യുവതിയുടെ കുറിപ്പിനോട് ചിലര്‍ തമാശയായി പ്രകരിച്ചപ്പോള്‍ മറ്റ് ചിലര്‍ വളരെ സീരിയസായാണ് പ്രതികരിച്ചത്. (പ്രതീകാത്മക ചിത്രം)


സ്വന്തം ജീവിതത്തില്‍ നേരിടേണ്ടി വരുന്ന അസാധാരണമായ കാര്യങ്ങളെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ വെളിപ്പെടുത്താറുണ്ട്. ഇത്തരത്തില്‍ അസാധാരണമായ ഒരു സന്ദര്‍ഭത്തിലൂടെ തനിക്ക് കടന്ന് പോകേണ്ടിവന്നെന്ന് ഒരു യുവതി എഴുതിയപ്പോള്‍ ഞെട്ടിയത് സമൂഹ മാധ്യമ ഉപയോക്താകള്‍ കൂടിയായിരുന്നു. രണ്ട് വര്‍ഷത്തോളം താന്‍ പ്രണയിക്കുകയും ഒരു മിച്ച് താമസിക്കുകയും ചെയ്തത് തന്‍റെ അര്‍ദ്ധ സഹോദരനോട് ഒപ്പമായിരുന്നെന്നാണ് യുവതി സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചത്. താന്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും തിരിച്ച് വരാന്‍ യുവതി സമൂഹ മാധ്യമ ഉപയോക്താക്കളടെ സഹായം തേടി. 

റെഡ്ഡിറ്റ് സമൂഹ മാധ്യമത്തിലാണ് തനിക്കുണ്ടായ ഈ അസാധാരണമായ അനുഭവത്തെ കുറിച്ച് യുവതി എഴുതിയത്. 'എന്‍റെ കാമുകൻ ദീർഘകാലമായി എനിക്ക് നഷ്ടപ്പെട്ട അർദ്ധസഹോദരനാണെന്ന് ഞാൻ കണ്ടെത്തി' എന്ന തലക്കെട്ടോടെയാണ് യുവതി കുറിപ്പെഴുതിയത്. രണ്ട് വർഷത്തെ ഡേറ്റിംഗിന് ഒടുവിലാണ് കാമുകന്‍റെ മാതാപിതാക്കളെ കാണാൻ തീരുമാനിച്ചത്. അവന്‍റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ അമ്മ പഴയ ആൽബം കാണിച്ചു. അതിന്‍റെ ഒരു ചിത്രത്തില്‍ അവന്‍റെ അമ്മയോടൊപ്പം തന്‍റെ അച്ഛനെ കണ്ട് താന്‍ ഞെട്ടിയെന്നായിരുന്നു യുവതി എഴുതിയത്. തന്‍റെ കാമുകന്‍റെ അച്ഛനും തന്‍റെ അച്ഛനും ഒന്നാണെന്നും തങ്ങള്‍ അര്‍ദ്ധ സഹോദരങ്ങളാണെന്നും അറിഞ്ഞപ്പോള്‍ താന്‍ അടിമുടി തകര്‍ന്ന് പോയി. ഒപ്പം ഈ വാർത്ത അവനോട് എങ്ങനെ പറയണമെന്ന് തനിക്ക് അറിയില്ലെന്നും യുവതി എഴുതി. 

രോഗിയുടെ തല സർജറി ചെയ്യാന്‍ 13 കാരിയായ മകളെ ഡോക്ടർ അനുവദിച്ചെന്ന് ആരോപണം; സംഭവം ഓസ്ട്രിയയില്‍

'വാവ്, എന്ത് 'മനോഹരമായ' മരുന്ന് കുറിപ്പടി'; ഫാർമസിസ്റ്റിനുള്ള ഡോക്ടറുടെ കുറിപ്പടി സമൂഹ മാധ്യമങ്ങളിൽ വൈറൽ

യുവതിയുടെ കുറിപ്പിനോട് ചിലര്‍ തമാശയായി പ്രകരിച്ചപ്പോള്‍ മറ്റ് ചിലര്‍ വളരെ സീരിയസായാണ് പ്രതികരിച്ചത്. ചിലര്‍ യുവതിയുടെയും കാമുകന്‍റെയും ഡിഎന്‍എ ടെസ്റ്റ് നടത്തിയ ശേഷം മാത്രം ഇത്തരമൊരു കാര്യം ഉറപ്പിക്കാവൂ എന്ന് യുവതിയെ ഉപദേശിച്ചു. മറ്റ് ചിലര്‍ യുവതിയോട് സഹാതാപം പ്രകടിപ്പിച്ചു. ഇത്തരമൊരു സംഭവം അവളുടെയോ കാമുകന്‍റെയോ തെറ്റല്ലെന്നും എന്നാല്‍ ഇരുവരുടെയും ജീവിതം വിവാഹത്തിലേക്ക് കടക്കുന്നത് മൂലം കുട്ടികളുണ്ടാവുകയാണെങ്കില്‍ അവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. നിരവധി പേരാണ് യുവതിയുടെ കുറിപ്പിന് താഴെ അവളെ ആശ്വസിപ്പിക്കാനെത്തിയത്. 

ഹോംവര്‍ക്ക് ചെയ്തില്ല, അധ്യാപകന്‍ കുട്ടിയുടെ മുഖത്തടിച്ചു; കുട്ടിക്ക് പാണ്ടുരോഗം ബാധിച്ചെന്ന് അമ്മ