Asianet News MalayalamAsianet News Malayalam

'അയ്യോ കോഴിക്കുഞ്ഞിനെ രക്ഷിക്കണേ...' അറിയാതെ സൈക്കിള്‍ കയറിപ്പോയ കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ കുട്ടി

മിസോറാമില്‍ നിന്നുള്ള ഈ മിടുക്കനും അങ്ങനെയാണ്. അവന്‍റെ സൈക്കിള്‍ അബദ്ധത്തില്‍ അയല്‍പക്കകാരന്‍റെ കോഴിക്കുഞ്ഞിന് മുകളില്‍ കയറിപ്പോയി. അവന്‍ രണ്ടാമതൊന്നും ചിന്തിക്കാന്‍ നിന്നില്ല. ഉടനെ തന്നെ കയ്യിലുള്ള പണമെല്ലാമെടുത്ത് കോഴിക്കുഞ്ഞിനേയും കൊണ്ട് നേരെ ആശുപത്രിയിലേക്ക് ചെന്നു. 

accidentally runs over chicken with cycle boy reached hospital
Author
Mizoram, First Published Apr 3, 2019, 3:30 PM IST

ഈ ഭൂമിയിലെ ഏറ്റവും നിഷ്കളങ്കര്‍ ആരെന്ന് ചോദിച്ചാല്‍ അതിനുത്തരം കുട്ടികള്‍ എന്നായിരിക്കും. കുട്ടികളെപ്പോലെ നിഷ്കളങ്കരായ ആരുണ്ടാവാനാണ്. അവര്‍ക്ക് ഈ സമൂഹത്തിലെ കള്ളമോ ചതിയോ ഒന്നും തന്നെ അറിയില്ല. അതൊന്നും തന്നെ അവരെ സ്വാധീനിച്ചും കാണില്ല. അവര്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റ് വന്നാല്‍ മനസ്സറിഞ്ഞ് തന്നെ അവരതില്‍ ഖേദം പ്രകടിപ്പിക്കും. 

മിസോറാമില്‍ നിന്നുള്ള ഈ മിടുക്കനും അങ്ങനെയാണ്. അവന്‍റെ സൈക്കിള്‍ അബദ്ധത്തില്‍ അയല്‍പക്കകാരന്‍റെ കോഴിക്കുഞ്ഞിന് മുകളില്‍ കയറിപ്പോയി. അവന്‍ രണ്ടാമതൊന്നും ചിന്തിക്കാന്‍ നിന്നില്ല. ഉടനെ തന്നെ കയ്യിലുള്ള പണമെല്ലാമെടുത്ത് കോഴിക്കുഞ്ഞിനേയും കൊണ്ട് നേരെ ആശുപത്രിയിലേക്ക് ചെന്നു. ഈ കോഴിക്കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിക്കണേ എന്ന് അപേക്ഷിച്ചു.

ഏതായാലും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ട ചിത്രം വളരെ പെട്ടെന്നാണ് വൈറലായത്. 50,000 -ത്തിലധികം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ കുഞ്ഞിനെ പോലെ എല്ലാവരും ചിന്തിച്ചിരുന്നുവെങ്കില്‍ ലോകം എത്രമേല്‍ നല്ലതായിരുന്നേനെ എന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചിരിക്കുന്നത്. 

ഒരാള്‍ ആക്സിഡന്‍റില്‍ പെട്ടാല്‍ തിരിഞ്ഞുപോലും നോക്കാതെ പോകുന്ന സമൂഹം ഈ കുഞ്ഞിനെ മാതൃകയാക്കട്ടേ..
 

Follow Us:
Download App:
  • android
  • ios