വിവാഹ പന്തലില്‍ വരനും കൂട്ടരും നില്‍ക്കുമ്പോള്‍ ചടങ്ങിനെത്തിയ അതിഥികളുടെ മുന്നില്‍വച്ചായിരുന്നു സംഭവം.
വിവാഹ വേദിയില്‍ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ, അമ്മായിയച്ഛന്‍ ചെരുപ്പ് കൊണ്ട് അടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. വിവാഹ പന്തലില്‍ വരനും കൂട്ടരും നില്‍ക്കുമ്പോഴായിരുന്നു സംഭവം. വിവാഹ ചടങ്ങിനെത്തിയ അതിഥികളുടെ മുന്നില്‍വച്ചായിരുന്നു സംഭവം. എന്നാല്‍ സംഭവം എവിടെ നടന്നതാണെന്ന സൂചനയില്ല. രാജ്യത്ത് സ്ത്രീധന നിരോധന നിയമമുണ്ടെങ്കിലും രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും ഇന്നും സ്ത്രീധന സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്.
ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നടക്കുന്ന വിവാഹത്തിനിടെയാണ് സംഭവം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ വരനും വധുവിനും ചുറ്റും നില്‍ക്കവെ ഒരാള്‍ ഒരു കൈകൊണ്ട് വരന്‍റെ കോളറില്‍ പിടിക്കുകയും മറു കൈയിലെ ചെരുപ്പ് കൊണ്ട് വരനെ തല്ലുകയും ചെയ്യുന്നു. ഇനി ഇത്തരത്തില്‍ പെുരമാറില്ലെന്ന് പറയുന്നതോടെ അയാള്‍ വരനെ വെറുതെ വിടുന്നു. തുടര്‍ന്ന് വരനും വധുവും കൂടി ആളുകള്‍ക്കടിയിലൂടെ നടന്നുനീങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതിനിടെ വരന്‍ ചുറ്റും കൂടി നിന്നവരെ നോക്കി കൈകുപ്പുന്നതും നവവധുവിനോട് കണ്ണ് തുടച്ച് കൊണ്ട് എന്തോക്കെയോ പറയുന്നതും വീഡിയോയില്‍ കാണാം.
ഒരച്ഛന്‍, രണ്ട് അമ്മമാര്‍, നാല് കുട്ടികള്‍; ഒരു ഇന്തോ - അമേരിക്കന്‍ സന്തുഷ്ട 'ത്രോപോള്‍' കുടുംബം
@ShakirNadeem70 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, 'മരുമകൻ സ്ത്രീധനമായി മോട്ടോർ സൈക്കിൾ ചോദിച്ചു. എല്ലാവരുടെയും മുന്നിൽ വെച്ച് അമ്മായിയച്ഛന്‍ അവനെ ചെരിപ്പുകൊണ്ട് അടിച്ചു. സ്ത്രീധന സമ്പ്രദായത്തെ നിഷേധിക്കാനുള്ള ഒരു നല്ല വഴിയാണിത്.' വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. നിരവധി പേര്‍ സ്ത്രീധനം സമ്പ്രദായത്തിനെതിരെ ഇത്തരത്തില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സ്ത്രീധന സമ്പ്രദായത്തിനെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍വേണ്ടി ഉദ്ദേശശുദ്ധിയോടെ നിര്‍മ്മിക്കപ്പെട്ട ഒരു വീഡിയോയാണ് ഇതെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.
7,000 വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ മൃഗബലി നടന്നിരുന്നു എന്നതിന് തെളിവ് കണ്ടെത്തിയെന്ന് ഗവേഷകര്‍
