480 ലേലക്കാരും 166,000 -ലധികം കാഴ്ചക്കാരും ഇതിനുണ്ടായി. ഇതോടെ അഞ്ച് മണിക്കൂര്‍ കൂടി ലേലം നീട്ടി. 

ജാപ്പനീസ് വേട്ടനായ്ക്കളുടെ ഇനത്തില്‍ പെട്ടതാണ് ഷിബ ഇനസ്. ഡെങ് ഡെങ്ങിനെ പരിശീലന കേന്ദ്രത്തിൽ ഉപേക്ഷിച്ച് പണം നൽകാതെ പോവുകയായിരുന്നു ഉടമ. കേന്ദ്രം ഉടമയ്‌ക്കെതിരെ കേസെടുക്കുകയും പണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഉടമയെ ബന്ധപ്പെടുന്നതിൽ കോടതി പരാജയപ്പെട്ടതിനെത്തുടർന്ന്, ഡെങ് ഡെങ്ങിന്റെ ലേലം ഓൺലൈനിൽ പരസ്യം ചെയ്തു. 

പരസ്യവും അനുബന്ധ വീഡിയോയും ചൈനീസ് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ വെയ്‌ബോയിൽ വൈറലായി, അവിടെ നിരവധി ഉപയോക്താക്കൾ നായയുടെ ദുരവസ്ഥയിൽ സഹതാപം പ്രകടിപ്പിച്ചു. ചെറിയ രോമങ്ങളും കുറുക്കന്‍റേത് പോലെയുള്ള മുഖവുമുള്ള ചെറുതും ഇടത്തരവുമായ വേട്ടയാടുന്ന നായയാണ് ഷിബ ഇനു. 
നായയെ ലേലത്തിൽ വാങ്ങിയ ആളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

കർശനമായ ലോക്ക്ഡൗൺ നിയമങ്ങൾക്ക് കീഴിൽ നിരവധി ആളുകൾ വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരായതിനാൽ കൊവിഡ് പാൻഡെമിക് സമയത്ത് ചൈനയിൽ ലൈവ് സ്ട്രീമിംഗ് വിൽപ്പന കുതിച്ചുയരുകയും ചെയ്‍തിരുന്നു. 

Follow Us:
Download App:
  • android
  • ios