കൊവിഡിന് പിന്നാലെ ജർമ്മൻകാരായ മാതാപിതാക്കൾ തങ്ങളുടെ മൂന്ന് കുട്ടികളെ നാല് വർഷത്തോളം വീട്ടിനുള്ലില്‍ അടച്ചിട്ട് വളര്‍ത്തി.
കൊവിഡ് മഹാമാരി പലരുടെയും ജീവിതത്തെ ബാധിച്ചത് പല വിധത്തിലായിരുന്നു. ചിലര്‍ കൊവിഡ് വ്യാപനത്തോടെ അതീവശ്രദ്ധാലുക്കളായി. രോഗാണുക്കൾ കടന്ന് വരാതെ സ്വയവും മറ്റുള്ളവരെയും സംരക്ഷിക്കുന്നതില്‍ അമിത ശ്രദ്ധ നല്‍കിയ ചിലരെങ്കിലും പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു. എന്നാല്‍, കഴിഞ്ഞ തിങ്കളാഴ്ച സ്പെയിനിലെ തെക്ക് കിഴക്കന്‍ നഗരമായ ഒവീഡോ എന്ന സ്ഥലത്തായിരുന്നു അസാധാരണമായ സംഭവങ്ങൾ നടന്നത്.
ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് 2021 മുതല്‍ സൂര്യനെ പോലും കാണിക്കാതെ മൂന്ന് കുട്ടികളെ അച്ഛനും അമ്മയും വളര്‍ത്തുന്നതായി കണ്ടെത്തിയത്. 10 വയസുള്ള മൂത്ത കുട്ടിയും 8 വയസുള്ള ഇരട്ടക്കുട്ടികളുമായിരുന്നു മാതാപിതാക്കളുടെ അമിത ശ്രദ്ധമൂലം കഴിഞ്ഞ നാല് വര്‍ഷമായി '[ലോക്ഡൌണി'ലായത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുവനും ലോക്ഡൌണിലേക്ക് പോയപ്പോഴാണ് 53 വയസുള്ള ജർമ്മന്‍കാരനായ പിതാവും 48 വയസുള്ള ജർമ്മന്‍ - അമേരിക്കന്‍ വംശജയായ അമ്മയും മക്കളെ വീട്ടിലെ രഹസ്യ മുറിയിലേക്ക് മാറ്റിയത്. കഴിഞ്ഞ നാല് വര്‍ഷമായി കുട്ടികൾ ഈ രഹസ്യ മുറിയിലായിരുന്നു ജീവിച്ചത്. ഇതിനിടെ സൂര്യപ്രകാശമോ മഴയോ ഇവര്‍ കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Watch Video:'ടെസ്റ്റ് ഡ്രൈവാണ് സാറേ...'; വഴിയരികില്‍ നിർത്തിയിട്ട സ്ക്കൂട്ടർ 'മോഷ്ടിക്കുന്ന' പശുവിന്‍റെ വീഡിയോ വൈറൽ
Watch Video: പ്രതിമ ആണെന്ന് കരുതി സെൽഫിയ്ക്കായി മുതലയെ കെട്ടിപ്പിടിച്ചു, പിന്നാലെ കാലില്‍ അമ്പത് തുന്നിക്കെട്ട് !
പോലീസ് രക്ഷപ്പെടുത്തി കുട്ടികളെ പുറത്ത് എത്തിച്ചപ്പോൾ കുട്ടികൾ പുല്ലില്‍ തൊടാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്ത പോലീസ് കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തു. അഞ്ച് പേരെയും കോവിഡ് സ്ന്‍ഡ്രോം ബാധിച്ചിരിക്കാമെന്നും ഇവര്‍ക്ക് പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമാണെന്നും ഡോക്ടർമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു. കുട്ടികളുടെ രൂപം പോലും മാറിപ്പോയെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എല്‍ മുണ്ടോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Read More:'പോപ്പ് ട്രംപ്'; എഐ ചിത്രം പങ്കുവച്ച് ഡോണാൾഡ് ട്രംപ്; പാപ്പയെ കളിയാക്കുന്നെന്ന് വിമർശനം


